twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിനീതിന്റെ സാമൂഹിക വിമര്‍ശനം അച്ഛനെ പോലെ

    By Nirmal Balakrishnan
    |

    മുന്‍പ് നടന്‍ ശ്രീനിവാസന്‍ പറഞ്ഞൊരു അഭിപ്രായമുണ്ടായിരുന്നു- കേരളത്തില്‍ നാളികേരത്തെക്കാള്‍ കൂടുതല്‍ ഡിഗ്രിക്കാരുണ്ടെന്ന്. ശ്രീനിവാസന്റെ നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ നായകന്‍ ദാസന്‍ ബികോം ബിരുദക്കാരനായിരുന്നു. ബിരുദമുണ്ടായിട്ടും ജോലിയില്ലാത്ത ചെറുപ്പക്കാരുടെ കഥയായിരുന്നു അക്കാലത്ത് ശ്രീനിവാസന്‍പറഞ്ഞിരുന്നത്. ഇന്ന് ശ്രീനിവാസന്റെ മകന്‍ വിനീത് ശ്രീനിവാസന്‍ പറയുന്നത് മറ്റൊരു ഡയലോഗ് ആണ്- ഇന്ന് കേരളത്തില്‍ നാളികേരത്തെക്കാള്‍ കൂടുതല്‍ ബിടെക് കാരുണ്ടെന്നാണ്. ബി.ടെക് കഴിഞ്ഞ് ജോലിയില്ലാതെ നടക്കുന്ന ചെറുപ്പക്കാരന്റെ കഥയാണ് വിനീത് തിരക്കഥയെഴുതുന്ന ഒരു വടക്കന്‍ സെല്‍ഫിയിലൂടെ പറയുന്നത്.

    എന്‍ജിനീയറിങ് ബിരുദം കഴിഞ്ഞ് മിക്ക വിഷയങ്ങളിലും തോറ്റ് പിന്നീട് അത് പൂര്‍ത്തിയാക്കാന്‍ ഒരു ശ്രമവും നടത്താത്ത ചെറുപ്പക്കാരനാണ് ഉമേഷ്. അയാളുടെ അലസമായ ജീവിതമാണ് വിനീത് പ്രമേയമാക്കുന്നത്. നിവിന്‍പോളിയാണ് ഉമേഷിനെ അവതരിപ്പിക്കുന്നത്.

    vineeth-sreenivasan

    സമൂഹത്തിന്റെ കണ്ണാടിയായിരിക്കണം കല എന്ന അഭിപ്രായം തന്നെയാണ് ശ്രീനിവാസനും വിനീതും വിഷയമാക്കുന്നത്. ഇന്ന് കേരളത്തില്‍ ആയിരത്തിലധികം ചെറുപ്പക്കാരന്‍ ബിടെക് കഴിഞ്ഞ് പുറത്തിറങ്ങുന്നുണ്ട്. അതില്‍ മിക്കവരും ജോലിയൊന്നുമില്ലാതെ നടക്കുന്നവരുമാണ്. അവരെയാണ് ഉമേഷ് എന്നകഥാപാത്രം അഡ്രസ് ചെയ്യുന്നത്. ഉമേഷിന്റെ ജീവിതത്തിലേക്കു ഒരു പെണ്ണു കടന്നുവരുന്നതോടെ ജീവിതം മാറുന്നു.

    തട്ടത്തിന്‍ മറയത്തിനു ശേഷം വിനീതും നിവിന്‍പോളിയും അജു വര്‍ഗീസും ഷാന്‍ റഹ്മാനും ജോമോന്‍ ടി ജോണുമെല്ലാം ഒന്നിക്കുന്ന ചിത്രമാണിത്. ജി. പ്രജിത് ആണ് സംവിധാനം. വിനോദ് ഷൊര്‍ണൂര്‍ ആണ് കഥയും തിരക്കഥയും. കാമറാമാന്‍ പി.സുകുമാര്‍ നല്ലൊരു വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. മഞ്ജിമ മോഹന്‍ ആണ് നായിക. അജുവര്‍ഗീസ്, ഭഗത് മാനുവല്‍, നീരജ് മാധവ്, സന്തോഷ് കീഴാറ്റൂര്‍, എന്നിവരാണു മറ്റു പ്രധാന താരങ്ങള്‍.

    അച്ഛനെ പോലെ സാമൂഹിക വിമര്‍ശനത്തില്‍ വിനീതും വിജയിക്കുമെന്നു പ്രതീക്ഷിക്കാം.

    English summary
    Vineeth's Oru Vadakkan Selfie is a satire story like Sreenivasan's script
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X