twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഇന്റർവെൽ കാണിക്കാതിരുന്നതിനാൽ സിനിമ കഴിഞ്ഞെന്ന് കരുതി‌ ചിലർ ഇറങ്ങിപ്പോയി'; വിനീതും സഹസംവിധായകരും പറയുന്നു!

    |

    2022ൽ റിലീസ് ചെയ്ത സിനിമകളിൽ ഏറ്റവും മികച്ചതായി പ്രേക്ഷകർ കണക്കാക്കുന്ന സിനിമയാണ് ഹൃദയം. ഇക്കഴി‍ഞ്ഞ 21ന് ആണ് സിനിമ തിയേറ്ററുകളിലെത്തിയത്. വിനീത് ശ്രീനിവാസൻ‌ സംവിധാനം ചെയ്ത സിനിമ ഹൗസ്ഫുൾ ആയാണ് എല്ലാ ഷോകളും കളിക്കുന്നത്. പ്രണവ് മോഹൻലാൽ‌, ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രണവിന്റെ കരിയറിൽ സംഭവിച്ച ഏറ്റവും നല്ല സിനിമയെന്നാണ് പലരും ഹൃദയത്തെ വിശേഷിപ്പിക്കുന്നത്.വിനീത് ശ്രീനിവാസന്റേത് തന്നെയാണ് സിനിമയുടെ കഥയും.

    '‌ഷാഹിന ഹൃദയത്തോട് ചേർന്നുനിൽക്കുന്നുവെന്ന് മീര ജാസ്മിൻ'; ഒപ്പമുള്ള കുട്ടി താനാണെന്ന് ഓർമിപ്പിച്ച് കീർത്തന!'‌ഷാഹിന ഹൃദയത്തോട് ചേർന്നുനിൽക്കുന്നുവെന്ന് മീര ജാസ്മിൻ'; ഒപ്പമുള്ള കുട്ടി താനാണെന്ന് ഓർമിപ്പിച്ച് കീർത്തന!

    വിനീതിന്റെ സംവിധാനത്തിൽ എത്തിയ അഞ്ചാമത്തെ സിനിമയാണ് ഹൃദയം. വിനീതിന്റെ സിനിമകളിൽ ഏറ്റവും മനോഹരമായ സിനിമയാണ് ഹൃദയമെന്നും സിനിമപ്രേമികൾ‌ അഭിപ്രായപ്പെടുന്നുണ്ട്. പതിവായി തന്റെ സിനിമകളിൽ ഉണ്ടാകാറുള്ള അണിയറപ്രവർത്തകർക്കൊപ്പമല്ല വിനീത് ഹൃദയം സംവിധാനം ചെയ്തത്. ഇപ്പോൾ തനിക്കൊപ്പം ഹൃദയം ഒരുക്കാൻ കട്ടയ്ക്ക് കൂടെ നിന്ന സഹസംവിധായകർക്കൊപ്പം ഹൃദയം ലൊക്കേഷൻ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസനും സഹസംവിധായകരും.

    'തണുപ്പത്ത് പുറത്തിരുന്ന് ഭക്ഷണം കഴിക്കേണ്ടി വന്നു'; ഹോട്ടലുകാർ ഇറക്കിവിട്ടതിനെ കുറിച്ച് പ്രിയ വാര്യർ'തണുപ്പത്ത് പുറത്തിരുന്ന് ഭക്ഷണം കഴിക്കേണ്ടി വന്നു'; ഹോട്ടലുകാർ ഇറക്കിവിട്ടതിനെ കുറിച്ച് പ്രിയ വാര്യർ

    വിനീതിൽ നിന്ന് ഒരുപാട് പഠിച്ചു

    ​ഗായകൻ വേണു​ഗോപാലിന്റെ മകൻ അരവിന്ദ് അടക്കം ആറോളം സഹസംവിധായകരാണ് ഹൃദയത്തിന് വേണ്ടി വിനീതിന് ഒപ്പം അഹോരാത്രം പ്രവർത്തിച്ചത്. ബിഹൈൻവുഡ്സിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വിനീതും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ഹൃദയം ലൊക്കേഷൻ വിശേഷങ്ങൾ പങ്കുവെച്ചത്. 'ഹൃദയവും വിനീതേട്ടനൊപ്പമുള്ള ജോലിയും വളരെ മനോഹരമായിരുന്നു. ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിൽ നിന്നും പഠിക്കാൻ സാധിച്ചു. ഒരു ടീമിനെ എങ്ങനെ ഒരുമിച്ച് ചേർത്ത് കൊണ്ടുപോകണമെന്ന് ഞങ്ങൾ എല്ലാവരും പഠിച്ചത് വിനീതേട്ടനിൽ നിന്നാണ്. ആദ്യ ഷെഡ്യൂൾ കഴിഞ്ഞ് രണ്ടാം ഷെഡ്യൂളിനായി വിനീതേട്ടൻ പഠിച്ച കോളജിൽ എത്തിയപ്പോൾ പഴയ നമ്മുടെ ക്യാമ്പസ് ജീവിതം ഓർമ വന്നിരുന്നു. ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചുവെന്നത് തന്നെയാണ് ഹൃദയത്തിന് ശേഷമുള്ള ഏറ്റവും വലിയ ​ഗുണമായി തോന്നിയത്. നിങ്ങൾ‌ കാണുന്ന വിനീതേട്ടനല്ലാതെ അദ്ദേഹത്തിന് മറ്റൊരു മുഖം കൂടിയുണ്ട്.'

