വിനീതിന്റെ നായകമുഖം ഓര്‍മയുണ്ടോ

By Nirmal Balakrishnan

ഓര്‍മയുണ്ടോ ഈ മുഖം. സുരേഷ്‌ഗോപിയുടെ പ്രശസ്തമായ ഡയലോഗ് ഇനി സിനിമയാകുന്നു. നായകന്‍ വിനീത് ശ്രീനിവാസന്‍. നായിക നമിത പ്രമോദ്. വിനീതിന്റെ ശിഷ്യനായിരുന്ന അന്‍വര്‍ സാദിഖ് സംവിധാനം ചെയ്യുന്ന മ്യൂസിക്കല്‍ ലൗ സ്‌റ്റോറി ഉടന്‍ ചിത്രീകരണം ആരംഭിക്കും.

ഒരു ഇടവേളയ്ക്കു ശേഷമാണ് വിനീത് നായകനായി അഭിനയിക്കുന്നത്. ഫഹ്ദ ഫാസിലിനൊപ്പം ചാപ്പാ കുരിശിലായിരുന്നു ഒടുവില്‍ നായക വേഷം ചെയ്തത്. അതിനു ശേഷം ഓം ശാന്തി ഓശാനയില്‍ ഡോക്ടറുടെ വേഷം ചെയ്തിരുന്നു. സംവിധാനതിരക്കിലേക്കു നീങ്ങിയതോടെ വിനീത് അഭിനയത്തിന് ഇടവേള നല്‍കുകയായിരുന്നു. ആ ഇടവേള അവസാനിപ്പിച്ച് നമിതയുടെ നായകനാകുന്നു.

vineeth-sreenivasan

വി.കെ. പ്രകാശിനും വിനീതിനും ഒപ്പം പ്രവര്‍ത്തിച്ചിരുന്ന അന്‍വര്‍ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുുന്ന ചിത്രമാണിത്. ആര്‍. ജെ. ഫിലിംസിനു വേണ്ടി ജെയ്‌സണ്‍ ഇളംകുളം ആണ് നിര്‍മാണം. ഷാന്‍ റഹ്മാന്‍ ആണ് സംഗീതം. വിനീതിന്റെ എല്ലാ ചിത്രങ്ങള്‍ക്കും സംഗീതം നല്‍കിയിരുന്നത് ഷാന്‍ ആയിരുന്നു.

ജിത്തു ദാമോദര്‍ ആണ് കാമറ കൈകാര്യം ചെയ്യുന്നത്. വിനീതിന്റെ ഉറ്റ കൂട്ടുകാരന്‍ അജു വര്‍ഗീസ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. തമിഴ്-മലയാളം ആദ്യകാല നായിക ലക്ഷ്മി ഈ ചിത്രത്തിലൂടെ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് തിരിച്ചെത്തുന്നു.

ബാംഗ്ലൂര്‍ പശ്ചാത്തലമാക്കിയുള്ള ലവ് സ്റ്റോറിയാണ് ഓര്‍മയുണ്ടോ ഈ മുഖം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X