»   » വിനീത് ശ്രീനിവാസന്‍ നിര്‍മാതാവാകുന്നു

വിനീത് ശ്രീനിവാസന്‍ നിര്‍മാതാവാകുന്നു

Posted By:
Subscribe to Filmibeat Malayalam

നടനും സംവിധായകനും ഗായകനുമായിരുന്ന വിനീത് ശ്രീനിവാസന്‍ ഇനി നിര്‍മാതാവിന്റെ റോളിലേക്ക്. അനൂപ് കണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചുകൊണ്ടാണ് വിനീത് പുതിയ റോളിലേക്കു കടക്കുന്നത്. മുന്‍പ് നടന്നൊരു സംഭവം. ആ സംഭവത്തില്‍ ഉള്‍പ്പെട്ട ആളുകളെ അഭിനയിപ്പിച്ചുകൊണ്ടാണ് ചിത്രമൊരുക്കുന്നത്.

മലയാള സിനിമയില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവം. പൊലീസ് അറസ്റ്റിലായിരുന്ന ഗുണ്ട തമ്മനം ഷാജിയടക്കം ഈ ചിത്രത്തില്‍ അഭിനയിക്കുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്. മലയാളത്തിലെ പ്രമുഖ നടന്‍മാരാരും ഇതില്‍ അഭിനയിക്കുന്നില്ല. മൂന്നു സഹതാരങ്ങള്‍ മാത്രം ചെറിയ വേഷം ചെയ്യുന്നു.

vineeth-sreenivasan

പുതുമ നിറഞ്ഞ ഈ സംരംഭത്തിന് ഇനിയും പേരിട്ടിട്ടില്ല. മമ്മൂട്ടി നായകനായ ജവാന്‍ ഓഫ് വെള്ളിമല എന്ന ചിത്രം സംവിധാനം അനൂപ് കണ്ണന്റെ രണ്ടാമത്തെ ചിത്രമാണിത്. ലാല്‍ജോസിന്റെ അസോസിയേറ്ററായിരുന്നു അനൂപ് കണ്ണന്‍. കന്നിസംവിധാനം പരാജയപ്പെട്ടപ്പോള്‍ ചെറിയൊരു ഇടവേളയിട്ടാണ് അനൂപ് ചിത്രമൊരുക്കുന്നത്. ആദ്യാന്ത്യം വരെ പുതുമ നിറഞ്ഞ ഈ ചിത്രം അനൂപിന് പുതിയൊരു മേല്‍വിലാസം നല്‍കുമെന്ന് ഉറപ്പാണ്.

തിര എന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്ന തിരക്കിലാണ് വിനീത് ശ്രീനിവാസന്‍. വിനീത് തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തിരയുടെ രണ്ടാം ഷെഡ്യൂള്‍ ബെല്‍ഗാമിലാണ് ചിത്രീകരിക്കുന്നത്. വിനീതിന്റെ സഹോദരന്‍ ധ്യാന്‍ ആണ് നായകന്‍. രോഹിണി പ്രണാബ് എന്ന ഡോക്ടറെ അവതരിപ്പിച്ചുകൊണ്ട് ശോഭന വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. വിനീതിന്റെ അമ്മാവന്‍ രാകേഷ് മണ്ടോടിയാണ് ചിത്രത്തിനു കഥയെഴുതിയത്. കൂട്ടുകാരന്‍ ഷാന്‍ റഹ്മാന്‍ തന്നെയാണ് സംഗീതമൊരുക്കുന്നത്.

വിനീതിന്റെ അച്ഛന്‍ ശ്രീനിവാസനും നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശേഷമാണ് നിര്‍മാതാവിന്റെ വേഷം കെട്ടിയത്. വിനീത് സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത്, വിനീതിന്റെ അമ്മാവന്‍ മോഹനന്റെ കഥ പറയുമ്പോള്‍ എന്നിവയാണ് ശ്രീനിവാസന്‍ മുകേഷിനൊപ്പം ചേര്‍ന്ന് നിര്‍മിച്ചത്.

English summary
Actor, Director, Writer and Playback singer Vineeth Sreenivasan turned producer role.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam