»   » വിനീത് ശ്രീനിവാസന്റെ വിവാഹം ഒക്ടോബര്‍ 18ന്

വിനീത് ശ്രീനിവാസന്റെ വിവാഹം ഒക്ടോബര്‍ 18ന്

Posted By:
Subscribe to Filmibeat Malayalam
Vineeth Sreenivasan-Divya
നടന്‍, സംവിധായകന്‍, ഗായകന്‍ എന്നിങ്ങനെ സിനിമയുടെ പല മേഖലകളില്‍ തിളങ്ങിയ നടന്‍ വിനീത്‌ ശ്രീനിവാസന്‍ ഒക്ടോബര്‍ 18ന് വിവാഹിതനാവുകയാണ്. കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തിലാണ് താര വിവാഹത്തിന് വേദിയാവുന്നത്.

ചെന്നൈയില്‍ താമസമാക്കിയ പയ്യന്നൂര്‍ സ്വദേശി ജി നാരായണന്റെയും ഉഷയുടെയും മകള്‍ ദിവ്യയാണ് വിനീതിന്റെ ജീവിതസഖിയാവുന്ന്ത്. ചെന്നൈയില്‍ എന്‍ജിനിയറിങ് പഠനകാലത്തെ പ്രണയമാണ് വ്യാഴാഴ്ച പൂവണിയുന്നത്.

ചെന്നൈ കെ.സി.ജി കോളേജ് ഓഫ് ടെക്‌നോളജിയില്‍ വിനീതിന്റെ ജൂനിയറായി പഠിച്ച ദിവ്യ പയ്യന്നൂര്‍ സ്വദേശിയാണ്. ദിവ്യയുടെ അച്ഛനും അമ്മയും ചെന്നൈയിലാണ്. പഠനകാലത്ത് തുടങ്ങിയ പ്രണയം സിനിമയിലെ തിരക്കുകള്‍ക്കിടയിലും വിനീത് കാത്തുസൂക്ഷിച്ചു. പ്രണയം തുടങ്ങി ഏറെ നാള്‍ കഴിഞ്ഞാണ് ഇക്കാര്യം വീട്ടുകാര്‍ പോലും അറിയുന്നത്. തന്റെ മനസ്സില്‍ ഒളിപ്പിച്ചു വച്ച പേര് വിനീത് പുറംലോകത്തെ അറിയിച്ചത് അടുത്തിടെ മാത്രമാണ്.

ഇരുവീട്ടുകാരുടെയും ബന്ധുക്കള്‍ കണ്ണൂര്‍ ജില്ലയില്‍ ആയതിനാലാണ് വിവാഹം ഇവിടെ വച്ചു നടത്തുന്നത്. ചലച്ചിത്രലോകത്തെ സുഹൃത്തുക്കള്‍ക്കായി 20ന് എറണാകുളം ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ വിരുന്ന് സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്.

വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കായി അച്ഛന്‍ ശ്രീനിവാസനും അമ്മ വിമലയും ചൊവ്വാഴ്ച കണ്ണൂരിലെത്തി. വിവാഹശേഷം മധുവിധു ആഘോഷത്തിനായി വിനീതും ദിവ്യയും മൗറീഷ്യസിലേക്കു പോകും.

English summary
The singer-director-actor Vineeth Sreenivasan, is all set to marry his long-time girlfriend

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam