»   » ഇങ്ങനത്തെ ഉമ്മച്ചിക്കുട്ടികള്‍ ഇവിടെയുണ്ടോ?

ഇങ്ങനത്തെ ഉമ്മച്ചിക്കുട്ടികള്‍ ഇവിടെയുണ്ടോ?

Posted By:
Subscribe to Filmibeat Malayalam

വിനീത് ശ്രീനിവാസന്റെ രണ്ടാം സംവിധാനസംരംഭമായ തട്ടത്തിന്‍ മറയത്ത് റിലീസിനൊരുങ്ങിക്കഴിഞ്ഞു. മലര്‍വാടി ആര്‍ട്‌സ് ക്ലബിന് ശേഷം വിനീത് ഒരുക്കുന്ന സിനിമയെ ഏറെ പ്രതീക്ഷകളോടെയാണ് സിനിമാപ്രേമികള്‍ കാത്തിരിയ്ക്കുന്നത്.

Isha Talwar

'ഉമ്മച്ചിക്കുട്ടിയെ പ്രേമിച്ച നായരുടെ കഥ'യെന്ന ടാഗ് ലൈനിലൂടെ തന്നെ സിനിമയുടെ പ്രമേയം എന്താണെന്ന സൂചനകള്‍ സംവിധായകന്‍ നല്‍കുന്നുണ്ട്. പുതിയരൂപഭാവങ്ങളോടെ നിവീന്‍ പോളി നായകനാവുന്ന ചിത്രത്തിന്റെ ട്രെയിലറിന് പ്രേക്ഷകശ്രദ്ധ നേടാനും കഴിഞ്ഞു. എന്നാല്‍ ഈ ദൃശ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഉമ്മച്ചിക്കുട്ടിയെ കാണുമ്പോള്‍ പ്രേക്ഷകരില്‍ പലരുടെയും നെറ്റി ചുളിയുകയാണ്.

വിനീത് കണ്ടെത്തിയ ഈ ഉമ്മച്ചിക്കുട്ടിയുടെ പേര് ഇഷ തല്‍വാര്‍. ബോളിവുഡില്‍ സംവിധായകനും നിര്‍മാതാവും നടനുമൊക്കെയായി മുപ്പതുവര്‍ഷം വിലസിയ വിനോദ് തല്‍വാറിന്റെ അരുമപുത്രി. ബോളിവുഡിന്റെ കളിത്തൊട്ടില്‍ വളര്‍ന്ന ഈ ഹൂറിയെ മലബാറിന്റെ ഉമ്മച്ചിക്കുട്ടിയായി കാണാന്‍ പ്രേക്ഷകരില്‍ പലര്‍ക്കും ആവുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ഓണ്‍ലൈനില്‍ ചിത്രത്തിന്റെ ട്രെയിലര്‍ കാണുന്നവരില്‍ ഭൂരിപക്ഷവും പോസ്റ്റുകളിലൂടെ തങ്ങളുടെ അനിഷ്ടം രേഖപ്പെടുത്തുന്നുമുണ്ട്. ഈ ഉമ്മച്ചിക്കുട്ടിയെ തങ്ങള്‍ക്ക് ദഹിയ്ക്കുന്നില്ലെന്ന് അവരുടെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്.

തന്റെ നായികയ്‌ക്കെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നതോടെ മറുപടിയുമായി വിനീത് രംഗത്തെത്തിക്കഴിഞ്ഞു. തന്റേത് ശരിയായ സെലക്ഷനായിരുന്നുവെന്ന് വിനീത് പറയുന്നു. മലബാറില്‍ തലശ്ശേരി പോലുള്ള സ്ഥലങ്ങളില്‍ ഇഷയെക്കാളും മൊഞ്ചുള്ള പെമ്പിള്ളാരെ താന്‍ കണ്ടിട്ടുണ്ടെന്നാണഅ വിനീത് സാക്ഷ്യപ്പെടുത്തുന്നത്. വെളുത്ത് തുടുത്ത് സുന്ദരിമാരാണ് ഇവരില്‍ പലരും.

ചെറുപ്പത്തില്‍ ഞാന്‍ തലശ്ശേരിയിലാണ് പഠിച്ചതും വളര്‍ന്നതും. അക്കാലത്ത് ഞാന്‍ പല സുന്ദരിമാരെയും കണ്ടിട്ടുണ്ട്. ബോളിവുഡ് സുന്ദരി കരീന കപൂറിനെപ്പോലൊരു പെണ്‍കുട്ടി തന്റെ ജൂനിയറായി സ്‌കൂളിലുണ്ടായിരുന്ന കാര്യവും വിനീത് ഓര്‍ക്കുന്നു.

എന്തായാലും തട്ടത്തിന്‍മറ നീക്കി ഇഷ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. മോഡലിങില്‍ നിന്നും സിനിമയിലേക്ക് ചുവടുവയ്ക്കുന്ന തന്നെ മലയാളികള്‍ ഏറ്റെടുക്കുമെന്നാണ് ഇഷയുടെ പ്രതീക്ഷ.

English summary
It is reported that most of those who had watched the videos on the net had posted criticisms as feedbacks to the effect that Talwar’s ‘appearance’ in the film hardly resembled the character of a small town girl she plays in the film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam