ഹൈവേ തകര്‍പ്പന്‍ പടമെന്ന് വിനീത് ശ്രീനിവാസന്‍

By Soorya Chandran

ഇംത്യാസ് അലിയുടെ പുത്തന്‍ ഹിന്ദി ചിത്രം 'ഹൈവേ'യെ പ്രകീര്‍ത്തിച്ച് വിനീത് ശ്രീനിവാസന്‍. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് ചിത്രത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പോസ്റ്റ് ഇട്ടിരിക്കുന്നത്.

ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും നല്ല സിനിമകളില്‍ ഒന്നാണെന്നാണ് വിനീത് ഹൈവേയെക്കുറിച്ച് പറയുന്നത്. സിനിമ കണ്ട് പുറത്തിറങ്ങിയപ്പോള്‍ പടം മോശമായി എന്ന് പറഞ്ഞ ആളോട് ദേഷ്യം തോന്നിയെന്നും വിനീത് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Vineeth Sreenivasan

സിനിമകളെ വിമര്‍ശകന്റെ കണ്ണുകള്‍ കൊണ്ട് കാണാത്ത ആളാണത്രെ വിനീത്. സനിമയുടെ സാങ്കേതിക മികവും നോക്കാറില്ല. കാണുന്നതെന്താണെന്ന് മാത്രമേ നോക്കാറുള്ളൂ, കേള്‍ക്കുന്നതെന്താണെന്നേ ശ്രദ്ധിക്കാറുള്ളൂ... തിയറ്ററില്‍ കണ്ണുകൊണ്ട് കണ്ടതും ,കാത് കൊണ്ട് കേട്ടതും വച്ചു നോക്കുമ്പോള്‍ ഹൈവേ 'സുന്ദരം' എന്ന് വിനീത് പറയുന്നു.

രണ്‍ദീപ് ഹൂഡയും ആലിയ ഭട്ടും ആണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. നായികയായ ആലിയ ഭട്ടിന്റെ കഥാപാത്രം തന്റെ പ്രിയതമ ദിവ്യയെ ഓര്‍മിപ്പിക്കുന്നതായിരുന്നുവെന്നും വിനീത് മുഖപുസ്തകത്തില്‍ കുറിച്ചിടുന്നു. പലപ്പോഴും ദിവ്യയുടെ കൈകള്‍ മുറുക്കെ പിടിച്ചുവെന്നും വിനീത് പറയുന്നു.

ആണ് ഒരു പക്ഷേ അവന്റെ പെണ്ണ് അവനെ സ്‌നേഹിക്കുന്നതുപോലെ അവളെ സ്‌നേഹിച്ചോളണം എന്നില്ല. പക്ഷേ ചില സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ മനസ്സിലാക്കും, നിങ്ങളുടെ പെണ്ണ് നിങ്ങള്‍ക്ക് എത്രമാത്രം വലുതാണന്ന്.... ഹൈവേ എന്ന സിനിമ വിനീതിനെ കുറിച്ച് പറയിപ്പിക്കുന്നതാണ് ഇതൊക്കെ.

സിനിമ പാരഡൈസോ, ഗുഡ് ബാഡ് ആന്‍ഡ് അഗ്ലി, ദില്‍ ചാഹ്ത്താഹേ, സന്ദേശം, ഇരകള്‍, സര്‍വ്വകലാശാല, യുധം സേ, കാക്ക കാക്ക, രംഗ് ദേ ബസന്തീ, ദേവ് ഡി.... ഇതാ അതിനൊപ്പം വിനീതിന്‍റെ പ്രിയപ്പെട്ട സിനിമയായി ഹൈവേയും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X