»   »  ലാലങ്കിളിന്‍റെ ജിമ്മിക്കി കമ്മല്‍... വിനീതിനെ കൊന്നു കൊല വിളിച്ച് ആരാധകര്‍ .. അങ്കിളല്ല ഏട്ടന്‍!

ലാലങ്കിളിന്‍റെ ജിമ്മിക്കി കമ്മല്‍... വിനീതിനെ കൊന്നു കൊല വിളിച്ച് ആരാധകര്‍ .. അങ്കിളല്ല ഏട്ടന്‍!

Posted By: Nihara
Subscribe to Filmibeat Malayalam
മോഹ‍ന്‍ലാലിനെ അങ്കിളാക്കിയ വിനിതീന് തെറിവിളി | Filmibeat Malayalam

കേരളം ഒന്നടങ്കം ഏറ്റെടുത്ത ഗാനമായ ജമിമ്മിക്കി കമ്മലിന് ചുവടു വെച്ച് മോഹന്‍ലാല്‍ വീണ്ടും എത്തിയത് സോഷ്യല്‍ മീഡിയയിലൂടെ തരംഗമായിരുന്നു. യൂട്യൂബിലും ഫേസ്ബുക്കിലും ഈ വീഡിയോ ഇപ്പോഴും തരംഗമായി നില നില്‍ക്കുകയാണ്. ഈ പാട്ടിനൊപ്പം ചുവടു വെച്ചുള്ള വീഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. ലാല്‍ ജോസും മോഹന്‍ലാലും ആദ്യമായി ഒരുമിച്ചെത്തിയ വെളിപാടിന്റെ പുസ്തകത്തിലെ ഗാനമാണ് ഇത്.

ലൈംഗികബന്ധം ആവാമെങ്കില്‍ ഒരുമിച്ച് സിഗരറ്റും വലിക്കാം.. വൈറലായ ചിത്രങ്ങള്‍ക്ക് മറുപടി!

നായിക കരണത്ത് അടിച്ചിട്ടും പ്രതികരിക്കാതെ ടൊവിനോ തോമസ്.. കാരണം?

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള നിര്‍മ്മിക്കാന്‍ നിവിന്‍ പോളിയെ പ്രേരിപ്പിച്ചത്? സ്വന്തം ചിത്രം മാത്രം?

അരുണ്‍ കുര്യനും ശരത് കുമാറിനുമൊപ്പമാണ് മോഹന്‍ലാല്‍ വീണ്ടും ജിമ്മിക്കി കമ്മല്‍ ഗാനത്തിന് ചുവടു വെച്ചത്. ഫേസ്ബുക്കിലൂടെ മോഹന്‍ലാലും ഈ വീഡിയോ ഷെയര്‍ ചെയ്തിരുന്നു. മൂന്ന് മണിക്കൂര്‍ പിന്നിടുന്നതിനിടയില്‍ തന്നെ 17 ലക്ഷത്തിലധികം പേര്‍ ഈ വീഡിയോ കണ്ടു. അരലക്ഷത്തോളം പേരാണ് വീഡിയോ ഷെയര്‍ ചെയ്തിട്ടുള്ളത്. മോഹന്‍ലാലിന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത വിനീത് ശ്രീനിവാസനെതിരെയുള്ള വിമര്‍ശനം രൂക്ഷമായി തുടരുകയാണ്. ലാല്‍ അങ്കിള്‍ എന്നു വിളിച്ചതാണ് ആരാധകരെ പ്രകോപിപ്പിച്ചത്.

ഗാനം ആലപിച്ച വിനീത് ശ്രീനിവാസന്‍ ചെയ്തത്

ഷാന്‍ റഹ്മാന്റെ സംഗീത സംവിധാനത്തില്‍ പുറത്തിറങ്ങിയ ജിമ്മിക്കി കമ്മല്‍ ഗാനം ആലപിച്ചത് വിനീത് ശ്രീനിവാസനാണ്. മോഹന്‍ലാലും ലാല്‍ ജോസും ആദ്യമായി ഒരുമിച്ചെത്തിയ ചിത്രം കൂടിയായിരുന്നു വെളിപാടിന്റെ പുസ്തകം.

തരംഗമായി ജിമ്മിക്കി കമ്മല്‍

വെളിപാടിന്റെ പുസ്തകം സിനിമ ഇറങ്ങുന്നതിന് മുന്‍പേ തന്നെ ജിമ്മിക്കി കമ്മല്‍ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. അടുത്ത കാലത്ത് ഇത്രയധികം സ്വീകാര്യത ലഭിച്ച മറ്റൊരു ഗാനം പുറത്തിറങ്ങിയിട്ടുണ്ടോയെന്ന കാര്യത്തില്‍ സംശയമാണ് പലര്‍ക്കും.

മോഹന്‍ലാലിന്റെ ഇന്‍ട്രോ

ആനന്ദം ഫെയിം അരുണ്‍ കുമാറും അപ്പാനി രവിയുമാണ് ജിമ്മിക്കി കമ്മലിനൊത്ത് ചുവടു വെച്ചത്. മോഹന്‍ലാലിന്റെ ഇന്‍ട്രോ സീനിനു മുന്നോടിയായി എത്തുന്ന ഗാനത്തില്‍ താരത്തെ അധികം കാണിച്ചിരുന്നില്ല.

ചുവടു വെച്ച് മോഹന്‍ലാലും

സമൂഹ മാധ്യമങ്ങളിലൂടെ കേരളക്കരയൊട്ടാകെ തരംഗമായി മാറിയ ജിമ്മിക്കി കമ്മല്‍ ഗാനത്തിന് ചുവടു വെച്ച് മോഹന്‍ലാലും എത്തി. ഇതിനോടകം തന്നെ ഈ ഗാനത്തിനൊപ്പിച്ച് നൃത്തമാടിയ ഷെറില്‍ കടവുളിനും സംഘത്തിനൊപ്പമാണ് മോഹന്‍ലാല്‍ ചുവടുവെച്ചത്.

ഒടിയന്‍ സ്‌റ്റൈലില്‍

വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ബി ഉണ്ണിക്കൃഷ്ണന്‍ ചിത്രമായ വില്ലന്‍ റിലീസിങ്ങിന് തയ്യാറെടുക്കുകയാണ്. ഒടിയന്‍ ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ എത്തിയത്.

മോഹന്‍ലാല്‍ ഷെയര്‍ ചെയ്തു

പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ തംരഗമായി മാറിയ ഗാനത്തിനൊപ്പം ചുവടു വെച്ച വീഡിയോ മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരുന്നു. ഗാനം ഒരുക്കിയവര്‍ക്ക് നന്ദിയും പറഞ്ഞായിരുന്നു അവസാനിപ്പിച്ചത്.

ലാല്‍ അങ്കിളിന്റെ വേര്‍ഷന്‍ തകര്‍ത്തു

ജിമ്മിക്കി കമ്മല്‍ ഗാനത്തിനൊപ്പം മോഹന്‍ലാല്‍ ചുവടു വെച്ച സന്തോഷം പ്രകടിപ്പിച്ച് പോസ്റ്റ് ഷെയര്‍ ചെയ്തതോടെയാണ് വിനീത് പുലിവാല്‍ പിടിച്ചത്. മോഹന്‍ലാലിനെ അങ്കിള്‍ എന്ന് വിളിച്ചതാണ് പലര്‍ക്കും സഹിക്കാന്‍ കഴിയാതെ വന്നത്.

ഏട്ടന്‍ എന്നേ വിളിക്കാവൂ

6 വയസ്സുള്ള കുഞ്ഞ് മുതല്‍ 60 വയസ്സ് വരെയുള്ള അപ്പൂപ്പന്‍ വരെ മോഹന്‍ലാലിനെ ഏട്ടനെന്നാണ് വിളിക്കുന്നത്. ഇതിനിടയില്‍ വിനീത് ശ്രീനിവാസന്‍ അങ്കിളെന്നു വിളിച്ചത് ആരാധകര്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ കുഞ്ഞിലേ മുതല്‍ അങ്ങനെ വിളിച്ചു ശീലിച്ചതാവാം വിനീതെന്നും ചിലര്‍ പറയുന്നുണ്ട്.

English summary
Vineeth Sreenivasan got social harassment from Mohnalal followers.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam