പ്രണവിന്റെ കഷ്ടപ്പാടിന്റെ പേരില്‍ ആദിയെ പ്രോത്സാഹിപ്പിക്കണം, സത്യസന്ധമായ അഭിപ്രായമെന്ന് വീനിത്!!
പ്രണവ് നായകനായി സിനിമയിലേക്ക് മടങ്ങി വരുന്നു എന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ മുതല്‍ തുടങ്ങിയതാണ് താരപുത്രന്റെ ലളിത ജീവിതത്തെ കുറിച്ചും വിനയ സ്വഭാവത്തെ കുറിച്ചും പ്രശംസിച്ച് പലരും സംസാരിക്കാന്‍. ജനുവരി 26 ന് ആദി റിലീസ് ചെയ്യുന്നതിന് രണ്ട് ദിവസം മുന്‍പേ ആ പ്രശംസ ശക്തി പ്രാപിച്ചു. ഇപ്പോള്‍ ചിത്രം റിലീസായിട്ടും പ്രശംസകളുടെ പ്രവാഹം അവസാനിക്കുന്നില്ല.
മമ്മൂട്ടി, മഞ്ജു വാര്യര്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിവയര്‍ക്കെല്ലാം ഒടുവില്‍ ഇതാ വിനീത് ശ്രീനിവാസനും. ആദി കണ്ടതിന് ശേഷം പ്രണവിനെ പ്രശംസിച്ച് വിനീത് ഫേസ്ബുക്കിലെത്തുകയായിരുന്നു. ഹോളിവുഡ് താരവുമായി പ്രണവിനെ താരതമ്യം ചെയ്താണ് വിനീത് സംസാരിക്കുന്നത്.

'ആദി കണ്ടിറങ്ങി, പാര്‍ക്കൗര്‍ സ്റ്റണ്ട്‌സിന്റെ വലിയൊരു ആരാധകനെന്ന നിലയില്‍ ഞാന്‍ പറയട്ടെ, ബോണ്‍ സീരീസിലെ മാട്ട് ഡാമന്റെ പ്രകടനത്തേക്കാള്‍ മികച്ചു നില്‍ക്കുന്നത് പ്രണവ് തന്നെയാണ്. ഈ അഭിനന്ദനം കൂടിപ്പോയോ എന്ന് ആളുകള്‍ ചിന്തിക്കുമായിരിക്കും. പക്ഷേ ഇതെന്റെ സത്യസന്ധമായ അഭിപ്രായമാണ്. ഈ സിനിമയില്‍ പ്രണവ് എടുത്ത കഷ്ടപ്പാടിന്റെ പേരിലും ആദി കണ്ട് പ്രോത്സാഹിപ്പിക്കണം- എന്ന് വിനീത് എഴുതി
ജീത്തു ജോസഫാണ് പ്രണവിനെ നായകനാക്കി ആദി എന്ന ത്രില്ലര്‍ ചിത്രം ഒരുക്കിയത്. കേരളത്തില്‍ ആദി ഇങ്ങനെ തരംഗമാകുമ്പോള്‍ തന്റെ നാലാമത്തെ ഹിമാലയന്‍ യാത്രയിലാണ് പ്രണവ്. പ്രണവിന്റെ അടുത്ത ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളും ഇതിനോടകം ഇവിടെ ആരംഭിച്ചുകഴിഞ്ഞു.


Click it and Unblock the Notifications