വിനീത് ശ്രീനിവാസന്റെ വേഷത്തില്‍

By Nirmal Balakrishnan

ശ്രീനിവാസന്‍ അല്‍പം ചെറുതായതുപോലെ. സന്മനസ്സുള്ളവര്‍ക്കു സമാധാനം എന്നചിത്രത്തില്‍ പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം പാടിയ ശ്രീനിവാസന്റെ ഗെറ്റപ്പില്‍ എത്തുന്നത് വേറെയാരുമല്ല, മകന്‍ വിനീത് ശ്രീനിവാസന്‍ തന്നെ. നവാഗതനായ ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന കുഞ്ഞിരാമായണത്തിലാണ് വിനീത് അച്ഛന്റെ ഗെറ്റപ്പില്‍ പാട്ടുസീനില്‍ അഭിനയിക്കുന്നത്.

vineethdhyanandajuinkunjiramayanam.jp

വിനീതും സഹോദരന്‍ ധ്യാനും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ടിതിന്. വിനീതിന്റെ തിര എന്ന ചിത്രത്തിലൂടെയാണ് ധ്യാന്‍ നായകനായി അരങ്ങേറിയത്. ഇതു രണ്ടാമത്തെ ചിത്രമാണ്. നാട്ടിന്‍പുറത്തെ കൂട്ടുകാരുടെ കഥയാണിത്. വിനീത്, ധ്യാന്‍ എന്നിവര്‍ക്കൊപ്പം അജു വര്‍ഗീസ്, ബിജുക്കുട്ടന്‍, നീരജ് മാധവ്, മാമുക്കോയ, സിന്‍ഡ്ര, സ്‌നേഹ എന്നിവരും കൂടിയുണ്ട്.

വിദ്യാഭ്യാസമില്ലാത്ത ചെറുപ്പക്കാരുടെ ഗ്രാമത്തില്‍ നടക്കുന്ന രസകരമായ സംഭവമാണ് ബേസില്‍ അവതരിപ്പിക്കുന്നത്. കുഞ്ഞിരാമനായി വിനീത് അയിക്കുന്നു. അവരാമന്റെ അമ്മാവന്റെ മകന്‍ ലാലുവിനെ ധ്യാന്‍ ആണ് അവതരിപ്പിക്കുന്നത്. കുഞ്ചൂട്ടന്‍, ശശി എന്നിവരാണു കുഞ്ഞിരാമന്റെ സുഹൃത്തുക്കള്‍. ബിജുക്കുട്ടന്‍, നീരജ് എന്നിവരാണ് ഇവരെ അവതരിപ്പിക്കുന്നത്. ലാലുവിന്റെ കൂടെ കുട്ടന്‍, ഭീകരന്‍, രതീഷ് എന്നിവരും.

രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള പോര് വളരെ രസകരമായി പറയുന്ന ചെറിയൊരു ചിത്രമാണിത്. ഒരു സെക്കന്‍ഡ് ക്ലാസ് തീവണ്ടിയാത്രയ്ക്കു ശേഷം വിനീത് നായകനാകുന്ന ചിത്രമാണിത്. അജു വര്‍ഗീസും വിനീതും നീരജും ഒരു വടക്കന്‍ സെല്‍ഫിക്കു ശേഷം വീണ്ടും ഒന്നിച്ചഭിനയിക്കുന്നു. ദീപുപ്രദീപിന്റെതാണ് കഥ. തിരക്കഥ ബേസിലിന്റെതും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X