വിനീതും ധ്യാനും വീണ്ടും ഒന്നിക്കുന്നു, നായിക ആരാണെന്ന് പറയില്ല!
ധ്യാന്‍ ശ്രീനിവാസനും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിച്ചെത്തുന്നു. വധുവിനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ വിനീതിനൊപ്പം ധ്യാന്‍ രണ്ടാം വരവിനൊരുങ്ങുന്നു എന്നായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ ചിത്രത്തിന്റെ പേര് വധുവിനെ ആവശ്യമുണ്ട് എന്നല്ല, കുഞ്ഞിരാമായണം എന്നാണ്.
വിനീത് സംവിധാനം ചെയ്ത തിരയിലൂടെയാണ് ധ്യാന്‍ ശ്രീനിവാസന്റെ അരങ്ങേറ്റം. ഇത്തവണ ചേട്ടനും അനുജനും ഒന്നിച്ചഭിനയിക്കുകയാണ് ചെയ്യുന്നത്. ഇവര്‍ക്കൊപ്പം അജു വര്‍ഗീസും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബേസില്‍ ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ് അവതരിപ്പിയ്ക്കുന്ന ചിത്രം എ ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയാണ് നിര്‍മിയ്ക്കുന്നത്.
കുഞ്ഞിരാമന്‍ എന്ന കഥാപാത്രത്തിലൂടെയാണ് കഥ വികസിയ്ക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. വിനീത് ശ്രീനിവാസനാണ് കുഞ്ഞിരാമനെ അവതരിപ്പിയ്ക്കുന്നത്. ശ്രീനിവാസന്റെ ആദ്യകാല കഥാപാത്രങ്ങള്‍ക്ക് സമാമായിരിയ്ക്കും ശ്രീനിവാസന്റെ വേഷം. തിരയില്‍ നിന്നും അല്പം വ്യത്യസ്തമായ ഗെറ്റപ്പിലായിരിക്കും ധ്യാന്‍ എത്തുന്നത്.

ഹാസ്യത്തിന് പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തില്‍ അജുവിനൊപ്പം നീരജ് മാധവ്, കല്‍പന, മാമൂക്കോയ, ദീപക് പറമ്പോല്‍, സൃന്ദ അഷബ് എന്നിവരും കഥാപാത്രങ്ങളായി എത്തും. ആരാണ് നായികയെന്ന് മാത്രം ഇപ്പോള്‍ പുറത്തുവിടില്ലത്രെ.
പാലക്കാടിലെ കൊല്ലങ്കോടാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ദീപു പ്രദീപും ബേസിലും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. എസ്‌കേപ് ഫ്രം ഉഗാണ്ട, തട്ടത്തിന്‍ മറയത്ത് (തമിഴ് റീമേക്ക്) എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിയ്ക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജസ്റ്റിന്‍ പ്രഭാകരനാണ്.


Click it and Unblock the Notifications