For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്താ തന്റെ മുഖം കണ്ടാൽ മകൻ പാടുമെന്ന് തോന്നില്ലേ!! സുജാതയ്ക്ക് ശ്രീനിവാസൻ കൊടുത്ത മറുപടി

  |
  വീനിത് ശ്രീനിവാസന്റെ പാട്ട് കേട്ടപ്പോൾ സുജാത വിളിച്ചത്ത് ശ്രീനിവാസനെ

  സിനിമയുടെ സകലമേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് വിനീത ശ്രീനിവാസൻ. ഗായകൻ, അഭിനേതാവ്, തിരക്കഥകൃത്ത്, സംവിധായകൻ എന്നീ കുപ്പായങ്ങൾ ചെരുപ്രായത്തിനിടയിൽ താരം ധരിച്ചിട്ടുണ്ട്. ശ്രീനിവാസൻ എന്ന മാഹാനടന്റെ മകൻ എന്ന ലേബലിൽ അല്ല വിനീത് സിനിമയിൽ എത്തിയത്. സ്വന്തം പ്രയത്നഫലം കൊണ്ട് മാത്രമാണ് സിനിമയിലെ ഉയരങ്ങൾ കയറാൻ ഈ ചെറുപ്പക്കാരന് കഴിഞ്ഞത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വിനീതിനെ കുറിച്ച് പറഞ്ഞ ഗായിക സൂജാതയ്ക്ക് അച്ഛൻ ശ്രീനിവാസൻ നൽകിയ കിടിലൻ മറുപടിയാണ്. സൂജാത തന്നെയാണ് ഇക്കാര്യം അവതരിപ്പിച്ചത്.

  അന്ന് തെരുവിൽ!! ഇന്ന് മണിയുടെ വില രണ്ട് കോടി!! കാലയിലെ യഥാർഥ സൂപ്പർസ്റ്റാർ രജനിയല്ല

  മഴലവില്ല് മനോര ചാനൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർ 4 ൽ അതിഥിയായി വിനീത് എത്തിയിരുന്നു. സംഗീത സംവിധായകരായ ഷാൻ റഹ്മാൻ, ശരത്, ദീപക് ദേവ് , ഗായിക സുജാത എന്നി‌വരാണ് സൂപ്പർ 4 ന്റെ വിധി കർത്താക്കൾ. ഈ അവസരത്തിലാണ് വർഷങ്ങൾക്ക് മുൻപേ നടന്ന സംഭവം സുജാത വേദിയിൽ പങ്കിട്ടത്. ഈ സംഭവം വേദിയിൽ ചിരിപടർത്തിയിരുന്നു.

  ആര്യയ്ക്കെതിരെയുള്ള കുറുക്ക് മുറുകുന്നു! ഷോയെ കുറിച്ച് പെൺകുട്ടികൾ, ഭൂരിഭാഗം പേരും പറയുന്നത് ഇത്

   എന്തു തോന്നുന്നു

  എന്തു തോന്നുന്നു

  റിയാലിറ്റി ഷോയുടെ വേദിയിലെത്തിയ വിനീതിനോട് എന്ത് തോന്നുന്നു എന്ന് അവതാരിക ചോദിച്ചപ്പോഴാണ് മൂന്ന് വിധികർത്താകളെ കുറിച്ച് വിനീത് വാചലനായത്. വിനീതിന്റെ ശൈലിയിൽ അത് വേദിയിൽ അവതരിപ്പിക്കുകയും ചെയ്തു. ശരത്തേട്ടന്റെ മുന്നിൽ നിൽക്കുമ്പോൾ താനിയ്ക്ക് ഇപ്പോഴും ടെൻഷനാണെന്ന് വിനീത് പറഞ്ഞു. നമ്മൽ ഒരേ സ്ഥലത്തുള്ളവരല്ലെ പിന്നെ എന്തിനാണ് ടെൻഷനെന്ന് ശരത് ചോദിച്ചപ്പോൾ ശരത് ഏട്ടന് നല്ലതു പോലെ സംഗീതം അറിയാം , അതുകൊണ്ടാണ് കാണുമ്പോൾ തനിയ്ക്ക് ഇത്രയധികം ഭയമെന്ന് വിനീത് സ്വരസിദ്ധമായ നർമ്മത്തിൽ കലർത്തി പറഞ്ഞു.

  ആദ്യത്തെ അഭിനന്ദനം

  ആദ്യത്തെ അഭിനന്ദനം

  സുചി ചേച്ചിയും( സുജാത) ചിത്ര ചേച്ചിയും മനോഹരമായി പാട്ടുപാടുന്നവരാണ്. താൻ ആദ്യമായി പാട്ട് പാടിയപ്പോൾ പ്ലേബാക്ക് മേഖലയിൽ നിന്ന് ആദ്യമായി അഭിനന്ദമറിയിച്ചത് സുജാതയാണെന്ന് വിനീത് സൂപ്പർ 4 ൽ പറ‍ഞ്ഞു. എന്നാൽ ഇതിനു മറുപടിയായി സുജാത പറഞ്ഞ സംഭവം പ്രേക്ഷകരേയും വിധി കർത്താക്കളേയും ഒന്നടങ്കം ചിരിപ്പിച്ചിരുന്നു.

  സുജാതയും ശ്രീവിവാസനും തമ്മിലുളള സംഭാഷണം

  സുജാതയും ശ്രീവിവാസനും തമ്മിലുളള സംഭാഷണം

  വിനീതിന്റെ പാട്ട് കേട്ടയുടനെ സുജാത ആദ്യം വിളിച്ചത് ശ്രീനിവാസനെയായിരുന്നു. '' ചേട്ട എനിയ്ക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. അവൻ ഇത്രയും നന്നായിട്ട് പാട്ട് പാടുമെന്ന് താൻ ഒരിക്കൽ പോലും വിചാരിച്ചിരുന്നില്ല. എന്നാൽ ഇതിന് ശ്രീനിവാസൻ നൽകിയ മറുപടിയായിരുന്നു വേദിയിൽ ചിരി പടർത്തിയത്. എന്റെ മുഖം കണ്ടാൽ എന്റെ മോൻ പാട്ടു പാടാൻ പറ്റില്ലാന്നു തോന്നുവോ എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി.

   ശബ്ദം ഫ്ലാറ്റാണ്

  ശബ്ദം ഫ്ലാറ്റാണ്

  ദീപക് ദേവുമായിട്ടുളള ഒരു രസകരമായ സംഭവവും വിനീത് വേദിയിൽ പങ്കുവെച്ച്. ഒരു പാട്ട് റെക്കോർഡ് ചെയ്യുകയായിരുന്നു. ദീപക് ദേവ് വിനീതിനോട് പറഞ്ഞു. വിനിതേ നിന്റെ ശബ്ദം ഫ്ലാറ്റാണ്. അത് കേട്ടപ്പോൽ തനിയ്ക്ക് വളരെ സന്തോഷമായി. താൻ വിചാരിച്ചിരുന്നത് തന്റെ ശബ്ദം കേട്ട് ദിപക്കേട്ടൻ ഫ്ലാറ്റായി എന്നാണ്. എന്നാൽ കുറച്ചു കഴിഞ്ഞു ദിപക്കേട്ടൻ ശബദം ഒന്നു ഉയർത്തി വീണ്ടും പറഞ്ഞു വിനീതേ വോയ്സ് വീണ്ടും ഫ്ലാറ്റാണെന്ന്. അപ്പോൾ താൻ കരുതി ഇത് നല്ല കാര്യമല്ലേ എന്തിനാണ് ദേഷ്യപ്പടുന്നതെന്ന്. പിന്നീട് സൗണ്ട് എഞ്ചിനിയറാണ് പറയുന്നത് പ്ലാറ്റ് എന്നു വച്ചൽ ശ്രൂതി കുറവെന്നാണെന്ന്. ഇതും സദസിൽ ചിരി പടർത്തിയിരുന്നു.

  English summary
  vineeth sreenivasan guest in super 4 reality show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X