വിനീത് ശ്രീനിവാസന്റെ വിവാഹം ആഗസ്റ്റ് 18ന്

അതേ വിനീത് ശ്രീനിവാസന്‍ വലിയൊരു പ്രൊജക്ടിന് തുടക്കമിടുകയാണ്, അത് പക്ഷേ വെള്ളിത്തിരയിലല്ല, ജീവിതത്തിലാണെന്ന് മാത്രം. നടനും ഗായകനും സംവിധായകനുമൊക്കെയായി പെണ്‍കൊടികളുടെ ഹൃദയത്തില്‍ ഇടംനേടിയ വിനീത് വിവാഹജീവിതത്തിലേക്ക് ചുവടുവെയ്ക്കുകയാണ്
ചെന്നൈ സ്വദേശിനിയായ മലയാളി പെണ്‍കുട്ടിയാണ് വിനീതിന്റെ ജീവിതത്തിലേക്ക് വലതുകാല്‍ വെച്ചു കയറുന്നത്. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു.
ഓഗസ്റ്റ് 18 ന് കേരളത്തിലായിരിക്കും വിവാഹമെന്നാണ് അറിയുന്നത്. ചെന്നൈയില്‍ എഞ്ചിനീയറിങിന് പഠിയ്ക്കുന്ന കാലത്ത് ജൂനിയറായി പഠിച്ചിരുന്ന പെണ്‍കുട്ടിയെയാണ് വിനീത് സഖിയായി തിരഞ്ഞെടുത്തിരിയ്ക്കുന്നതത്രേ. ഈ കുട്ടിയുടെ പേരോ മറ്റു വിവരങ്ങളോ ഒന്നും പുറത്തുവന്നിട്ടില്ല.
ശ്രീനിവാസന്റെ പുത്രനെന്ന ഇമേജില്‍ നിന്നും നേരത്തെ പുറത്തുകടന്ന വിനീത് ഗായകനായും നടനായുമായാണ് ആദ്യം കഴിവുതെളിയിച്ചത്. മലര്‍വാടി ആടര്‍ട്‌സ് ക്ലബിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച വിനീതിന്റെ രണ്ടാമത്തെ ചിത്രവും ബോക്‌സ് ഓഫീസ് ഹിറ്റാവുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.


Click it and Unblock the Notifications