അച്ഛനെയും ലാല്‍ അങ്കിളിനെയും ഒന്നിപ്പിക്കുക എന്നത് എന്റെ സ്വപ്നം: വിനീത്
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം എന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. അതിന്റെ സന്തോഷം പങ്കുവച്ച് സംസാരിച്ച് ഒരു അഭിമുഖത്തില്‍ തന്റെ ഒരു സ്വപ്നത്തെ കുറിച്ചും വിനീത് പറയുകയുണ്ടായി.
മറ്റൊന്നുമല്ല, തുടക്കം മുതല്‍ ഹിറ്റ് ജോഡികളായിരുന്ന വിനീതിന്റെ അച്ഛന്‍ ശ്രീനിവാസനെയും മോഹന്‍ലാലിനെയും ഒന്നിപ്പിയ്ക്കുക എന്നത് തന്നെ.

അച്ഛനെയും ലാല്‍ അങ്കിളിനെയും ഒന്നിപ്പിക്കുക എന്നത് എന്റെ സ്വപ്നം: വിനീത്
അച്ഛനെയും മോഹന്‍ലാല്‍ അങ്കിളിനെയും ഒന്നിപ്പിച്ചൊരു സിനിമ സംവിധാനം ചെയ്യുക എന്നത് എന്റെ സ്വപ്‌നമാണെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

അച്ഛനെയും ലാല്‍ അങ്കിളിനെയും ഒന്നിപ്പിക്കുക എന്നത് എന്റെ സ്വപ്നം: വിനീത്
അവര്‍ക്ക് വേണ്ടി ഒരു തട്ടിക്കൂട്ട് തിരക്കഥ തയ്യാറാക്കാന്‍ കഴിയില്ല, നല്ലൊരു തിരക്കഥ വന്നാല്‍ തീര്‍ച്ചയായും അതുമായി മുന്നോട്ട് പോകുമെന്ന് വിനീത് ഉറപ്പു നല്‍കുന്നു

അച്ഛനെയും ലാല്‍ അങ്കിളിനെയും ഒന്നിപ്പിക്കുക എന്നത് എന്റെ സ്വപ്നം: വിനീത്
സംവിധാനം ചെയ്യുന്നതിനൊപ്പം അഭിനയിക്കുന്നതിലും വിനീത് ശ്രീനിവാസന്‍ ശ്രദ്ധിയ്ക്കുന്നുണ്ട്. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തില്‍ വിനീത് തന്നെ അഭിനയിക്കാനായിരുന്നുവത്രെ നേരത്തെ തീരുമാനിച്ചത്. എന്നാല്‍ പിന്നീട് ആ കഥാപാത്രത്തെ നിവിനെ ഏല്‍പിക്കുകയായിരുന്നു.

അച്ഛനെയും ലാല്‍ അങ്കിളിനെയും ഒന്നിപ്പിക്കുക എന്നത് എന്റെ സ്വപ്നം: വിനീത്
തിര എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇനി സംവിധാനം ചെയ്യുക. എന്നാല്‍ അതിന് ചില തടസ്സങ്ങള്‍ ഉണ്ടെന്നും എല്ലാം ശരിയായാല്‍ ഔദ്യോഗികമായി അറിയിക്കും എന്നും വിനീത് പറഞ്ഞു.

Click it and Unblock the Notifications