തിരയ്ക്ക് രണ്ടും മൂന്നൂം ഭാഗങ്ങള്‍ വരും: വിനീത്
ഏറെ പ്രതീക്ഷകളുമായി ഒരുക്കിയ ആദ്യ ത്രില്ലര്‍ പ്രേക്ഷകര്‍ സ്വീകരിച്ച സന്തോഷത്തിലാണ് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍. മിക്കയിടത്തും പോസിറ്റീവ് റിവ്യൂകളാണ് ചിത്രത്തെക്കുറിച്ച് വന്നുകൊണ്ടിരിക്കുന്നത്. താന്‍ എന്തുകൊണ്ടും സന്തോഷവാനാണെന്നും എറണാകുളത്ത് പോയി ചിത്രം കണ്ടുവെന്നും വിനീത് പറഞ്ഞു.
തിരയ്ക്ക് പിന്തുണ നല്‍കുന്നവര്‍ക്കായി വിനീത് ഒരു സന്തോഷവാര്‍ത്തയും പറഞ്ഞിട്ടുണ്ട്. ചിത്രത്തിന്റെ രണ്ടാം ഭാഗവും മൂന്നാംഭാഗവും ഒരുക്കാന്‍ തനിയ്ക്കും കൂട്ടര്‍ക്കും പദ്ധതിയുണ്ടെന്ന് വിനീത് അറിയിച്ചു. ചിത്രത്തിന്റെ തിരക്കഥ അത്തരത്തിലുള്ളതാണെന്നും അതില്‍ രണ്ടും മൂന്നും ഭാഗങ്ങള്‍ക്കുള്ള സാധ്യതയുണ്ടെന്നും വിനീത് പറഞ്ഞു.

പ്രിയദര്‍ശന്‍ ചിത്രമായ ഗീതാഞ്ജലിയ്‌ക്കൊപ്പം ചിത്രം റിലീസ് ചെയ്തത് സ്വാഭാവികമായൊരു കാര്യമായിരുന്നുവെന്നും റിലീസിന് ഒരാഴ്ച മുമ്പ് പ്രിയദര്‍ശനെ കണ്ടിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു. അനിയനായതുകൊണ്ടുമാത്രമല്ല ഈ ചിത്രത്തിലൂടെ ധ്യാനിനെ അവതരിപ്പിച്ചതെന്നും ആ കഥാപാത്രം ചെയ്യാന്‍ ധ്യാനിന് കിഴിവുണ്ടെന്ന് ഉറപ്പുണ്ടായിരുന്നതുകൊണ്ടാണെന്നും വിനീത് വ്യക്തമാക്കി. ശോഭനയ്‌ക്കൊപ്പം ജോലിചെയ്യാനായത് വലിയ ഭാഗ്യമായി കാണുന്നുവെന്നും വിനീത് പറഞ്ഞു.


Click it and Unblock the Notifications











