വിനീത് ശ്രീനിവാസനെ വീട്ടു തടങ്കലിലാക്കി; പിന്നില്‍ എഡിറ്റര്‍ അഭിനവ്, മറ്റൊരു സന്തോഷത്തിനിടയില്‍ സിനിമ വരുന്നു

ഗായകനായും നടനായും സംവിധായകനായിട്ടുമൊക്കെ തിളങ്ങി നില്‍ക്കുന്ന വിനീത് ശ്രീനിവാസന്‍ വീട്ടുതടങ്കലിലാണെന്ന വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. വിനീത് തന്നെ ഫേസ്ബുക്കിലൂടെ വാര്‍ത്ത പങ്കുവെച്ച് എത്തിയിരുന്നു. അവിടെയാണ് ഒരു ട്വിസ്റ്റ് നടക്കുന്നത്. തന്റെ പുതിയ സിനിമയുടെ പ്രഖ്യാപനവുമായിട്ടാണ് വിനീത് ശ്രീനിവാസന്‍ അടക്കമുള്ള താരങ്ങള്‍ എത്തിയിരിക്കുന്നത്. എഡിറ്ററായിരുന്ന അഭിനവ് സുന്ദര്‍ നായിക് ആദ്യമായി സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയാണിത്.

സിനിമ അനൗണ്‍സ് ചെയ്ത് കൊണ്ടുള്ള പോസ്റ്റര്‍ ഒക്ടോബര്‍ ഒന്നിന് പുറത്ത് വരുമെന്ന് അറിയിക്കാനാണ് രസകരമായൊരു ശൈലി അണിയറ പ്രവര്‍ത്തകര്‍ പരീക്ഷിച്ചത്. ചക്രഭൂമി ഡെയിലി എന്ന പേരിലുള്ള പത്രത്തിലാണ് വാര്‍ത്ത വന്നിരിക്കുന്നത്. അജു വര്‍ഗീസ് അടക്കം നിരവധി താരങ്ങള്‍ ഈ വാര്‍ത്ത കുറിപ്പ് പങ്കുവെച്ച് എത്തിയിരുന്നു. ഇതിന് താഴെ സിനിമയെ കുറിച്ചും താരങ്ങളെ കുറിച്ചുമൊക്കെയുള്ള രസകരമായ നൂറ് കണക്കിന് കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്.

 വിനീത് ശ്രീനിവാസന്‍ വീട്ടു തടങ്കലില്‍

വിനീത് ശ്രീനിവാസന്‍ വീട്ടു തടങ്കലില്‍

ചെന്നൈ: ഫീല്‍ഡ് ഗുഡ് സിനിമകളില്‍ മാത്രം അഭിനയിച്ച് മുന്നോട്ട് പോയിരുന്ന എളിയ കലാകാരന്‍ ആയ വിനീത് ശ്രീനിവാസനെ അദ്ദേഹത്തിന്റെ സ്വന്തം വീട്ടില്‍ തടങ്കലിലിട്ടതായി റിപ്പോര്‍ട്ടുകള്‍. ഇന്‍ഡസ്ട്രിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവത്തിന് പിന്നില്‍ എഡിറ്റര്‍ അഭിനവ് സുന്ദര്‍ നായക് ആണെന്ന് ഇതിനോടകം അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ടൊവിനോ തോമസ്, അജു വര്‍ഗീസ്, അടക്കമുള്ള ഒട്ടനവധി മുന്‍നിര അഭിനേതാക്കളുടെ നല്ല സീനുകള്‍ ഒരു കാര്യവും ഇല്ലാതെ നിഷ്‌ക്കരുണം വെട്ടി കളയുന്ന ഒരു സൈക്കോ ആണിയാള്‍ എന്നാണ് സിനിമാ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അഭിനവ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ വിനീത് നായകന്‍ ആയി അഭിനയിച്ചില്ലെങ്കില്‍ വെട്ടി കൊല്ലും എന്നാണ് ഭീഷണി.

  വാര്‍ത്ത കുറിപ്പില്‍ പറയുന്നത്

ഈ സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വിനീത് ശ്രീനിവാസന്‍ പറഞ്ഞത് ഇങ്ങനെ: ''നാളെ വൈകിട്ട് 7 PM ന് സിനിമയുടെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്ത് വരുന്നത് വരെ എന്നെ ഇവിടെ പിടിച്ചിടാനാണ് ഇവന്റെ തീരുമാനം. ഭീഷണിയ്ക്ക് വഴങ്ങി കൊടുക്കുക എന്നല്ലാതെ വേറെ ഒരു മാര്‍ഗവും എന്റെ മുന്നില്‍ ഇല്ല. അതുകൊണ്ട് ഈ സിനിമയില്‍ എ്‌നനെ വെച്ച് ഇവന്‍ കാണിക്കാന്‍ പോകുന്ന അക്രമങ്ങള്‍ക്ക് ഒന്നിനും ഞാന്‍ ഉത്തരവാദി അല്ല. നാളെ പോസ്റ്റര്‍ ഇറങ്ങുമ്പോള്‍ എല്ലാവരും സോഷ്യല്‍ മീഡിയയില്‍ ദൈവത്തെ ഓര്‍ത്ത് ഷെയര്‍ ചെയ്യണം.

Recommended Video

Vineeth Sreenivasan Biography | വിനീത് ശ്രീനിവാസന്റെ ജീവചരിത്രം | FilmiBeat Malayalam
  വിനീത് ശ്രീനിവാസന്റെ ജന്മദിനം

ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പുതിയ സിനിമയുടെ പ്രഖ്യാപനവുമായി താരങ്ങള്‍ എത്തിയിരിക്കുന്നത്. 1984 ഒക്ടോബര്‍ ഒന്നിന് ജനിച്ച വിനീത് ശ്രീനിവാസന്‍ തന്റെ മുപ്പത്തിയേഴം ജന്മദിനം ആഘോഷിക്കുകയാണിന്ന്. താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് സിനിമയില്‍ നിന്നും പുതിയ പോസ്റ്റര്‍ പുറത്തിറങ്ങുമെന്നണ് അറിയുന്നത്. അതേ സമയം ചിത്രത്തില്‍ അഭിനയിക്കുന്ന മറ്റ് താരങ്ങളെ കുറിച്ചോ സിനിമയുടെ ഇതിവൃത്തം എന്താണെന്നത് സംബന്ധിച്ചോ ഇനിയും വ്യക്തത വന്നിട്ടില്ല.

രസകരമായ കമൻ്റുകൾ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്നൊരു സിനിമയ്ക്ക് വേണ്ടിയാണ് ഞങ്ങൾ കാത്തിരിക്കുന്നതെന്നാണ് ഭൂരിഭാഗം പേർക്കും പറയാനുള്ളത്. വിനീത് ശ്രീനിവാസനെ കൂടാതെ അജു വർഗ്ഗീസ് എന്ന നടനും ഇതേ വീട്ടു തടങ്കലിൽ, ഇയാൾ വിനീത് ശ്രീനിവാസന്‍റെ വീട് കുത്തി തുറന്ന് തന്നെയും തടങ്കലിൽ ഇടണമെന്ന് അഭിനവിനോട് കാല് പിടിച്ച് പറയുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സിനിമയിൽ അജുവും ഉണ്ടാവുമെന്ന സൂചന ഇതിൽ നിന്നും കിട്ടി എന്ന് തുടങ്ങി നിരവധി കമൻ്റുകളാണ് പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X