നടന്‍ വിനീത് ശ്രീനിവാസന്‍ വീണ്ടും അച്ഛനായി! കുഞ്ഞതിഥിയെ വരവേറ്റ് താരകുടുംബം! ഇത്തവണ താരപുത്രിയാണ്
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടനാണ് വിനീത് ശ്രീനിവാസന്‍. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, ഗായകന്‍, നിര്‍മാതാവ് എന്നിങ്ങനെ സിനിമയിലെ പല റോളുകളും ഒറ്റയ്ക്ക് ചെയ്യുന്ന വിനീതിന് ഇത് സന്തോഷത്തിന്റെ കാലമാണ്. വിനീത് അഭിനയിച്ച് ഈ വര്‍ഷം റിലീസിനെത്തിയ സിനിമകളെല്ലാം തിയറ്ററുകളില്‍ നിന്നും ഗംഭീര അഭിപ്രായം സ്വന്തമാക്കുകയും ബോക്‌സോഫീസ് നിറയ്ക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ അതിലും വലിയ സന്തോഷമാണ് വിനീതിനെ തേടി എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പിറന്നാള്‍ ആഘോഷിച്ച വിനീതിന് പിറന്നാള്‍ സമ്മാനമായി ഒരു കുഞ്ഞുവാവ കൂടി എത്തിയിരിക്കുകയാണ്. ദിവസങ്ങളും മാസങ്ങളുമായി ആരാധകര്‍ കാത്തിരുന്ന സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

നടന്‍ വിനീത് ശ്രീനിവാസന്‍ വീണ്ടും അച്ഛനായി. മാസങ്ങള്‍ക്ക് മുന്‍പാണ് തനിക്ക് രണ്ടാമതും കുഞ്ഞ് ജനിക്കാന്‍ പോവുന്ന കാര്യം വിനീത് തന്നെ സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകരെ അറിയിച്ചത്. പിന്നാലെ ഭാര്യ ദിവ്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും വിനീത് പങ്കുവെച്ചിരുന്നു. ഇന്നലെയാണ് വിനീതിനും ദിവ്യയ്ക്കും ഒരു പെണ്‍കുഞ്ഞ് പിറക്കുന്നത്. കുഞ്ഞ് ജനിച്ച കാര്യം ഔദ്യോഗികമായിവിനീത് തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. വിവാഹന് ഒരു കുഞ്ഞനിയത്തി വന്നെന്നും പ്രാർത്ഥനകളിൽ ഓർത്ത എല്ലാവർക്കും നന്ദിയെന്നുമാണ് വിനീത് പറയുന്നത്.

നാല് മാസങ്ങള്‍ക്ക് മുന്‍പാണ് വിനീതിന്റെ സഹോദരനും നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന് ഒരു മകള്‍ പിറക്കുന്നത്. ആരാധ്യ എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിനെ കുറിച്ച് ധ്യാന്‍ ഈ അടുത്ത ദിവസമാണ് പുറത്ത് വിട്ടത്. ഇപ്പോഴിതാ കുടുംബത്തിലേക്ക് വീണ്ടുമൊരു അതിഥി കൂടി എത്തിയതോടെ വീണ്ടുമൊരു താരപുത്രി കൂടി പിറന്നതിന്റെ സന്തോഷത്തിലാണ് താരകുടുംബം. വാര്‍ത്ത പ്രചരിച്ചതോടെ കുഞ്ഞതിഥിയ്ക്ക് ആശംസകളുമായി ആരാധകരും എത്തി തുടങ്ങി.

2012 ലായിരുന്നു വിനീത് ശ്രീനിവാസനും ദിവ്യ നാരായണനും വിവാഹിതരാവുന്നത്. കോളേജില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയം എട്ട് വര്‍ഷത്തോളം നീണ്ട് നിന്നതിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരാവുന്നത്. 2017 ലായിരുന്നു താരദമ്പതികള്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറക്കുന്നത്. മകന് വിഹാന്‍ എന്നായിരുന്നു പേരിട്ടത്. മകനൊപ്പമുള്ള സ്വകാര്യ നിമിഷങ്ങള്‍ ഏറെ ആസ്വദിക്കുന്ന താരം പലപ്പോഴും അത്തരത്തിലുള്ള ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. അങ്ങനെ ഒരു ചിത്രത്തിലൂടെയാണ് പുതിയ അതിഥി വരുന്ന കാര്യവും അറിയിച്ചത്.

രസകരമായ മറ്റൊരു കാര്യം ഒക്ടോബര്‍ ഒന്നിനായിരുന്നു വിനീത് ശ്രീനിവാസന്റെ പിറന്നാള്‍. സിനിമലോകം ഒന്നടങ്കം താരപുത്രന് ആശംസകളുമായി എത്തി. ഇപ്പോള്‍ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന സിനിമകളുടെ ലൊക്കേഷനില്‍ നിന്നുമായിരുന്നു വിനീതിന്റെ പിറന്നാള്‍ ആഘോഷം. ജന്മദിനാഘോഷം കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളില്‍ ഒരു മകള്‍ പിറന്നതാണ് താരത്തിന് ഈ വര്‍ഷം ലഭിച്ചതില്‍ ഏറ്റവും വലിയ പിറന്നാള്‍ സമ്മാനം. താരപുത്രിയുടെ ചിത്രങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകരിപ്പോള്‍.


Click it and Unblock the Notifications