»   » വിനീത് ശ്രീനിവാസന്റെ മനംകവര്‍ന്നത് ദിവ്യ

വിനീത് ശ്രീനിവാസന്റെ മനംകവര്‍ന്നത് ദിവ്യ

Posted By:
Subscribe to Filmibeat Malayalam

വര്‍ഷങ്ങളോളം ആരെയുമറിയ്ക്കാതെ കാത്തുസൂക്ഷിച്ച പ്രണയരഹസ്യം വിനീത് ശ്രീനിവാസന്‍ ലോകത്തെ അറിയിച്ചിരിയ്ക്കുന്നു. മലയാളത്തിലെ ഒരു പ്രമുഖ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് തന്റെ പ്രണയരഹസ്യം വിനീത് വെളിപ്പെടുത്തിയത്.

എട്ടുവര്‍ഷം നീണ്ട പ്രണയമാണെങ്കിലും തന്റെ മനം കവര്‍ന്ന സുന്ദരിയുടെ പേരും മറ്റുവിവരങ്ങളും വെളിപ്പെടുത്താന്‍ വിനീത് ഇതുവരേക്കും തയാറായിരുന്നില്ല.

ചെന്നൈയിലെ കോളെജില്‍ തന്റെ ജൂനിയറായിരുന്ന ദിവ്യ നാരായണനാണ് വിനീതിന്റെ മനം കവര്‍ന്നത്. വിനീതിന്റെ നാടായ കണ്ണൂരിലെ പയ്യന്നൂര്‍ സ്വദേശിയാണെങ്കിലും ഇരുവരും കണ്ടതും പ്രണയം മൊട്ടിട്ടതുമെല്ലാം ചെന്നൈയില്‍ വച്ചായിരുന്നു.

ഗായകന്‍, ഗാനരചിയിതാവ്, നടന്‍, തിരക്കഥാകൃത്ത്, സംവിധാനം എന്നിങ്ങനെ സിനിമയില്‍ തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയാണ് ശ്രീനിവാസപുത്രന്‍ ഉയരങ്ങളിലേക്ക് കുതിയ്ക്കുന്നത്. സീസണിലെ സെന്‍സേഷണല്‍ ഹിറ്റായി മാറിയ തട്ടത്തിന്‍ മറയത്തിന്റെ വിജയത്തിളക്കത്തില്‍ നില്‍ക്കവെയാണ് തന്റെ പ്രണയം വിനീത് ലോകത്തോട് തുറന്നുപറഞ്ഞിരിയ്ക്കുന്നത്. വരുന്ന ഒക്ടോബറില്‍ ഇവരുടെ വിവാഹം നടക്കുമെന്നാണ് അറിയുന്നത്.

English summary
Atlast, Vineeth Sreenivasan has revealed that secret to the world

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam