മകള്‍ക്കൊപ്പമുളള സെല്‍ഫി ചിത്രവുമായി വിനീത് ശ്രീനിവാസന്‍! ഏറ്റെടുത്ത് ആരാധകര്‍

By Prashant V R

സിനിമയുടെ വിവിധ മേഖലകളിലായി മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് വിനീത് ശ്രീനിവാസന്‍. നടന്റെതായി അടുത്തിടെ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. അരവിന്ദന്റെ അതിഥികള്‍, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, മനോഹരം എന്നീ മൂന്ന് സിനിമകളാണ് വിനീതിന്റെതായി തുടര്‍ച്ചയായി വിജയമായത്. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത് ഈ വര്‍ഷമായിരുന്നു തന്റെ പുതിയ സംവിധാന സംരംഭം വിനീത് ആരംഭിച്ചിരുന്നത്. പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം ലോക് ഡൗണ്‍ കാരണം നിര്‍ത്തിവെച്ചിരുന്നു.

vineethsreenivasan-family

ലോക് ഡൗണ്‍ സമയം കുടുംബത്തിനൊപ്പം ചെന്നെെയിലെ വീട്ടിലാണ് വിനീതുളളത്. ഭാര്യക്കും മക്കള്‍ക്കുമൊപ്പമുളള ചിത്രങ്ങള്‍ താരം എപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. മകന് വിഹാന്‍ എന്നും മകള്‍ക്ക് ഷനയ എന്നുമായിരുന്നു വിനീത് ശ്രീനിവാസന്‍ പേരിട്ടത്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012ലായിരുന്നു വിനീത് ശ്രീനിവാസന്റെയും ദിവ്യയുടെയും വിവാഹം നടന്നത്.

Recommended Video

Vineeth Sreenivasan Interview | സിനിമ ഉടൻ സംവിധാനം ചെയ്യും, വിനീത് പറയുന്നു | FIlmiBeat Malayalam

രണ്ട് വര്‍ഷം മുന്‍പ് വിഹാനും തുടര്‍ന്ന് മകളും ഇവരുടെ ജീവിതത്തിലേക്ക് വന്നു. അതേസമയം വിനീത് ശ്രീനിവാസന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. മകള്‍ക്കൊപ്പമുളള ഒരു സെല്‍ഫി ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു താരം എത്തിയത്. മനോഹര ചിത്രത്തിനൊപ്പം വിനീത് കുറിച്ച ക്യാപ്ഷനും ശ്രദ്ധേയമായി മാറിയിരുന്നു.

എന്നോടൊപ്പം ഒരു സെല്‍ഫി എടുക്കാന്‍ എന്റെ കൊച്ചുമിടുക്കി സമ്മതിച്ചപ്പോള്‍ എന്ന ക്യാപ്ഷനോടെയാണ് വിനീത് ശ്രീനിവാസന്‍ മകള്‍ക്കൊപ്പമുളള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അച്ഛന്റെ റോളില്‍ വിനീത് കിടുവാണെന്ന് ഭാര്യ ദിവ്യ മുന്‍പ് വ്യക്തമാക്കിയിരുന്നു. നേരത്തെ കുടുംബത്തിനൊപ്പം കഴിയുന്നതിനായി കുറച്ചുകാലം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു വിനീത്. തുടര്‍ന്നാണ് പുതിയ സംവിധാന സംരംഭമായ ഹൃദയത്തെക്കുറിച്ച് നടന്‍ വെളിപ്പെടുത്തിയിരുന്നത്.

കല്യാണി പ്രിയദര്‍ശനാണ് ഹൃദയത്തില്‍ പ്രണവ് മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. ഒപ്പം മായാനദിയിലൂടെ ശ്രദ്ധേയയായ ദര്‍ശന രാജേന്ദ്രനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഹിഷാം അബ്ദുള്‍ വഹാബ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ സിനിമ കൂടിയാണ് ഹൃദയം.

Read more about: vineeth sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X