ഹൃദയത്തിന് ബ്രേക്കിട്ട് വിനീതും പ്രണവും കല്യാണിയും തിയേറ്ററില്‍, മാസ്റ്റര്‍ കണ്ട് താരങ്ങള്‍ പറഞ്ഞതിങ്ങനെ

വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതലേ ആരാധകര്‍ ആകാംക്ഷയിലായിരുന്നു. ഹൃദയമെന്നാണ് ചിത്രത്തിന് പേരിട്ടിട്ടുള്ളത്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നായികയാവുന്നത്. മോഹന്‍ലാലും ശ്രീനിവാസനും പ്രിയദര്‍ശനും ശേഷമായി അടുത്ത തലമുറയും സിനിമയുമായെത്തുന്നുവെന്നറിഞ്ഞപ്പോള്‍ എല്ലാവരും സന്തോഷത്തിലാണ്. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലാവും ഈ സിനിമയെന്ന് വിനീത് വ്യക്തമാക്കിയിരുന്നു.

ഇതാദ്യമായാണ് കല്യാണിയും പ്രണവും ഒരുമിച്ച് അഭിനയിക്കുന്നത്. കുട്ടിക്കാലം മുതലേ തന്നെ അടുത്ത സുഹൃത്തുക്കളാണ് തങ്ങളെന്ന് ഇരുവരും പറഞ്ഞിരുന്നു. ആദിയിലൂടെയായിരുന്നു പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറിയത്. ഹലോയിലൂടെയായിരുന്നു കല്യാണിയുടെ തുടക്കം.

അന്യഭാഷയിലെ അരങ്ങേറ്റം കഴിഞ്ഞപ്പോള്‍ മലയാളത്തിലേക്കുള്ള വരവിനെക്കുറിച്ചായിരുന്നു പ്രേക്ഷകര്‍ ചോദിച്ചത്. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയായിരുന്നു കല്യാണി മലയാളത്തിലേക്കെത്തിയത്. ദുല്‍ഖറായിരുന്നു ചിത്രത്തിലെ നായകന്‍. ഇതിന് ശേഷമായാണ് പ്രണവിനൊപ്പം കല്യാണിയെത്തുന്നത്.

Vineeth

അപ്പുച്ചേട്ടന്‍ ഡയലോഗ് പഠിക്കുന്നതും സീനുകളെക്കുറിച്ച് മനസ്സിലാക്കുന്നതുമൊക്കെ തന്നെ ആശ്ചര്യപ്പെടുത്തിയിരുന്നുവെന്ന് കല്യാണി പറഞ്ഞിരുന്നു. ലോക് ഡൗ്ണ്‍ സമയത്ത് നിര്‍ത്തിവെച്ച ചിത്രീകരണം പുനരാരംഭിച്ചതിനെക്കുറിച്ച് പറഞ്ഞ് വിനീത് എത്തിയിരുന്നു. ചിത്രീകരണത്തിനിടയിലെ ഇടവേളയെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് വിനീത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച വിശേഷം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

Recommended Video

രജിത് കുമാര്‍ വീണ്ടും ബിഗ്‌ബോസിലേക്കോ ? | FilmiBeat Malayalam

അവസാനം ബിഗ് സ്‌ക്രീനില്‍ കാണാന്‍ സാധിച്ചു. സാധാരണ മാസ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമെന്നുമായിരുന്നു വിനീത് മാസ്റ്ററിനെക്കുറിച്ച് കുറിച്ചത്. തിയേറ്ററില്‍ നിന്നുള്ള സെല്‍ഫി ചിത്രവും വിനീത് പോസ്റ്റ് ചെയ്തിരുന്നു. കല്യാണിയേയും പ്രണവിനേയുമെല്ലാം ചിത്രത്തില്‍ കാണുന്നുണ്ട്. നിമിഷനേരം കൊണ്ടായിരുന്നു ഇവരുടെ ചിത്രങ്ങള്‍ വൈറലായി മാറിയത്. കൊവിഡ് കാലത്ത് തിയേറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യമെത്തിയ ചിത്രമാണ് മാസ്റ്റര്‍. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 5 ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്നും 125 കോടി നേട്ടവുമായി മുന്നേറുകയാണ് ചിത്രം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X