വിനീത് ശ്രീനിവാസന്‍ ബധിരനും മൂകനുമാണ് !!

By Aswini

മറ്റൊരു യഥാര്‍ത്ഥ ജീവിതം കൂടെ സിനിമയാകുന്നു. പറക്കാന്‍ കൊതിച്ച് സ്വയം വിമാനമുണ്ടാക്കി പറന്ന തൊടുപുഴക്കാരന്‍ സജിയടെ കഥയാണ് പരസ്യ സംവിധായകനായ ശ്രീകാന്ത് മുരളി അഭ്രപാളികളില്‍ എത്തിയ്ക്കുന്നത്.

ബധിരനും മൂകനുമായ സജിയായി വിനീത് ശ്രീനിവാസന്‍ എത്തും. സന്തോഷ് ഏച്ചിക്കാനത്തിന്റേതാണ് തിരക്കഥ. കഴിഞ്ഞ ദിവസം വിനീതിനോട് ചിത്രത്തിന്റെ കഥ പറഞ്ഞെന്നും പുതിയ സംവിധാന സിനിമയുടെ തിരക്കിലായ വിനീത് കഥ കേട്ട് ചെയ്യാമെന്നേല്‍ക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.

vineeth-sreenivasan

മൂകനും ബധിരനുമായ ഒരു യുവാവിന്റെ എന്‍ജിനീയറിങ് സംബന്ധമായ താല്‍പ്പര്യങ്ങളെക്കുറിച്ച് ഒരു കഥയെഴുതിക്കൊണ്ടിരിക്കുമ്പോഴാണ് സജിയുടെ കഥ കേട്ടതെന്നും പിന്നീട് തൊടുപുഴയില്‍ പോയി സജിയെ നേരിട്ടു കണ്ടുവെന്നും സന്തോഷ് എച്ചിക്കാനം പറഞ്ഞു.

സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം ഏപ്രിലിലോടെ ആരംഭിക്കും. രണ്ടു പതിറ്റാണ്ടായി മലയാള പരസ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ശ്രീകാന്ത് സംവിധായകന്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്റായാണ് സിനിമയില്‍ വന്നത്. കേരളത്തിലെ നിരവധി പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യചിത്രങ്ങള്‍ ശ്രീകാന്ത് സംവിധാനം ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X