»   » സിനിമയ്ക്ക് മുമ്പുള്ള ദേശീയഗാനം ചെറിയ സിനിമകളെ ബാധിക്കുമെന്ന് വിനീത് ശ്രീനിവാസന്‍

സിനിമയ്ക്ക് മുമ്പുള്ള ദേശീയഗാനം ചെറിയ സിനിമകളെ ബാധിക്കുമെന്ന് വിനീത് ശ്രീനിവാസന്‍

Posted By: Sanviya
Subscribe to Filmibeat Malayalam

സിനിമ തുടങ്ങുന്നതിന് മുമ്പ് തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയതിനെതിരെ നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. സിനിമ തുടങ്ങുന്നതിന് മുമ്പുള്ള ദേശീയഗാനം ചെറിയ സിനിമകള്‍ക്ക് വെല്ലുവിളിയാകുമെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞു. കഥയ്ക്ക് പുറമെയുള്ള ഘടകങ്ങള്‍ ചേര്‍ക്കുമ്പോള്‍ സിനിമയുടെ ദൈര്‍ഘ്യമാണ് കൂടുന്നത്.

മോഹന്‍ലാലിന്റെ സിനിമയാണെങ്കില്‍ മൂന്ന് മണിക്കൂര്‍ വേണമെങ്കിലും ആളുകള്‍ തിയേറ്ററുകളില്‍ ഇരിക്കും. എന്നാല്‍ സൂപ്പര്‍സ്റ്റാറുകള്‍ ഇല്ലാത്ത സിനിമകളില്‍ ഇത് പ്രതികൂലമായി ബാധിക്കുമെന്നും വിനീത് പറഞ്ഞു. തനിക്ക് നല്ല ദേശസ്‌നേഹമുണ്ടെന്നും അക്കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും വിനീത് കൂട്ടി ചേര്‍ത്തു. കോട്ടയത്ത് മീറ്റ് ദ പ്രസില്‍ സംസാരിക്കവെയാണ് വിനീത് ഇക്കാര്യം പറഞ്ഞത്.

52 സെക്കന്റ് നിര്‍ണായകം

ചുരുക്കി പറഞ്ഞാല്‍ കഥ പറയാന്‍ ശ്രമിക്കുന്ന സംവിധായകന് 52 സെക്കന്റ് പോലും നിര്‍ണായകമാണ്. കഥയ്ക്ക് പുറമെയുള്ള ഘടകങ്ങള്‍ കൂട്ടി ചേര്‍ക്കുമ്പോള്‍ ആ സിനിമയുടെ ദൈര്‍ഘ്യമാണ് കൂടുന്നത്. മോഹന്‍ലാലിനെ കാണാന്‍ മൂന്ന് മണിക്കൂര്‍ വേണമെങ്കിലും ജനങ്ങള്‍ തിയേറ്ററുകളില്‍ ഇരിക്കും. എന്നാല്‍ സൂപ്പര്‍സ്റ്റാറുകളില്ലാത്ത ചിത്രങ്ങളെ അത് പ്രതികൂലമായി ബാധിക്കുമെന്ന് വിനീത് പറയുന്നു.

പരസ്യങ്ങളും

സമയം കുറയ്ക്കാന്‍ സിനിമ എഡിറ്റ് ചെയ്യുന്നതിനെയാണ് ഭയപ്പെടുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ ഭരിക്കുന്നവരുടെ പരസ്യം പോലുമുണ്ട്. തനിക്ക് ഉറച്ച ദേശഭക്തിയുണ്ടെന്നും ആരും സംശയിക്കണ്ടെന്നും വിനീത് പറയുന്നു.

സെന്‍സറിങ് അല്ല വേണ്ടത്

സെന്‍സറിങ് അല്ല, സര്‍ട്ടിഫിക്കേഷനാണ് വേണ്ടത്. ഒരു കഥാപാത്രം ആവശ്യപ്പെടുന്ന സംഭാഷണം സെന്‍സറിങ് ഭയന്നെ എഴുതാന്‍ കഴിയുന്നില്ല. സെന്‍സറിങിനെ ഭയന്ന് കഥാപാത്രത്തിന്റെ യഥാര്‍ത്ഥ സംസാര രീതിയ്ക്ക് പകരം നാടകീയ സംഭാഷങ്ങള്‍ എഴുതാന്‍ നിര്‍ബന്ധിതനാകുകയാണെന്നും വിനീത് പറഞ്ഞു.

അരാഷ്ട്രീയ വാദമാണ് ട്രെന്റ്

വിവാദമാകുന്ന അഭിപ്രായങ്ങള്‍ പറയാതിരിക്കലാണ് എന്റെ രീതി. അരാഷ്ട്രീയവാദം ഇപ്പോഴത്തെ ട്രെന്റാണ്. അച്ഛന് ധൈര്യമുള്ളതുക്കൊണ്ടാണ് എല്ലാം തുറന്ന് പറയുന്നതെന്നും വിനീത് പറഞ്ഞു.

English summary
Vineeth Sreenivasan about national anthem.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam