»   »  ദാസനും വിജയനും വീണ്ടും ഒന്നിക്കുന്ന ഒരു ചിത്രം

ദാസനും വിജയനും വീണ്ടും ഒന്നിക്കുന്ന ഒരു ചിത്രം

Posted By: AkhilaKS
Subscribe to Filmibeat Malayalam

ദാസനും വിജയനും വീണ്ടും ഒന്നിക്കുന്ന ഒരു ചിത്രം ആരും ആഗ്രഹിച്ച് പോകുന്നതല്ലേ. എന്നാല്‍ ഇരുവരെയും കേന്ദ്ര കഥാപാത്രങ്ങളായി ഒന്നിപ്പിച്ചുക്കൊണ്ട് വീണ്ടും ഒരു ചിത്രം എത്തുന്നു.

വിനീത് ശ്രീനിവാസനാണ് മോഹന്‍ലാലിനെയും ശ്രീനിവാസനെയും കേന്ദ്ര കഥപാത്രങ്ങളാക്കി പുതിയ ചിത്രം ഒരുക്കുന്നത്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം പറഞ്ഞത്.

mohanlal-sreenivasan

നിരവധി ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചവരാണ് ഇരുവരും. വര്‍ഷങ്ങള്‍ ശേഷം ഇരുവരെയും വീണ്ടും വെള്ളിത്തിരയില്‍ കാണുക എന്നത് ഏവരുടെയും ആഗ്രഹമാണ്. അതുക്കൊണ്ട് തന്നെ ഇരുവരെയും ഒന്നിച്ചുക്കൊണ്ടുള്ള ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും വിനീത് പറഞ്ഞു.

നിവിന്‍ പോളിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അടുത്തതെന്നും വിനീത് പറഞ്ഞു. സംവിധായകന് പുറമേ മികച്ച അഭിനേതാവ് കൂടിയായ വിനീത് 12 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നവാഗതനായ ബേസില്‍ ജോസഫ് സംവിധാനം ചെയ്ത കുഞ്ഞിരാമായണമാണ് വിനീതിന്റെ പുതിയ ചിത്രം.

English summary
Vineeth Sreenivasan is an Indian playback singer, film actor, director, and screenwriter. He is the son of actor and screenwriter Sreenivasan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam