ശോഭനയുടെ ആരാണ് വിനീത്?
നടന്‍ വിനീതും നടി ശോഭനയും തമ്മിലെന്താണ് ബന്ധം? രണ്ട് പേരും നല്ല നര്‍ത്തകരാണ്. അഭിനയത്തിന് പുറമെ നൃത്തത്തിലൂടെ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടവര്‍. ഇതിനുമപ്പുറം എന്ത് ബന്ധമാണ് ശോഭനയും വിനീതും തമ്മില്‍?
എന്നാല്‍ ഉണ്ട്. ശോഭനയുടെ കസിനാണത്രെ വിനീത്. ഇപ്പോള്‍ മനസ്സിലായോ ഇരുവരുടെ രക്തത്തില്‍ ഡാന്‍സ് വന്നത് എങ്ങെയാണെന്ന്. ശോഭനയും വിനീതും മാത്രമല്ല, തില്ലാന തില്ലാന എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ കൃഷണയും ഇവരുടെ കസിനാണ്.

അവിടെയും തീര്‍ന്നില്ല, ലളിത പത്മിനി രാഗിണി സഹോദരിമാരിലൊരാളായ ശോഭന നടി സുകുമാരിയുടെ അച്ഛന്റെ ബന്ധുവാണ്. വിനീതും കൃഷ്ണയുമൊക്കെ അച്ഛന്‍ വഴി വന്ന ബന്ധുക്കള്‍ തന്നെ. നടി അംബികാ സുകുമാരനും ഈ ബന്ധുത്വത്തില്‍ ഒരാളാണ്.
ശോഭനയായാലും വിനീതായാലും ഇപ്പോള്‍ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുയാണ്. നൃത്തത്തിലാണ് കൂടുതല്‍ ശ്രദ്ധ. തിരയെന്ന സിനിമയിലാണ് ശോഭന ഒടുവില്‍ വേഷമിട്ടത്. ജൂനുസ് കമലിന്റെ 100 ഡെയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തില്‍ വിനീത് ഒരു വേഷം ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications











