വിനീതിന്റെ തിരക്ക്
മറ്റു യുവതാരങ്ങളെപ്പോലെയല്ല വിനീത് ശ്രീനിവാസന്‍. മലര്‍വാടി ആര്‍ട്‌സ്‌കഌബ്ബിലൂടെ കൂടെ സിനിമയിലെത്തിയ നിവിന്‍ പോളി, അജുവര്‍ഗീസ്, ഷാന്‍ റഹ്മാന്‍, ഭഗത് എന്നിവര്‍ക്കൊക്കെ അവരുടെ ഫീല്‍ഡ് മാത്രം നോക്കിയാല്‍ മതി. നിവിനും അജുവിനും ഭഗതിനും അഭിനയം മാത്രം, ഷാന് സംഗീതവും. എന്നാല്‍ വിനീതിന് അഭിനയം, തിരക്കഥാരചന, ഗാനരചന, സംവിധാനം എന്നിവയിലെല്ലാം ശ്രദ്ധ കൊടുക്കണം. അതുകൊണ്ടു തന്നെ വിനീതിനു തിരക്കോടു തിരക്കു തന്നെ.
തിരയുടെ സംവിധാനം കഴിഞ്ഞ ഉടന്‍ തന്നെ പ്രജിത്തിന്റെ വടക്കന്‍ സെല്‍ഫിയില്‍ ചേര്‍ന്നു. അതിനു തിരക്കഥ എഴുതി, പിന്നീട് അഭിനയിച്ചു. വടക്കന്‍ സെല്‍ഫിയുടെ ഷൂട്ടിങ് അല്‍പം നീണ്ടപ്പോള്‍ ഓര്‍മയുണ്ടോ ഈ മുഖം ചെയ്തു. രണ്ടു വര്‍ഷം മുന്‍പ് ചെയ്യാമെന്നേറ്റ പ്രൊജക്ടായിരുന്നു. വടക്കന്‍ സെല്‍ഫിയില്‍ അഭിനയിക്കുന്ന സമയത്താണ് സെക്കന്‍ഡ്ക്ലാസ് തീവണ്ടിയാത്ര വരുന്നത്. അതും മുന്‍പ് കമ്മിറ്റ് ചെയ്ത സബ്ജക്ട് ആയിരുന്നു. അതു കഴിഞ്ഞപ്പോഴേക്കും ബേസിലിന്റെ കുഞ്ഞിരാമായണം എത്തി. ഇപ്പോള്‍ അതില്‍ അഭിനയിക്കുകയാണ്. കൂടെ സഹോദരന്‍ ധ്യാനുമുണ്ട്.

അതുകഴിഞ്ഞാല്‍ വിനീത് തന്നെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ വര്‍ക്ക് തുടങ്ങും. ഇന്ത്യയ്ക്കു പുറത്തു നടക്കുന്ന കഥയാണതില്‍ പറയുന്നത്. കുറച്ചു താരങ്ങള്‍ മാത്രമുള്ള സിനിമ. അതിലെ താരങ്ങളെ തീരുമാനിച്ചിട്ടില്ല. ഇതുവരെ സിനിമയില്‍ അഭിനയിക്കാത്തവരായിരിക്കും അതിലുണ്ടാകുക. പിന്നെ പതിവുസുഹൃത്തുക്കളും. അതുകഴിഞ്ഞാല്‍ മറ്റൊരു ചിത്രം. അതില്‍ ചിലപ്പോള്‍ അച്ഛന്‍ ശ്രീനിവാസനായിരിക്കും അഭിനയിക്കുക. വിഷയം തീരുമാനിച്ചു കഴിഞ്ഞു. എന്നു ചെയ്യണമെന്നു തീരുമാനിച്ചിട്ടില്ല.
അതെ വിനീതിനു തിരക്കോടു തിരക്കു തന്നെ. വടക്കന്‍ സെല്‍ഫിയില്‍ നിന്ന് അടുത്ത സിനിമയിലേക്കുള്ള തിരക്കിട്ട യാത്ര.


Click it and Unblock the Notifications











