എന്തിനാ ബേബി മോളെ ഇങ്ങനെ പേടിക്കുന്നത്? ആരാധകന്റെ ചോദ്യത്തിന് അന്ന ബെന്നിന്റെ മറുപടി വൈറല്‍
കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് അന്ന ബെന്‍. ചിത്രത്തില്‍ ബേബി മോള്‍ എന്ന കഥാപാത്രമായി മികച്ച പ്രകടനമായിരുന്നു നടി നടത്തിയത്. സിനിമയില്‍ ഷെയ്ന്‍ നിഗത്തിന്റെ ജോഡിയായിട്ടാണ് താരം എത്തിയത്. കുമ്പളങ്ങി നൈറ്റ്‌സിന്റെ വിജയം നടിയുടെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു.
മലയാളത്തിലെ ശ്രദ്ധേയ തിരക്കഥാകൃത്തുകളില്‍ ഒരാളായ ബെന്നി പി നായരമ്പലത്തിന്റെ മകള്‍ കൂടിയാണ് അന്ന ബെന്‍. കുമ്പളങ്ങി നൈറ്റ്‌സിന്റെ ഗംഭീര വിജയത്തിന് ശേഷം മലയാളത്തില്‍ തിരക്കേറിയ നായികമാരില്‍ ഒരാളായി അന്ന ബെന്‍ മാറിയിരുന്നു. കുമ്പളങ്ങിക്ക് പിന്നാലെ ഹെലന്‍ എന്ന ചിത്രമാണ് നടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്നത്.

അന്ന ബെന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം നവാഗതനായ മാത്തുക്കുട്ടി സേവ്യറാണ് സംവിധാനം ചെയ്തിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍ നിര്‍മ്മിച്ച ചിത്രം നവംബര്‍ 15നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഹെലന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ ശ്രദ്ധേയമായി മാറിയിരുന്നു. ഒരു ത്രില്ലര്‍ ചിത്രമാണെന്ന സൂചനകള്‍ നല്‍കികൊണ്ടായിരുന്നു സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നത്.

പിന്നാലെ തന്നെ സിനിമയിലെ പാട്ടുകളും പുറത്തിറങ്ങിയിരുന്നു. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സിനിമയുടെ പ്രൊമോഷന്‍ പരിപാടികളിലാണ് അണിയറ പ്രവര്‍ത്തകരുളളത്. ഹെലന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നു.
വിനീത് ശ്രീനിവാസന്‍,അന്ന ബെന്‍, നോബിള്‍ ബാബു തോമസ്, സംവിധായകന്‍ മാത്തുക്കുട്ടി സേവ്യര്‍ തുടങ്ങിയവരാണ് ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നത്.

ലൈവില്‍ സംസാരിക്കുന്നതിനിടെ ഒരു ആരാധകന്‍ അന്ന ബെന്നിനോട് ചോദിച്ച ചോദ്യം ശ്രദ്ധേയമായി മാറിയിരുന്നു. എന്തിനാ ബേബി മോളെ ഇങ്ങനെ പേടിക്കുന്നത് എന്നാണ് ആരാധകന്‍ നടിയോടായി ചോദിച്ചത്. ആരാധകന്റെ ചോദ്യത്തിന് ചിരിച്ചുകൊണ്ടുളള മറുപടിയാണ് അന്ന ബെന്‍ നല്‍കിയത്. എനിക്ക് പേടിയൊന്നുമില്ല. എല്ലാവരും സിനിമ കണ്ടാല്‍ മതിയെന്ന് നടി പറഞ്ഞു.

ഹെലനില്‍ സംവിധായകനും നടനുമായ ലാല്‍ ആണ് അന്നയുടെ അച്ഛനായി എത്തുന്നത്. നോബിള്‍ ബാബു തോമസ് കാമുകനായി എത്തുമ്പോള്‍ ഒരു പോലീസ് ഓഫീസറുടെ റോളിലാണ് അജു വര്‍ഗീസ് എത്തുന്നത്. സാധാരണക്കാരനായ ഒരച്ഛന്റെയും മകളുടെയും ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്. ആനന്ദം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ നിര്‍മ്മിച്ച രണ്ടാമത്തെ സിനിമ കൂടിയാണ് ഹെലന്‍.


Click it and Unblock the Notifications











