»   » അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയാണെന്ന് വിനീത്, പുതിയ തീരുമാനത്തിന് പിന്നിലെ കാരണം?

അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയാണെന്ന് വിനീത്, പുതിയ തീരുമാനത്തിന് പിന്നിലെ കാരണം?

Written By:
Subscribe to Filmibeat Malayalam

സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിച്ച് തന്റേതായ സ്ഥാനം നേടി മുന്നേറുന്ന താരപുത്രനാണ് വിനീത് ശ്രീനിവാസന്‍. താരപുത്രനെന്ന ഇമേജിനും അപ്പുറത്ത് സ്വന്തമായ ഇടം നേടിയാണ് വിനീത് മുന്നേറിയത്. ചെയ്യുന്ന കാര്യം ഏതായാലും അങ്ങേയറ്റം മനോഹരമാക്കുകയെന്ന പോളിസിയാണ് വിനീതിന്റേത്. അഭിനയത്തില്‍ നിന്നും താല്‍ക്കാലികമായി ഇടവേളയെടുക്കാനുള്ള തീരുമാനത്തിലാണ് താനെന്ന് വിനീത് പറയുന്നു. എന്നാല്‍ ഗായകനെന്ന നിലയില്‍ താന്‍ സജീവമായി സിനിമയിലുണ്ടാവും. സ്വന്തം സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ തീരുമാനം.

മമ്മൂട്ടിയാണ് ഭീഷണി, പൃഥ്വിരാജിനെയും ടൊവിനോ തോമസിനെയും കാത്തിരിക്കുന്നത് വന്‍വെല്ലുവിളി, കാണൂ!

പുതിയ സിനിമയുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താനുള്ള തീരുമാനത്തിലാണ് ഈ താരപുത്രന്‍. പുതിയ സിനിമയുടെ കഥ ഏകദേശം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതിനായി ഇനി യാത്രകള്‍ അത്യാവശ്യമാണെന്നും വിനീത് വ്യക്തമാക്കിയിട്ടുണ്ട്. മലര്‍വാടി ആര്‍ട്‌സ് ക്ലബ്, തട്ടത്തിന്‍ മറയത്ത്, തിര, ജേക്കബിന്റെ സ്വര്‍ഗരാജ്യം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം പുതിയ സിനിമ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് വിനീത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം അടുത്തിടെ തമിഴ് നടന്‍ അജിത്തിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു.

Vineeth

ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കുന്നതിനേക്കാള്‍ കൂടുതല്‍ താല്‍പര്യം പിന്നില്‍ പ്രവര്‍ത്തിക്കുമ്പോഴാണെന്ന് വിനീത് നേരത്തെ വ്യക്തമാക്കിയിരുന്നു. തിരക്കഥയിലും സംവിധാനത്തിലുമാണ് കൂടുതല്‍ താല്‍പര്യം. വിനീതിന്റെ തിര എന്ന ചിത്രത്തിലൂടെയാണ് അനുജന്‍ ധ്യാന്‍ ശ്രീനിവാസന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. വിനീതിന് പിന്നാലെ ധ്യാനും സംവിധാനത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ്. നിവിന്‍ പോളിയും നയന്‍താരയും നായികാനായകന്‍മാരായെത്തുന്ന ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെയാണ് ധ്യാന്‍ സംവിധായകനാവുന്നത്.

English summary
Vineeth Sreenivasan's new decision to take breakl from film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X