»   » ശ്രീനിവാസന്‍ പറഞ്ഞു, ധ്യാന്‍ ശ്രീനിവാസന്റെ വിവാഹത്തെ കുറിച്ച് വിനീത് ശ്രീനിവാസന്‍ പറയുന്നു

ശ്രീനിവാസന്‍ പറഞ്ഞു, ധ്യാന്‍ ശ്രീനിവാസന്റെ വിവാഹത്തെ കുറിച്ച് വിനീത് ശ്രീനിവാസന്‍ പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

മറ്റൊരു താരപുത്രന്റെ വിവാഹത്തിന് കൂടെ തയ്യാറെടുക്കുകയാണ് മലയാള സിനിമ. ശ്രീനിവാസന്റെ മകനും നടനുമായ ധ്യാന്‍ ശ്രീനിവാസന്റെ വിവാഹം ഈ വര്‍ഷം ഏപ്രില്‍ മാസത്തോടെ നടക്കും. പ്രണയ വിവാഹമാണ്.

അന്യമതസ്ഥയെ മകന്‍ വിവാഹം കഴിക്കുന്നതില്‍ തങ്ങള്‍ക്ക് യാതൊരുവിധ എതിര്‍പ്പുമില്ലെന്ന് ശ്രീനിവാസന്‍

ഗോസിപ്പുകള്‍ക്ക് വിരാമിമിട്ട് ശ്രീനിവാസന്‍ തന്നെയാണ് ധ്യാനിന്റെ വിവാഹക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇപ്പോഴിതാ ചേട്ടന്‍ വിനീത് ശ്രീനിവാസനും ധ്യാനിന്റെ വിവാഹത്തെ കുറിച്ച് പ്രതികരിയ്ക്കുന്നു.

കാത്തിരിയ്ക്കുകയാണ്

എല്ലാ തയ്യാറെടുപ്പുകളോടും കൂടെ ധ്യാനിന്റെ വിവാഹത്തിന്റെ ഒരുക്കത്തിലാണ് തങ്ങള്‍ എന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ വിനീത് ശ്രീനിവാസന്‍ അറിയിച്ചു.

ശ്രീനിവാസന്‍ പറഞ്ഞത്

മകന്‍ മറ്റൊരു മതത്തില്‍ പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കുന്നതില്‍ തങ്ങള്‍ക്കൊരു എതിര്‍പ്പും ഇല്ല എന്ന് നേരത്തെ ശ്രീനിവാസന്‍ അറിയിച്ചിരുന്നു. ധ്യാനിന്റെ ആഗ്രഹങ്ങള്‍ക്കാണ് പ്രധാന്യം എന്നാണ് നടന്‍ പറഞ്ഞത്.

പ്രണയവിവാഹം

അര്‍പ്പിത സെബാസ്റ്റിനാണ് ധ്യാന്‍ ശ്രീനിവാസന്റെ വധു. ഏറെ നാള്‍ പ്രണയത്തിലായിരുന്നു ഇരുവരും. ഏപ്രില്‍ രണ്ടിന് തിരുവന്തപുരത്താണ് വിവാഹ നിശ്ചയം നടത്തുന്നത്. ഏപ്രില്‍ ഏഴിന് കണ്ണൂരില്‍ വെച്ചാണ് വിവാഹം. സിനിമാ സുഹൃത്തുക്കള്‍ക്കായി ഏപ്രില്‍ 10 ന് എറണാകുളത്ത് വിരുന്നും ഒരുക്കിയിട്ടുണ്ട്.

നമിതയുമായി ഗോസിപ്പ്

അതിനിടയില്‍ നമിത പ്രമോദുമായി ധ്യാന്‍ പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ വന്നിരുന്നു. ധ്യാന്‍ വിവാഹിതനാകുന്നു എന്ന് വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍, വധു നമിതയാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചു. തുടര്‍ന്ന് നമിതയുടെ അച്ഛന്‍ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തുകയായിരുന്നു.

ഈ വര്‍ഷം മറ്റൊരു പ്രത്യേകത

ഈ വര്‍ഷം വിവാഹം മാത്രമല്ല, ധ്യാന്‍ മറ്റൊരു കാര്യത്തിലേക്ക് കൂടെ കടക്കുമെന്ന് വിനീത് ശ്രീനിവാസന്‍ അറിയിച്ചു. ധ്യാന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷം ആരംഭിയ്ക്കുമത്രെ. കഥ ഇതുവരെ തന്നെ കേള്‍പ്പിച്ചിട്ടില്ല, അടുത്തമാസം പറയാം എന്ന് പറഞ്ഞിട്ടുണ്ടെന്നും വിനീത് പറഞ്ഞു.

English summary
We are all looking forward for Dhyan's marriage says Vineeth Sreenivasan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam