നെയ്മറായി വിനീത്, ബ്രൂസ് ലീ ആയി അജുവും
വിനീത് ശ്രീനിവാസന്‍ മാറ്റത്തിന്റെ വക്കിലാണ്. തിര എന്ന ചിത്രം നല്‍കിയ പരാജയം വിനീതിനെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാകും. എന്നിരുന്നാലും ഒരു ന്യൂജനറേഷന്‍ ലുക്കിലാണ് ഇപ്പോള്‍ വിനീതുള്ളത്. ഇപ്പോള്‍ വിനീതിനെ കണ്ടാല്‍ ആരും ചോദിച്ചുപോകും- ഓര്‍മയുണ്ടോ ഈ മുഖം.
അന്‍വര്‍ സാദിഖ് സംവിധാനം ചെയ്യുന്ന ഓര്‍മയുണ്ടോ ഈ മുഖം എന്ന ചിത്രത്തിലാണ് വിനീത് ന്യൂജനറേഷന്‍ ലുക്കില്‍ എത്തുന്നത്. തലമുടിയെല്ലാം നെയ്മര്‍ സ്‌റ്റൈലിലാക്കിയാണ് വിനീത് ഈ സിനിമയില്‍ അഭിനയിക്കുന്നത്. വിനീതിന്റെ തട്ടത്തില്‍ മറയത്തില്‍ അസോസിയേറ്റ് ആയിരുന്ന അന്‍വര്‍ സാദിഖ് സംവിധാനം ചെയ്യുന്ന ആദ്യചിത്രമാണിത്. നമിത പ്രമോദ് ആണ് നായിക. അജു വര്‍ഗീസ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിനീത് നെയ്മര്‍ സ്റ്റൈലിലാണെങ്കില്‍ അജു ബ്രൂസ് ലീ സ്റ്റൈലിലാണുള്ളത്.

കുടുംബവും ബിസിനസും പ്രമേയമാക്കിയുള്ള ചിത്രമാണിത്. മുഴുനീള കോമഡിയായാണ് ഒരുക്കുന്നത്. ഗൗതം എന്നാണ് വിനീതിന്റെ കഥാപാത്രത്തിന്റെ പേര്. യുവ ബിസിനസ്സുകാരന്‍. അമ്മ വസുന്ധരാദേവിയാണ് കമ്പനി എംഡി. ബിസിനസ് ജീവിതത്തിലും വ്യക്തിജീവിതത്തിലും അമ്മയുടെസ്വാധീനം പ്രധാനമാണ്. ഒരിക്കല്‍ ഗൗതം നിത്യ എന്ന പെണ്‍കുട്ടിയെ കാണുന്നു. പിന്നീടവര്‍ പ്രണയത്തിലാകുന്നു. അതുണ്ടാക്കുന്ന പൊല്ലാപ്പാണ് പ്രമേയം. ഗൗതമിന്റെ സുഹൃത്തിനെയാണ് അജു വര്‍ഗീസ് അവതരിപ്പിക്കുന്നത്. ഗൗതമായി വിനീതും.രോഹിണിയാണ് അമ്മ വേഷത്തില്‍. ആദ്യകാല നായിക ലക്ഷ്മി മുത്തശ്ശിയായും അഭനയിക്കുന്നു. മുകേഷും പ്രധാന വേഷത്തിലുണ്ട്.
ഗാനങ്ങള്‍ രചിച്ച് വിനീത് ഈ ചിത്രത്തില്‍ പാടുന്നുമുണ്ട്.ഷാന്‍ റഹ്മാന്‍ ആണ് സംഗീതം.
ഓം ശാന്തി ഓശാന എന്നചിത്രത്തിലാണ് വിനീത് അവസാനമായി അഭിനയിച്ചത്. ഒരേസമയം അഭനയവും സംവിധാനവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് വിനീതിന്റ തീരുമാനം. ഈ ചിത്രത്തിനു ശേഷം പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിനു കഥയെഴുതുന്നുണ്ട്.


Click it and Unblock the Notifications