»   » വിനീത് ശ്രീനിവാസൻ അച്ഛനായി! വിനീതിനും ഭാര്യ ദിവ്യയ്ക്കും രാജാകുമാരിയല്ല രാജാകുമാരനാണ്!!

വിനീത് ശ്രീനിവാസൻ അച്ഛനായി! വിനീതിനും ഭാര്യ ദിവ്യയ്ക്കും രാജാകുമാരിയല്ല രാജാകുമാരനാണ്!!

Posted By: Teresa John
Subscribe to Filmibeat Malayalam

ഈ വർഷം മലയാളത്തിലെ യുവനടന്മാർക്കെല്ലാം സന്തോഷത്തിൻറെ ദിനങ്ങളാണ്. നിരവധി താരങ്ങള്‍ക്കാണ് ഈ വർഷം കുട്ടികള്‍ ജനിച്ചിരിക്കുന്നത്. അങ്ങനെ മലയാള സിനിമ കുടുംബത്തിലേക്ക് വീണ്ടുമൊരു കുഞ്ഞു വാവ കൂടി പിറന്നിരിക്കുകയാണ്. നടൻ വിനീത് ശ്രീനിവാസനാണ് ഇന്ന് അച്ഛനായത്.

അമ്മ യോഗത്തിലെ വാക് പേരില്‍ സംസാരിക്കാന്‍ മോഹന്‍ലാലും മമ്മുട്ടിയുമില്ല! താരരാജാക്കന്മാരുടെ മൗനം!!!

വിനീതിനും ഭാര്യ ദിവ്യയ്ക്കും ആൺകുട്ടിയാണ് പിറന്നത്. എനിക്കും ദിവ്യക്കും ആൺകുട്ടിയാണെന്ന വിവരം വിനീത് തന്റെ ഫേസ്ബുക്കിലുടെ തന്നെ പുറത്ത് വിട്ടിരിക്കുകയാണ്. വീണ്ടുമൊരു സിനിമാക്കാരൻ കൂടി ജനിച്ചിരിക്കുന്നു എന്ന് പറഞ്ഞ് വിനീതിന്റെ പോസ്റ്റിന് നിരവധി കമന്റുകളാണ് വന്നു കൊണ്ടിരിക്കുന്നത്.

vineeth-sreenivasan

എട്ടു വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2012 ലാണ് വിനീതും ദിവ്യയും വിവാഹത്തിലേക്ക് എത്തിയത്. അടുത്തിടെ വിനീതിന്റെ സഹോദരൻ ധ്യാൻ ശ്രീനിവാസന്റെ വിവാഹത്തിനെത്തിയപ്പോഴായിരുന്നു ദിവ്യയും വിനീതും മാതാപിതാക്കന്മാരാവുന്ന വാർത്ത പുറത്ത് വന്നത്.   ഭാര്യ ഗർഭിണിയായതിന് ശേഷം സിനിമയിൽ നിന്നും വിനീത് ഇടവേള എടുത്തിരുന്നു.

മിസ് ഇന്ത്യ മത്സരത്തില്‍ ബിപാഷ ബസു ധരിച്ച വസ്ത്രത്തിന്റെ വില കേട്ടാല്‍ ഹാർട്ട് അറ്റാക്ക് വരെ വരും!!

ഇക്കൊല്ലം തന്നെ അജു വര്‍ഗീസ്, ദുൽഖർ സല്‍മാൻ, നിവിൻ പോളി, ആസിഫ് അലി, എന്നിവർക്കും കുട്ടികൾ ജനിച്ചിരുന്നു. അതിനിടയിലാണ് വിനീതും അച്ഛനാകുന്നു എന്ന വാര്‍ത്തകൾ പ്രചരിച്ചിരുന്നത്.ഇപ്പോൾ വിനീത് അച്ഛനും നടൻ ശ്രീനിവാസൻ മുത്തച്ഛനുമായിരിക്കുകയാണ്.

English summary
Vineeth Sreenivasan And Divya blessed with baby boy

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam