വെറും നിവിനെ സൂപ്പര്‍താരം നിവിനാക്കിയ സംവിധായകന്‍ പറയുന്നു, അഭിമാനിക്കുന്നു.. ബഹുമാനിക്കുന്നു!!

By Rohini

അതെ, ബാംഗ്ലൂരിലെ ഇന്‍ഫോപാര്‍ക്കിലെ ജോലി ഉപേക്ഷിച്ച് സിനിമാ സ്വപ്‌നം കണ്ട് നടന്ന നവിന്‍ പോളി എന്ന ആലുവക്കാരനെ ഒരു നടനാക്കിയത് വിനീത് ശ്രീനിവാസന്‍ എന്ന സംവിധായകനാണ്. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ നിവിന്‍ എന്ന അഭിനേതാവിനെ പരിചയപ്പെടുത്തി. തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ നിവിനെ ഒരു താരമാക്കി. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലൂടെ ജനപ്രിയനുമാക്കി.

കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സുമായി നിവിന്‍ പോളി, സഖാവിന് അഭിനന്ദനവുമായി സിനിമാക്കാരും !!

വിനീത് സംവിധാനം ചെയ്ത നാല് ചിത്രങ്ങളില്‍ മൂന്നിലും നായകന്‍ നിവിന്‍ പോളിയായിരുന്നു. നിവിന്റെ വളര്‍ച്ചയുടെ എല്ലാ ഘട്ടത്തിലും വിനീതുണ്ട്. ഇപ്പോഴിതാ നിവിനെ പ്രശംസിച്ച് ഫേസ്ബുക്കില്‍ എത്തിയിരിയ്ക്കുകയാണ് വിനീത് ശ്രീനിവാസന്‍. സഖാവ് എന്ന നിവിന്റെ ഏറ്റവും പുതിയ ചിത്രത്തിലെ പ്രകടനത്തിനെ അഭിനന്ദിച്ചുകൊണ്ടാണ് വിനീതിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നിവിന്റെ നേട്ടത്തില്‍ അഭിമാനിക്കുന്നതായും ബഹുമാനിക്കുന്നതായും വിനീത് പറയുന്നു.

കൂടുതല്‍ കണ്ട മുഖം

കൂടുതല്‍ കണ്ട മുഖം

കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ക്കിടയില്‍, ക്യാമറയ്ക്കു പുറകില്‍ നിന്നുകൊണ്ട് ഞാന്‍ ഏറ്റവും കൂടുതല്‍ കണ്ടത് നിവിന്റെ മുഖമാണ്.. സംവിധാനം ചെയ്ത നാലു സിനിമകളില്‍ മൂന്നിലും അവന്‍ മുഴുനീളെ ഉണ്ടായിരുന്നു.

കണ്ടത് നിവിനെ മാത്രം, പക്ഷെ സഖാവില്‍

കണ്ടത് നിവിനെ മാത്രം, പക്ഷെ സഖാവില്‍

ഫെമിലിയരിറ്റി കൊണ്ടായിരിക്കാം, കഥാപാത്രത്തെ കാണുന്നതിനേക്കാള്‍ കൂടുതല്‍ നിവിന്റെ സിനിമകളില്‍ ഞാന്‍ കാണാറുള്ളത് നിവിനെ തന്നെയാണ്. എന്നാല്‍ സഖാവ് എന്ന സിനിമയുടെ രണ്ടാം പകുതിയില്‍ ഞാന്‍ സഖാവ് കൃഷ്ണനെ മാത്രമാണ് കണ്ടത്. സിദ്ധാര്‍ഥ് ശിവ എന്ന സംവിധായകന്‍ ആ കഥാപാത്രത്തിന്റെ സൃഷ്ടിയില്‍ പാലിച്ച കൃത്യത അങ്ങേയറ്റം അഭിനന്ദനീയമാണ്.

പലരെയും ഓര്‍മിപ്പിച്ച സഖാവ്

പലരെയും ഓര്‍മിപ്പിച്ച സഖാവ്

സഖാവ് കൃഷ്ണന്‍ പലരേയും ഓര്‍മിപ്പിച്ചു. എന്നെ മാപ്പിളപ്പാട്ടു പഠിപ്പിച്ച ചാന്ദ് പാഷാ ഭായിയെയും, പുസ്തകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ഞാനറിഞ്ഞ പി കൃഷ്ണ പിള്ള സഖാവിനെയും, ഞങ്ങളുടെ നാടിന്റെ ഹൃദയത്തുടിപ്പായിരുന്ന പാട്ട്യം ഗോപാലേട്ടനെയും, എന്റെ കൗമാരം വരെ എനിക്കു ചുറ്റുമുണ്ടായിരുന്ന പല കറ തീര്‍ന്ന കമ്മ്യൂണിസ്റ്റുകാരെയും ഓര്‍ത്തു.

സഖാക്കള്‍ കാണണം

സഖാക്കള്‍ കാണണം

സഖാവ് നല്ല സിനിമ മാത്രമല്ല, ഒരു ഓര്‍മ്മപ്പെടുത്തലാണ്. സഖാവെന്ന ലേബലില്‍ സ്വയം പരിചയപ്പെടുത്തുന്ന പലരും ഇത് കാണണം. സിദ്ധാര്‍ത്ഥിന് നന്ദി... നിവിന്‍.. അഭിമാനിക്കുന്നു, ബഹുമാനിക്കുന്നു!!- വിനീത് ഫേസ്ബുക്കില്‍ എഴുതി

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X