കുഞ്ഞിരാമായണം കുഞ്ഞിക്കൂട്ടായ്മ
വിനീത് ശ്രീനിവാസനും ധ്യാനും കാമറയ്ക്കു മുന്നില്‍ ആദ്യമായി ഒന്നിക്കുന്ന കുഞ്ഞിരാമായണത്തിന് ഒരു പ്രത്യേകതയുണ്ട്. സിനിമയുടെ അണിയറക്കാരെല്ലാം ഇരുപത്തഞ്ച് വയസ്സിനു താഴെയുള്ളവരാണ്. പേരുപോലെ തന്നെ കുഞ്ഞുങ്ങളുടെ ഒരു കൂട്ടായ്മയാണ് ചിത്രം.ബേസില്‍ ജോസഫ് ആണ് സംവിധാനം. വിനീതിന്റെ സഹസംവിധായകനായിരുന്നു ബേസില്‍. ഹോംലി മീല്‍സ് എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട.
ദീപു പ്രദീപ് ആണ് കഥയും തിരക്കഥയും. ഹാസ്യത്തിനു പ്രാധാന്യം നല്‍കിയാണ് ദീപു കഥയൊരുക്കിയിരിക്കുന്നത്. കുഞ്ഞിരാമന്‍ എന്ന ചെറുപ്പക്കാരന് സമൂഹത്തില്‍ നേരിടേണ്ടിവരുന്ന ചില പ്രശ്‌നങ്ങളാണ് കോമഡിയോടെ ദീപു അവതരിപ്പിക്കുന്നത്. വിനീത് ശ്രീനിവാസന്‍ ആണ് കുഞ്ഞിരാമനെ അവതരിപ്പിക്കുന്നത്. കുഞ്ഞിരാമന്റെ അമ്മാവന്‍ വാസുവിന്റെ മകന്‍ ലാലു ആയിട്ടാണ് ധ്യാന്‍ അഭിനയിക്കുന്നത്.

വിഷ്ണുശര്‍മയാണ് കാമറ കൈകാര്യം ചെയ്യുന്നത്. തട്ടത്തിന്‍മറയത്ത്, എസ്‌കേപ് ഫ്രം ഉഗാണ്ട എന്നീ ചിത്രങ്ങളുടെ കാമറ വിഷ്ണുവായിരുന്നു. സംഗീതമൊരുക്കുന്നത് ജസ്റ്റിന്‍ പ്രഭാകര്‍ ആണ്. എ ലിറ്റില്‍ ബിഗ്ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ. വര്‍ക്കിയാണ് നിര്‍മാണ്. അജുവര്‍ഗീസ്, നീരജ് മാധവ്എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.
kunjiramayanam vineeth sreenivasan aju varghese dhyan sreenivasan neeraj madhav vadakkan selfie കുഞ്ഞിരാമായണം വിനീത് ശ്രീനിവാസന്‍ അജു വര്‍ഗീസ് നീരജ് മാധവ് ധ്യാന്‍ ശ്രീനിവാസന്‍


Click it and Unblock the Notifications