twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിനീതിന് ഗൗതമിനെ വേണ്ടായിരുന്നു

    By Aswathi
    |

    വിനീതിന് ഗൗതമിനെ വേണ്ടായിരുന്നു എന്ന് പറയുമ്പോള്‍, ഏത് ഗൗതം എന്ന് ചിന്തിയ്ക്കുന്നുണ്ടാവും. മറ്റാരുമല്ല, ഒടുവില്‍ വിനീത് ശ്രീനിവാസന്‍ നായക വേഷത്തിലെത്തിയ ഓര്‍മയുണ്ടോ ഈ മുഖം എന്ന ചിത്രത്തിലെ കഥാപാത്രമായ ഗൗതം.

    മലയാളത്തില്‍ ഇന്നുള്ളതിലെ ബഹുമുഖ പ്രതിഭകളില്‍ ഒരാളാണ് വിനീത് ശ്രീനിവാസന്‍. പാടും, പാട്ടെഴുതും, അഭിനയിക്കും, തിരക്കഥയെഴുതും, സംവിധാനം ചെയ്യും അങ്ങനെ സിനിമയില്‍ തനിക്ക് വഴങ്ങാത്തതൊന്നുമില്ലെന്ന് വിനീത് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു.

    vineeth-sreenivasan

    പാട്ടാണ് വിനീതിന്റെ മെയിന്‍. സംവിധാനം പാഷനാണ്. അഭിനയം വിനീതിനെ സംബന്ധിച്ച് ഏറ്റവും ഒടുവിലത്തെ കാര്യമാണെന്നാണ് പല സംവിധായകരും പറഞ്ഞിട്ടുള്ളത്. വിനീത് അഭിനയത്തിന് അത്ര പ്രധാന്യം നല്‍കുന്നല്ലെന്നതു തന്നെ കാര്യം

    ഓര്‍മയുണ്ടോ ഈ മുഖം എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ അഭിനയിക്കണം എന്ന ആഗ്രഹത്തില്‍ നവാഗത സംവിധായകന്‍ അന്‍വര്‍ സാധിക്ക് താരത്തെ സമീപിച്ചപ്പോള്‍, ഇല്ലെന്ന് തന്നെയായിരുന്നു മറുപടി. പക്ഷെ സ്‌ക്രിപ്റ്റ് വായിച്ച് ഇഷ്ടപ്പെട്ട വിനീത് ഗൗതം ആകാം എന്ന സമ്മതിക്കുകയായിരുന്നുവെന്ന് അന്‍വര്‍ പറയുന്നു.

    ഇപ്പോള്‍ തന്റെ ശിഷ്യന്‍ പ്രജിത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലാണ് വിനീത് അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. നിവിന്‍ പോളി നായകനാകുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് വിനീത് ശ്രീനിവാസന്‍ തന്നെയാണ്.

    English summary
    When newbie Anvar Sadik offered Vineeth the lead role named Gautham in his film Ormayundo Ee Mugham recently, his initial reaction wasn't different. The director says that however, Vineeth decided to take up the role as he loved the script. The movie had Namitha Pramod in the lead.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X