വിനീത് ശ്രീനിവാസന്‍ യുഎസിലേക്ക് പോകുന്നു
സിനിമയ്ക്കുള്ളിലെ ജീവിതം തീര്‍ത്തുമൊരു മായാ ലോകമാണ്. ഒരു പാട് കട്ടും ടേക്കും എടുത്ത് എഡിറ്റ് ചെയ്ത് പുറത്തുവരുന്നത്. ഒരു ലൈവ് ഷോ ആകുമ്പോള്‍ ഇങ്ങനെയൊന്നുമില്ല. കലാകാരന്മാര്‍ ആരാധകരിലേക്ക് നേരിട്ട് ഇറങ്ങുകയാണ്. മിക്ക സ്‌റ്റേജ് പരിപാടിയിലും കലര്‍പ്പില്ലാത്ത കലാകാരന്മാരെ പ്രേക്ഷകര്‍ കണ്ടതാണ്. അങ്ങനെയൊരു കലാകാരനാണ് വിനീത് ശ്രീനിവാസനും.
ഒരു ലൈവ് ഷോ നടത്താന്‍ വീണ്ടും യു എസിലേക്ക് പോകുന്ന സന്തോഷത്തിലാണ് വിനീത് ശ്രീനിവാസന്‍. തന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് യുഎസ് ടൂറിനെ കുറിച്ച് വിനീത് പറഞ്ഞത്. ഒരു ലൈവ് സ്‌റ്റേജ് പരിപാടിയിലൂടെ കലാകാരന് ലഭിക്കുന്നത് നവീര്യമാണെന്ന് പറഞ്ഞുകൊണ്ടാണ് വിനീതിന്റെ പോസ്റ്റ് തുടങ്ങുന്നത്.

2011ല്‍ യുഎസില്‍ ഒരു ലൈവ് സ്‌റ്റേജ് ഷോയ്ക്ക് വേണ്ടി പോകാന്‍ അവസരം ലഭിച്ചിരുന്നു. ജീവിതത്തിലെ നല്ല ഒരനുഭവമായിരുന്നു അത്. നാളെ (29-04-2014) ഞാന്‍ വീണ്ടും ഒരു യുഎസ് ടൂറിന് ഒരുങ്ങുകയാണ്- വിനീത് എഴുതി
ജി എസ് വിജയന്‍ ചേട്ടന്റെ സംരക്ഷണത്തില്‍ മികച്ചൊരു ടീം ഞങ്ങള്‍ക്കൊപ്പമുണ്ട്. 2011 ആവര്‍ത്തിക്കാന്‍ ആര്‍ & ടി പ്രൊഡക്ഷന്‍ ഞങ്ങളെ വീണ്ടും യു എസിലെത്തിക്കുന്നു, റിഹേഴ്‌സല്‍ നടന്നുകൊണ്ടിരിക്കുകയാണ്.- ഇങ്ങനെ പോകുന്ന പോസ്റ്റില്‍ എല്ലാവരെയും പരിപാടിയ്ക്ക് ക്ഷണിക്കുകയും ചെയ്യുന്നുണ്ട് വിനീത്.


Click it and Unblock the Notifications











