»   » നിവിനും ശ്രീനിവാസനും തലശ്ശേരി വിട്ടു പിടിക്കുന്നു, ഇനി ദുബായി!!

നിവിനും ശ്രീനിവാസനും തലശ്ശേരി വിട്ടു പിടിക്കുന്നു, ഇനി ദുബായി!!

Posted By:
Subscribe to Filmibeat Malayalam

തട്ടത്തിന്‍ മറയത്തെ പ്രണയ കഥ പറഞ്ഞതിന് ശേഷം വിനതിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനാകുന്ന പുതിയ ചിത്രത്തെ കുറിച്ച് നേരത്തെ വാര്‍ത്തകള്‍ വന്നതാണ്. വിനീത് തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും.

Also Read: വിനീത് ശ്രീനിവാസന്‍ വീണ്ടും; ഇത്തവണയും നായകന്‍ നിവിന്‍ പോളി തന്നെ

തട്ടത്തിന്‍ മറയത്തിന് ശേഷം വിനീതും നിവിനും ഒന്നിച്ച ഒരു വടക്കന്‍ സെല്‍ഫിയുടെ പശ്ചാത്തലവും തലശ്ശേരിയായിരുന്നു (വിനീതിന്റെ തിരക്കഥ). ഇനി ഈ ടീം തലശ്ശേരി വിട്ടു പിടിയ്ക്കുന്നു. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് അങ്ങ് ദുബായിലാണത്ര. തുടര്‍ന്ന് വായിക്കാം...

നിവിനും ശ്രീനിവാസനും തലശ്ശേരി വിട്ടു പിടിക്കുന്നു, ഇനി ദുബായി!!

ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ഷാന്‍ റഹ്മാനാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. ദുബായ് ആണത്രെ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍

നിവിനും ശ്രീനിവാസനും തലശ്ശേരി വിട്ടു പിടിക്കുന്നു, ഇനി ദുബായി!!

ചിത്രത്തിന്റെ ഷൂട്ടിങ് നവംബറില്‍ ആരംഭിയ്ക്കുമെന്നാണ് വാര്‍ത്തകള്‍

നിവിനും ശ്രീനിവാസനും തലശ്ശേരി വിട്ടു പിടിക്കുന്നു, ഇനി ദുബായി!!

ജൂണിലാണ് തന്റെ പുതിയ ചിത്രത്തെ കുറിച്ച് വിനീത് ബ്ലോഗിലൂടെ അറിയിച്ചത്. കുറച്ചു വര്‍ഷങ്ങളായി തനിക്ക് അടുത്ത് പരിചയമുള്ള ചിലരുടെ യഥാര്‍ത്ഥ ജീവിതമാണ് സിനിമയെന്ന് ബ്ലോഗില്‍ വിനീത് പറഞ്ഞിരുന്നു

നിവിനും ശ്രീനിവാസനും തലശ്ശേരി വിട്ടു പിടിക്കുന്നു, ഇനി ദുബായി!!

തട്ടത്തിന്‍ മറയത്ത് എന്ന വിജയ ചിത്രത്തിന് ശേഷം വിനീത് എന്ന സംവിധായകനും നിവിന്‍ എന്ന നായകനും ആദ്യമായി ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഇടയില്‍ ഓം ശാന്തി ഓശാന, ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കന്‍ സെല്‍ഫിയ്ക്ക് തിരക്കഥയെഴുതിയതും വിനീതാണ്.

നിവിനും ശ്രീനിവാസനും തലശ്ശേരി വിട്ടു പിടിക്കുന്നു, ഇനി ദുബായി!!

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലാണ് നിവിന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. പ്രേമം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അല്‍ത്താഫിനും, ഡോക്ടര്‍ ബിജുവിനും, സിദ്ധാര്‍ത്ഥ് ശിവയ്ക്കും നിവിന്‍ ഡേറ്റ് നല്‍കിയതായി വാര്‍ത്തകളുണ്ട്

English summary
From Thalassery to Dubai! Vineeth Sreenivasan's much-awaited next film starring Nivin Pauly will be shot in Dubai. The film's music director Shaan Rahman confirms that the film will be shot entirely in Dubai with the team heading to the UAE by mid-November to begin filming.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam