വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ മമ്മൂട്ടി നായകന്‍
മമ്മൂട്ടിയെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് വിനീത് ശ്രീനിവാസന്‍. മുകേഷും ശ്രീനിവാസനും ചേര്‍ന്നു രൂപീകരിച്ച ലൂമിയര്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തിനു യുവതിരക്കഥാകൃത്ത് എഴുതും. ഈ വര്‍ഷം ഒടുവിലോ അടുത്ത വര്‍ഷം ആദ്യമോ ചിത്രീകരണം തുടങ്ങുന്ന രീതിയിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്.
യുവതാരങ്ങളെ വച്ചു മാത്രം ചിത്രമൊരുക്കിയിരുന്ന വിനീത് ആദ്യമായിട്ടാണ് സൂപ്പര്‍സ്റ്റാര്‍ ചിത്രത്തിലേക്കു കടക്കുന്നത്. മമ്മൂട്ടിയും ശ്രീനിവാസനും ഒന്നിച്ചഭനിയിച്ച കഥ പറയുമ്പോള്‍ ആയിരുന്നു ലൂമിയര്‍ ആദ്യം നിര്‍മിച്ച ചിത്രം. പിന്നീട് തട്ടത്തിന്‍ മറയത്ത് എന്ന വിനീത് ചിത്രവും നിര്‍മിച്ചു.

വിനീത് കഥ പറഞ്ഞപ്പോള്‍ തന്നെ മമ്മൂട്ടി അഭിനയിക്കാമെന്നേല്‍ക്കുകയായിരുന്നു. ഫാസ്റ്റ് മൂവിയായിട്ടാണ് വിനീത് ഇതൊരുക്കുന്നത്. ശ്രീനിവാസനും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
തിര ആയിരുന്നു വിനീത് ഒടുവില്‍ ചെയ്തത്. സസ്‌പെന്‍സ് ത്രില്ലറായിരുന്നു തിര. ശോഭനയായിരുന്നു പ്രധാന വേഷത്തില്‍ അഭിനയിച്ചത്. വിനീതിന്റെ സഹോദരന്‍ ധ്യാനായിരുന്നു നായകന്‍. എന്നാല്‍ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. മമ്മൂട്ടി ചിത്രത്തിനു പുറമേ മറ്റൊരു ചിത്രം കൂടി വിനീത് പ്ലാന്‍ ചെയ്യുന്നുണ്ട്. അത് യുവതാരങ്ങളെ വച്ചുള്ളതാണ്. വിനീത് തന്നെയാണ് കഥയും തിരക്കഥയും എഴുതുന്നത്.


Click it and Unblock the Notifications