സുരേഷ് ഗോപിയ്‌ക്കൊപ്പം വിനീത് ശ്രീനിവാസനും ഇല്ല!
എന്തൊരു കഷ്ടമാണിത്. സുരേഷ് ഗോപിയെ നായകനാക്കി എം മോഹന്‍ 'മൈ ഗോഡ്' എന്ന ചിത്രം സംവിധാനം ചെയ്യുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നതാണ്. മിയ ജോര്‍ജ് നായികയായെത്തുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയ്‌ക്കൊപ്പം വിനീത് ശ്രീനിവാസനും ഒരു പ്രധാന വേഷം ചെയ്യുന്നു എന്നായിരുന്നു വാര്‍ത്തകള്‍.
എന്നാല്‍ പിന്നീട് കേട്ടു മിയ ജോര്‍ജ് ചിത്രത്തില്‍ നിന്നും പിന്മാറിയെന്ന്. അതിന് പല കഥകളും പറഞ്ഞു കേട്ടു. ഒടുവില്‍ മിയ തന്നെ വിശദീകരണവുമായെത്തി. തിരക്കുകള്‍ കൊണ്ടാണ് പിന്മാറിയതെന്നായിരുന്നു വിശദീകരണം. പകരം ഹണി റോസായി സുരേഷ് ഗോപിയ്ക്ക് നായിക. ഇപ്പോള്‍ കേള്‍ക്കുന്നു വിനീതും പിന്മാറിയെന്ന്.

വിനീതിനും അതേ കരണമാണ്. തിരക്കോ തിരക്ക്. അഭിനയം, തിരക്കഥ, സംവിധാനം എല്ലാം നോക്കേണ്ടെ വിനീതിന്. ഇപ്പോള്‍ വിനീത് തന്നെ തിരക്കഥയെഴുതിയ 'ഒരു വടക്കന്‍ സെല്‍ഫി' എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നിവിന്‍ പോളി നായകനാകുന്ന ചിത്രം വിനീതിന്റെ ശിഷ്യന്‍ കൂടെയായ ജി പ്രജിത്താണ് സംവിധാനം ചെയ്യുന്നത്.
പതിനഞ്ച് വയസ്സുകാരനായ സാം എന്ന കുട്ടിയിലൂടെയാണ് മൈ ഗോഡിന്റെ കഥ വികസിക്കുന്നത്. അവന്റെ സംഘര്‍ഷഭരിതമായ ജീവിതത്തിലേക്കാണ് ചിത്രം വിരല്‍ ചൂണ്ടുന്നത്. സാമിന്റെ സഹോദരനായ ടെക്കിയുടെ വേഷത്തിലാണ് വിനീത് ശ്രീനിവാസന്‍ എത്താനിരുന്നത്. നവാഗതനായ ജിയോയും നിജോയുമാണ് മൈ ഗോഡിന് തിരക്കഥയെഴുതുന്നത്.


Click it and Unblock the Notifications