    വിനീതിൽ ഒരു ഷമ്മിയുണ്ട്

    'ഇടയ്ക്കിടയ്ക്ക് അദ്ദേഹം ഷമ്മിയായി മാറുന്നതും ഞങ്ങൾ കണ്ടിട്ടുണ്ട്. കൃത്യസമയത്ത് തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം അത് പറയുന്നത് എന്ന് ഞങ്ങൾ‌ക്ക് മനസിലായിരുന്നു. ഹൃദയം തീയേറ്ററിൽ പോയി കണ്ടപ്പോൾ. സിനിമ കാണുന്നതിന് പകരം ചിന്തകൾ മുഴുവൻ‌ പോയത് ലൊക്കേഷൻ നിമിഷങ്ങളിലേക്ക് ആയിരുന്നു. നമ്മളും ഹൃദയത്തിന്റെ ഭാ​ഗമായിട്ടുണ്ട് എന്ന് അറിയാവുന്ന ആളുകളെല്ലാം സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങൾ ഇത്രയധികം അയച്ച് തരുന്നതും വിളിച്ച് പറയുന്നതും ഹൃദയം റിലീസായ ശേഷം ആയിരിക്കും. അതിന് മുമ്പ് അത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല. നന്നായി വന്നു ആളുകൾക്ക് ഇഷ്ടപ്പെട്ടുവെന്ന് അറിഞ്ഞത് മുതൽ വലിയ സന്തോഷം തോന്നി' സഹസംവിധായകർ പറയുന്നു. സിനിമ റിലീസ് ചെയ്ത് ഇന്റർവെല്ലാകുന്ന വരെയുള്ള തന്റെ മനോഭാവത്തെ കുറിച്ചും സിനിമ‌യുടെ ആദ്യ ഷോ കഴിഞ്ഞ ശേഷമുള്ള മനോഭാവത്തെ കുറിച്ചും വിനീതും പങ്കുവെച്ചു.

    Recommended Video

    Hridayam Box Office 2 Days Worldwide Collection Report | FilmiBeat Malayalam
    സിനിമാ തീയേറ്ററിൽ നിന്നും ആളുകൾ ഇറങ്ങിപ്പോയി

    'ഇന്റർവെൽ സമയത്ത് ചിലർ വിളിച്ച് പടത്തിന് നല്ല അഭിപ്രായം ലഭിക്കുന്നുണ്ടെന്ന് പറഞ്ഞു. അപ്പോൾ ഞാൻ അച്ഛന്റെ കൃഷിത്തോട്ടത്തിൽ ആകാശം നോക്കി നിൽക്കുകയായിരുന്നു. ഒരു ഭാവവ്യത്യാസവുമില്ലാതെ മരച്ചില്ലകളിലേക്ക് നോക്കിയാണ് നിന്നത്. ഒരു മരവിപ്പായിരുന്നുവെന്ന് പറയാം. പിന്നീട് സുചിത്രക ആന്റി വിളിച്ച് പടം കാണാൻ വരുന്നില്ലേയെന്ന് ചോദിച്ചപ്പോഴാണ് ഞാൻ തിരികെ വന്ന് സ്വബോധത്തിലേക്ക് എത്തിയത്. മൂന്ന് മണിക്കൂർ എന്നുള്ളത് ആൾക്കാർക്ക് ലാ​ഗ് അടിക്കുമോ എന്ന് ടെൻഷനുണ്ടായിരുന്നു. അതൊന്നും സംഭവിച്ചില്ല. ഇടവേള എന്ന് മറ്റ് സിനിമകളിലെപ്പോലെ എഴുതി കാണിച്ചിരുന്നില്ല. പകരം പിന്നണി പ്രവർത്തകരുടെ പേരുകളും മറ്റുമായിരുന്നു കാണിച്ചിരുന്നത്. അതുകൊണ്ട് പലരും സിനിമ തീർന്നുവെന്ന് കരുതി പകുതിക്ക് വെച്ച് ഇറങ്ങിപ്പോയിട്ടുണ്ട്. വടകര ഒരു തിയേറ്ററിൽ നിന്ന് അങ്ങനെ ചിലർക്ക് അബദ്ധം പറ്റിയെന്ന് അവിടുന്ന് വിളിച്ച് പറഞ്ഞിരുന്നു' വിനീത് പറയുന്നു. സം​ഗീതത്തെ ഒരുപാട് സ്നേഹിക്കുന്നവർ സെറ്റിലുണ്ടായിരുന്നുവെന്നത് കൊണ്ട് തന്നെ ഒരു സം​ഗീതമയം ഉണ്ടായിരുന്നു. വിനീത് കൂട്ടിച്ചേർത്തു.

    Read more about: vineeth sreenivasan
    English summary
    Vineeth Sreenivasan and assistant directors shared hridayam movie shooting location experience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X