വിനീത് ശ്രീനിവാസന്റെ നായികയായി ആരെത്തും? ആ സസ്‌പെന്‍സ് പരസ്യമാവാന്‍ നാളുകള്‍ കൂടി! കാണൂ!

ശ്രീനിവാസന് പിന്നാലെയായി സിനിമയിലേക്കെത്തിയതാണ് വിനീത് ശ്രീനിവാസന്‍. പാട്ടും അഭിനയവും സംവിധാനവുമൊക്കെയായി സിനിമയുടെ സമസ്ത മേഖലകളിലും സാന്നിധ്യം അറിയിച്ച് മുന്നേറുകയാണ് അദ്ദേഹം. സ്വീകാര്യതയുടെ കാര്യത്തിലായാലും പ്രേക്ഷക പിന്തുണയുടെ കാര്യത്തിലും ഏറെ മുന്നിലാണ് അദ്ദേഹം. ചെറിയൊരു ഇടവേളയ്ക്ക് ശേഷം താരപുത്രന്‍ വീണ്ടും സിനിമയില്‍ സജീവമായി എത്തുകയാണ്. അന്‍വര്‍ സാദിക്ക് സംവിധാനം ചെയ്യുന്ന സിനിമയുടെ കാസ്റ്റിങ് കോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

16നും 55 നും ഇടയിലുള്ള പുതുമുഖങ്ങളെത്തേടിയായിരുന്നു അണിയറപ്രവര്‍ത്തകരെത്തിയത്. ചിത്രത്തില്‍ നായികയായി ഏത് താരമെത്തുമെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലക്കലാണ് ചിത്രം നിര്‍മ്മിക്കുന്നത്. അന്‍വര്‍ സാദിക്ക് തന്നെയാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.

Vineeth

ചിത്രത്തില്‍ വിനീതിനൊപ്പമെത്തുന്ന നായികയെ മാര്‍ച്ച് 9ന് പ്രഖ്യാപിക്കുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ അണിയറപ്രവര്‍ത്തകരുടെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ഏത് തരത്തിലുള്ള കഥാപാത്രത്തേയും അനായാസമായി തന്നിലേക്ക് ആവാഹിക്കുന്ന അതേ മാജിക്ക് തന്നെ ഇത്തവണയും അദ്ദേഹം ആവര്‍ത്തിക്കുമ്പോള്‍ നായികയായി ആരായിരിക്കും എത്തുന്നത്, ഇതേക്കുറിച്ച് അറിയാനായി മാര്‍ച്ച് 9 വരെ കാത്തിരിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X