പേട്ട കണ്ട് ആര്‍ത്തുവിളിച്ച് വിനീത് ശ്രീനിവാസനും! താരപുത്രന്റെ പോസ്റ്റ് വൈറലാവുന്നു! കാണൂ!
മലയാളത്തിന്റെ സ്വന്തം താരപുത്രനായ വിനീത് ശ്രീനിവാസന്‍ തമിഴ് സിനിമകളുടെയും കട്ട ആരാധകനാണ്. ചെന്നൈയില്‍ ജീവിച്ച് വരുന്ന വിനീതിന് റിലീസ് ദിനത്തില്‍ തന്നെ സിനിമ കാണുന്ന ശീലവുമുണ്ട്. താരങ്ങളോടുള്ള ഇഷ്ടത്തെക്കുറിച്ചും അവരെ കണ്ടുമുട്ടിയതിനെക്കുറിച്ചതുമൊക്കെ താരം വാചാലനാവാറുണ്ട്. റിലീസ് ദിനത്തില്‍ തന്നെ പേട്ട കണ്ടതിന്റെ സന്തോഷം പങ്കുവെച്ചും താരപുത്രനെത്തിയിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനീത് പ്രതികരണം അറിയിച്ചിട്ടുല്‌ളത്. ഇതിനോടകം തന്നെ വിനീതിന്റെ പോസ്റ്റ് വൈറലായി മാറുകയും ചെയ്തിരുന്നു.
നാളുകള്‍ക്ക് ശേഷം കാണുന്ന മികച്ച സിനിമയാണ് പേട്ടയെന്ന് താരം പറയുന്നു. തിയേറ്ററിനുള്ളില്‍ യാതൊരു നാണമോ മടിയോ കൂടാതെ താന്‍ അലറി വിളിച്ചുവെന്നും കാര്‍ത്തിക്, സൂപ്പര്‍ സ്റ്റാറിനെ തിരിച്ചുകൊണ്ടുവന്നതില്‍ താങ്കളോട് ഒരുപാട് നന്ദിയുണ്ടെന്നും അതിഗംഭീരമായ സിനിമയാണിതെന്നുമായിരുന്നു വിനീതിന്റെ പോസ്റ്റ്. ആരാധകരും ഇതിനോടകം തന്നെ താരപുത്രന്റെ പോസ്റ്റിനെ ഏറ്റെടുത്തിരുന്നു. 2.0 ന് ശേഷമുള്ള അടുത്ത രജനി ചിത്രത്തിനായി കാത്തിരിക്കുന്നതിനിടയിലാണ് പേട്ടയെത്തിയത്.

ബോളിവുഡ് താരമായ നവാസുദ്ദീന്‍ സിദ്ദിഖിയുടെ ആദ്യ തമിഴ് സിനിമ കൂടിയാണ് പേട്ട. വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്. സിമ്രാന്‍, ത്രിഷ, ശശികുമാര്‍, ബോബി സിന്‍ഹ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുന്ന തരത്തിലുള്ള ചേരുവകളുമായാണ് ഇത്തവണയും രജനിയെത്തിയിട്ടുള്ളതെന്നാണ് ആരാധകരുടെ സാക്ഷ്യപ്പെടുത്തല്‍. ബാഷയെ ഓര്‍മ്മിപ്പിക്കുന്നു പേട്ടയെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്. നീണ്ട കാത്തിരിപ്പിനൊടുവില്‍ സിനിമ റിലീസ് ചെയ്തതിന്റെ ത്രില്ലിലാണ് ആരാധകര്‍.


Click it and Unblock the Notifications