വിനീത് ശ്രീനിവാസന്റെയും ദിവ്യയുടെയും കുഞ്ഞുമാലാഖ! മനോഹര ചിത്രം ഏറ്റെടുത്ത് ആരാധകര്‍

By Midhun Raj

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് വിനീത് ശ്രീനിവാസന്‍. ജോണി ആന്റണി സംവിധാനം ചെയ്ത സൈക്കിള്‍ എന്ന ചിത്രത്തിലൂടെയാണ് വിനീത് അഭിനയ രംഗത്തേക്ക് എത്തിയത്. തുടര്‍ന്ന് മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായും അരങ്ങേറ്റം കുറിച്ചു. സിനിമയിലെ എല്ലാ മേഖലകളിലും തിളങ്ങാന്‍ വിനീതിന് സാധിച്ചിരുന്നു.

വിനീത് ശ്രീനിവാസന്റെതായി പുറത്തിറങ്ങിയ സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രമാണ് സംവിധായകന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. പിന്നാലെ അടുത്ത സംവിധാന സംരംഭത്തിനായുളള ഒരുക്കത്തിലാണ് താരം. പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ഹൃദയമാണ് വിനീതിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം.

കഴിഞ്ഞ വര്‍ഷം അഭിനേതാവായുളള

അടുത്തിടെ അഭിനേതാവായുളള മൂന്ന് സിനിമകള്‍ വിനീതിന്റെതായി തുടര്‍ച്ചയായി വലിയ വിജയം നേടിയിരുന്നു. അരവിന്ദന്റെ അതിഥികള്‍, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, മനോഹരം തുടങ്ങിയ സിനിമകളാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുളള താരമാണ് വിനീത് ശ്രീനിവാസന്‍. ലോക് ഡൗണ്‍ കാലത്ത് കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ പങ്കുവെച്ച് താരം എത്താറുണ്ട്.

ഭാര്യ ദിവ്യയ്ക്കും മക്കള്‍ക്കുമൊപ്പമുളള

ഭാര്യ ദിവ്യയ്ക്കും മക്കള്‍ക്കുമൊപ്പമുളള വിനീതിന്റെ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഹൃദയത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന വേളയിലായിരുന്നു അപ്രതീക്ഷിതമായി ലോക് ഡൗണ്‍ വന്നത്. തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ച ശേഷം ചെന്നൈയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിനീത്. വിനീത് ശ്രീനിവാസന്റെതായി വന്ന പുതിയൊരു കുടുംബ ചിത്രവും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

ഇത്തവണ ഭാര്യ ദിവ്യയുടെയും

ഇത്തവണ ഭാര്യ ദിവ്യയുടെയും മകളുടെയും ഒരു മനോഹര ചിത്രമാണ് നടന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിനൊപ്പം അമ്മേം മോളും എന്നാണ് വിനീത് ശ്രിനീവാസന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. പിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. മകന് വിഹാന്‍ എന്ന് പേരിട്ടപ്പോള്‍ മകള്‍ക്ക് ഷനയ എന്നാണ് വിനീത് ശ്രീനിവാസന്‍ പേരിട്ടത്. വിഹാന് കൂട്ടായി കുഞ്ഞനുജത്തി എത്തിയതിന്റെ സന്തോഷം നടന്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

അടുത്തിടെയയായിരുന്നു

അടുത്തിടെയയായിരുന്നു ഇവരുടെ കുടുംബത്തിലേക്ക് രണ്ടാമത്തെ കുഞ്ഞതിഥിയും എത്തിയത്. അച്ഛന്റെ റോളില്‍ വിനീത് കിടുവാണെന്ന് ദിവ്യ മുന്‍പ് വ്യക്തമാക്കിയിരുന്നു. നേരത്തെ കുടുംബത്തിനൊപ്പം കഴിയുന്നതിനായി കുറച്ചുകാലം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു വിനീത്. തുടര്‍ന്നാണ് പുതിയ സംവിധാന സംരംഭമായ ഹൃദയത്തെക്കുറിച്ച് നടന്‍ വെളിപ്പെടുത്തിയിരുന്നത്. തന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു കഥയാണ് ഹൃദയത്തിന്റെതെന്ന് സംവിധായകന്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു.

കല്യാണി പ്രിയദര്‍ശനാണ്

കല്യാണി പ്രിയദര്‍ശനാണ് ഹൃദയത്തില്‍ പ്രണവ് മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. ഒപ്പം മായാനദിയിലൂടെ ശ്രദ്ധേയയായ ദര്‍ശന രാജേന്ദ്രനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഹിഷാം അബ്ദുള്‍ വഹാബ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ സിനിമ കൂടിയാണ് ഹൃദയം.

Read more about: vineeth sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X