റഹ്മാന്‍റെ വീട്ടിലേക്ക് വിനീതും കുടുംബവും! വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒത്തുചേരല്‍! ചിത്രങ്ങള്‍ വൈറല്‍!
മലയാളികളുടെ സ്വന്തം താരങ്ങളിലൊരാളാണ് റഹ്മാന്‍. ഒരുകാലത്ത് പ്രണയനായകനായി നിറഞ്ഞുനിന്നിരുന്ന താരം കൂടിയായിരുന്നു അദ്ദേഹം. രോഹിണിക്കും ശോഭനയ്ക്കും നദിയ മൊയ്തുവിനൊപ്പവുമൊക്കെ തിളങ്ങിയ നായകന്‍ കൂടിയായിരുന്നു റഹ്മാന്‍. പത്മരാജന്‍ ചിത്രമായ കൂടെവിടെയിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിലേക്ക് എത്തിയത്. ആദ്യ സിനിമയിലൂടെ തന്നെ മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡും റഹ്മാനെ തേടിയെത്തിയിരുന്നു. എണ്‍പതുകളിലും തൊണ്ണൂറുകളിലും പ്രണയനായകനായി തിളങ്ങിയ താരം പിന്നീട് സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. 2004 ല്‍ ബ്ലാക്കിലൂടെയായിരുന്നു അദ്ദേഹം തിരിച്ചെത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ റഹ്മാന്‍ പങ്കുവെച്ച പുതിയ വിശേഷമാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം.
നടന്‍ വിനീതും കുടുംബവും തന്റെ വീട്ടിലേക്കെത്തിയതിന്റെ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് റഹ്മാന്‍. വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയിലേക്കെത്തി താരമായി മാരഇയതാണ് വിനീത്. അഭിനയത്തിനും അപ്പുറത്ത് നല്ലൊരു നര്‍ത്തകന്‍ കൂടിയാണ് അദ്ദേഹം. വിനീതും കുടുംബവും റഹ്മാനും ഭാര്യയ്ക്കുമൊപ്പവും നില്‍ക്കുന്ന ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. മലയാളത്തിന്റെ പ്രിയതാരങ്ങളുടെ കൂടിച്ചേരലില്‍ ആരാധകര്‍ക്കും സന്തോഷമാണ്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങിയവരാണ് വിനീതും റഹ്മാനും.

പതിവില്‍ നിന്നും മാറി വില്ലത്തരവുമായാണ് റഹ്മാന്‍ ഇപ്പോള്‍ എത്തിക്കൊണ്ടിരിക്കുന്നത്. രണത്തിലെ ദാമോദര്‍ ജിക്ക് മികച്ച കൈയ്യടിയായിരുന്നു ലഭിച്ചത്. മലയാളത്തില്‍ മാത്രമല്ല തമിഴകത്തുനിന്നുള്ള അവസരങ്ങളും അദ്ദേഹത്തെ തേടിയെത്തുന്നുണ്ട്. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറില്‍ വിനീതമുണ്ടായിരുന്നു, അഭിനേതാവായല്ല ശബ്ദത്തിലൂടെയാണ് അദ്ദേഹം എത്തിയത്. വില്ലനായ വിവേക് ഒബ്‌റോയ്ക്ക് ശബ്ദം നല്‍കിയത് വിനീതായിരുന്നു.


Click it and Unblock the Notifications











