വിനീത് ശ്രീനിവാസന്‍ ധ്യാന്‍ ശ്രീനിവാസന്റെ ശത്രുവായി!
ധ്യാന്‍ ശ്രീനിവാസന്‍ തന്റെ രണ്ടാം വരവിനൊരുങ്ങുകയാണ്. ഈ ചിത്രത്തില്‍ ധ്യാനിനൊപ്പം വിനീത് ശ്രീനിവാസനും ഉണ്ട്. സംവിധായകനായിട്ടല്ല, കൂടെ അഭിനയിക്കാന്‍. ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബേസില്‍ സംവിധാനം ചെയ്യുന്ന കുഞ്ഞിരമായാണം എന്ന ചിത്രത്തില്‍ രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത് വിനീതും ധ്യാനുമാണ്.
ചിത്രത്തില്‍ പരസ്പരം ശത്രുക്കളായിട്ടാണ് വിനീതും ധ്യാനും എത്തുന്നത്. ലാലു എന്ന നിഷ്‌കളങ്ക ഗ്രാമീണ യുവാവിന്റെ വേഷത്തിലാണ് ധ്യാന്‍ എത്തുന്നത്. കുഞ്ഞിരാമന്‍ എന്ന ഗള്‍ഫുകാരന്റെ വേഷത്തില്‍ വിനീതും എത്തുന്നു. ഇരുവരുടെയും ബന്ധുക്കള്‍ തമ്മില്‍ കടിച്ചുകീറുന്ന ശത്രുക്കളാണ്.

വിനീതിനും ധ്യാനിനുമൊപ്പം അജു വര്‍ഗീസും നീരജ് മാധവും മറ്റ് രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. ചിത്രത്തില്‍ ഓരോ കഥാപാത്രങ്ങളും വ്യത്യസ്ത ഗെറ്റപ്പിലാണെത്തുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. വിനീതിന് കട്ടിമീശയുണ്ട്. അജു തയ്യല്‍ക്കാരന്റെ വേഷത്തിലാണ്. നീരജ് ഒരു പെയിന്റിന്റെ വേഷത്തിലും.
ശ്രിന്ദ, സ്‌നേഹ ഉണ്ണിക്കൃഷ്ണന്‍, ആര്യ എന്നിവര്‍ നായികമാരാണെങ്കിലും ഇതൊരു സാധാരണ നായികാ നായക ചിത്രമല്ലെന്ന് സംവിധായകന്‍ പറയുന്നു. ധ്യാനിന്റെ നായികയുടെ വേഷമാണ് സ്‌നേഹയ്ക്ക്. വിനീതിന്റെ നായികയായ ശ്രിന്ദ വളരെ നാടനായൊരു കഥാപാത്രത്തെയാകും അവതരിപ്പിക്കുക.
മാമുക്കോയ, കല്‍പന തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. തമിഴ് സംഗീത സംവിധായകനായ ജസ്റ്റിന്‍ പ്രഭാകരനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. രണ്ട് ഗാനങ്ങള്‍ വിനീത് ആലപിക്കും. ദീപു പ്രദീപാണ് രചന. വിഷ്ണു ശര്‍മ്മ ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിയിക്കുന്നു


Click it and Unblock the Notifications