»   » വിനീത് എന്നും കേള്‍ക്കുന്ന ഗോപി സുന്ദറിന്റെ ഒരു പാട്ട്, അതില്‍ മാന്ത്രികമായി എന്തോ ഒന്നുണ്ട്

വിനീത് എന്നും കേള്‍ക്കുന്ന ഗോപി സുന്ദറിന്റെ ഒരു പാട്ട്, അതില്‍ മാന്ത്രികമായി എന്തോ ഒന്നുണ്ട്

Written By:
Subscribe to Filmibeat Malayalam

ഇന്ന് മലയാള സിനിമയില്‍ ഉള്ളതില്‍ ഏറ്റവും പ്രോമിസിങ് ആയിട്ടുള്ള സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. കഴിഞ്ഞ കുറേ ചിത്രങ്ങളിലൂടെ ഗോപി സുന്ദര്‍ അത് തെളിയിക്കുകയും സ്രോതാക്കള്‍ അത് അംഗീകരിക്കുകയും ചെയ്യുന്നു.

ഇപ്പോള്‍ ഗോപി സുന്ദറിന്റെ പാട്ടിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായകനും നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. ചാര്‍ലി എന്ന ചിത്രത്തിലെ 'ഒരു കരിമുകിലിന് ചിറകുകളരുളിയ...' എന്ന് തുടങ്ങുന്ന പാട്ടിനെ കുറിച്ച ഫേസ്ബുക്കിലൂടെയാണ് വിനീത് പറയുന്നത്.

ineeth-gopi-sundar

സിനിമ റിലീസായിട്ട് നാളുകളേറെയായെന്നറിയാമെന്നും, അന്ന് തൊട്ട് ഇന്ന് വരെ മിക്കവാറും എല്ലാ ദിവസവും ഞാനീ പാട്ട് കേള്‍ക്കാറുണ്ടെന്നും വിനീത് പറയുന്നു.

ഈ പാട്ടിന് സംഗീതം പകര്‍ന്നതിലും അത് പാടിയതിലും മാന്ത്രികമായ എന്തോ ഒന്നുണ്ട്. പക്ഷേ അതെന്താണെന്ന് എനിക്കറിയില്ല. ഞാനും ഷാനും (ഷാന്‍ റഹ്മാന്‍) ഷാനിന്റെ കാറില്‍ പലതവണ ഈ പാട്ട് വച്ച് കേട്ടിരുന്നു. കഴിഞ്ഞയാഴ്ച ആഹാരം കഴിക്കാന്‍ പോകുമ്പോഴും ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിന് പശ്ചാത്തല സംഗീതം നല്‍കുമ്പോഴുമെല്ലാം.. വിസ്മയിപ്പിക്കുന്നത്- വിനീത് ഫേസ്ബുക്കില്‍ കുറിച്ചു.

Gopi Sunder gopi chetta, i know its way after the release of the film.. but i have been looping this song almost...

Posted by Vineeth Sreenivasan on Friday, March 11, 2016
English summary
Vineeth Sreenivasan about his favourite song of Gopi Sundar

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam