»   » പുലിമുരുകന്‍ കണ്ടിട്ട് വിനീത് ശ്രീനിവാസന്‍ പറഞ്ഞതിങ്ങനെ

പുലിമുരുകന്‍ കണ്ടിട്ട് വിനീത് ശ്രീനിവാസന്‍ പറഞ്ഞതിങ്ങനെ

By: Sanviya
Subscribe to Filmibeat Malayalam

മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെ എത്തിയ പുലിമുരുകന് പ്രേക്ഷകര്‍ക്കിടയില്‍ വമ്പന്‍ വരവേല്‍പ്പാണ്. ബോക്‌സോഫീസിലും വമ്പന്‍ കളക്ഷനാണ് നേടുന്നത്. ചിത്രത്തിന്റെ ആദ്യ മൂന്ന് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടില്‍ 12 കോടിക്ക് മുകളിലാണ് പുലിമുരുന്‍ നേടിയിരിക്കുന്നത്.

സിനിമാ ലോകത്ത് നിന്നും ഒത്തിരി പേര്‍ പുലിമുരുകനെ കുറിച്ച് പുകഴ്ത്തി പറഞ്ഞു. ഇങ്ങനെ ഒരു പവര്‍പാക്കിഡ് ആക്ഷന്‍ ചിത്രം ഒരുക്കിയ പുലിമുരുകന്‍ ടീമിന് ഒരു ബിഗ് സല്യൂട്ട് എന്നാണ് ബി ഉണ്ണികൃഷ്ണന്‍ ചിത്രം കണ്ടിട്ട് ഫേസ്ബുക്കില്‍ കുറിച്ചത്. ഇതാ വിനീത് ശ്രീനിവാസനും പുലിമുരുകനെ പുകഴ്ത്തി പറഞ്ഞിരിക്കുന്നു.


ഫേസ്ബുക്കിലൂടെ

ഫേസ്ബുക്ക് പേജിലൂടെയാണ് വിനീത് ശ്രീനിവാസന്‍ പുലിമുരുകന്‍ കണ്ടിട്ട് അഭിപ്രായം പറഞ്ഞത്.


ലാലിന്റെ തകര്‍പ്പന്‍ പ്രകടനം

മോഹന്‍ലാലിന്റെ തകര്‍പ്പന്‍ പ്രകടനത്തെയാണ് വിനീത് ആദ്യം അഭിനന്ദിച്ചത്. മോഹന്‍ലാലിന്റെ മാജികാണ് ചിത്രത്തില്‍ എന്ന് വിനീത് പറയുന്നു.


പരിശ്രമം

സംവിധായകന്‍ വൈശാഖിന്റെയും പ്രവര്‍ത്തകരുടെയും കഠിനാധ്വാനം ചിത്രത്തിന്റെ ഒാരോ ഫ്രെയിമിലും കാണാമെന്നും വിനീത് പറയുന്നു.


ആക്ഷന്‍ ചിത്രം

അടുത്തിടെ പുറത്തിറങ്ങിയവയില്‍ ഏറ്റവും മികച്ച ആക്ഷന്‍ ചിത്രമാണ് പുലിമകനെന്നും വിനീത് പറഞ്ഞു.


ഫേസ്ബുക്ക് പോസ്റ്റ്

വിനീതിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ..


ചിത്രത്തിന് വേണ്ടി-ലാല്‍

ചിത്രത്തിന് വേണ്ടി നടത്തിയ പരിശ്രമങ്ങളെ കുറിച്ച് മോഹന്‍ലാല്‍ തന്നെ അടുത്തിടെ പറഞ്ഞിരുന്നു. ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് നേരിട്ടത് ചിത്രത്തിന്റെ ലൊക്കേഷനില്‍ എത്തിപ്പെടാനായിരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വച്ചാണ് ലാല്‍ സംസാരിച്ചത്.


English summary
Vineeth Sreenivasan Is All Praises For Pulimurugan!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam