വിനീത് ശ്രീനിവാസന്‍ വീണ്ടും അച്ഛനാകുന്നു! വിഹാന്റെ ജന്മദിനത്തില്‍ സന്തോഷം പങ്കുവെച്ച് നടന്‍! കാണൂ
ഗായകനായും അഭിനേതാവായും സംവിധായകനായും മലയാളത്തില്‍ തിളങ്ങിയ താരമാണ് വിനീത് ശ്രീനിവാസന്‍. വിനീതിന്റെ പാട്ടുകള്‍ക്കും സിനിമകള്‍ക്കുമായി ആകാംക്ഷകളോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്. സിനിമ പോലെ കുടുംബ ജീവിതവും നല്ല രീതിയിലാണ് താരം മുന്നോട്ടുകൊണ്ടുപോവാറുളളത്. മകന്‍ വിഹാന്റെയും ഭാര്യ ദിവ്യ വിനീതിന്റെയും വിശേഷങ്ങളെല്ലാം താരം ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്.
വിനീത് ശ്രീനിവാസന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മകന്‍ വിഹാന്റെ രണ്ടാം ജന്മദിനത്തിലാണ് പുതിയ പോസ്റ്റ് വന്നിരിക്കുന്നത്. ഭാര്യയുടെയും മകന്റെയും ചിത്രം പങ്കുവെച്ച് രണ്ടാമതും അച്ഛനാകാന്‍ പോവുന്നതിന്റെ സന്തോഷം വിനീത് അറിയിച്ചു.

വിഹാന്റെ അമ്മ കുറച്ചു മാസങ്ങള്‍ക്കകം പുതിയ ആളെ നല്‍കുമെന്നും അതുകൊണ്ട് ഈ ചിത്രത്തിലുളളത് മൂന്ന് പേരാണെന്നുമാണ് വീനിത് ശ്രീനിവാസന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 2017 ജൂണ്‍ 30നായിരുന്നു വിനീതിന്റെയും ദിവ്യയുടെയും ജീവിതത്തിലേക്ക് വിഹാന്‍ കടന്ന് വന്നത്.
തുടര്‍ന്ന് മകനൊപ്പം ചെലവഴിക്കുന്നതിനായി സിനിമയില്‍ നിന്നും ചെറിയൊരു ഇടവേള എടുത്തിരുന്നു താരം. തുടര്‍ന്നിറങ്ങിയ അരവിന്ദന്റെ അതിഥികള്‍ എന്ന സിനിമ വീനീതിന്റെ കരിയറിലെ വലിയ വിജയങ്ങളിലൊന്നായി മാറുകയും ചെയ്തു. മനോഹരം,തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ സിനിമകളാണ് ഇനി നടന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്.


Click it and Unblock the Notifications