Don't Miss!
- Sports
IPL 2023: ഈ അണ്‍ക്യാപ്ഡ് താരങ്ങളെ സിഎസ്കെ കൈവിട്ടില്ല! അടുത്ത സീസണിലും ടീമില്‍
- Finance
വിപണിയിലെ തിരിച്ചടിയില്‍ രക്ഷ തേടുകയാണോ? എങ്കില്‍ ഈ 6 വിഭാഗങ്ങളിലെ ഓഹരികളില്‍ കണ്ണുവച്ചോളൂ
- News
ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിർത്തൂ; കാൻ ഫെസ്റ്റിവലിൽ നഗ്നയായി യുക്രൈൻ യുവതിയുടെ പ്രതിഷേധം
- Lifestyle
അഴുക്ക് അടിഞ്ഞുകൂടി ചര്‍മ്മം കേടാകും; മഴക്കാലത്ത് ചര്‍മ്മം ശ്രദ്ധിക്കേണ്ടത് ഇങ്ങനെ
- Technology
വിവോ എക്സ്80 പ്രോ vs ഷവോമി 12 പ്രോ: പ്രീമിയം വിപണിയിലെ കരുത്തന്മാരുടെ പോരാട്ടം
- Automobiles
വരാനിരിക്കുന്ന Royal Enfield Scram 450 -ൽ പ്രതീക്ഷിക്കുന്ന 5 പ്രധാന ഹൈലൈറ്റുകൾ
- Travel
കുറഞ്ഞ ചിലവില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്..ഗോവയും ഷിംലയും കാശ്മീരും പട്ടികയില്‍
'പരിക്കുകൾ പറ്റിയിരുന്നുവെങ്കിലും ആ സംഭവം നൊസ്റ്റാൾജിയ ഉണ്ടാക്കി, ധ്യാൻ മാറിയിട്ടില്ല'; വിനീത്!
മലയാള സിനിമയിലെ ഹേറ്റേഴ്സ് ഇല്ലാത്ത നടനും സംവിധായകനും തിരക്കഥാകൃത്തും ഗായകനും എല്ലാം വിനീത് ശ്രീനിവാസൻ മാത്രമാണ് എന്ന് പറയുന്നതാകും ശരി. അദ്ദേഹം പാടിയ പാട്ടുകൾ ആകട്ടെ, സംവധാനം ചെയ്ത സിനിമകൾ ആകട്ടെ അങ്ങനെ എല്ലാം വിനീത് പൊന്നാക്കിയിട്ടുണ്ട്. 2002ൽ ആണ് വിനീത് സിനിമയിലേക്കുള്ള ആദ്യ ചുവടുവെപ്പ് കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിൽ പിന്നണി ഗാനം ആലപിച്ചുകൊണ്ട് നടത്തുന്നത്. ആ പാട്ട് ഇന്നും മലയാളികൾക്കിടയിൽ ഹിറ്റായി നിൽക്കുന്ന ഒന്ന് തന്നെയാണ്. പിന്നീട് ഉദയനാണ് താരത്തിൽ അച്ഛൻ ശ്രീനിവാസന് വേണ്ടി ഡ്യൂയറ്റ് പാടിയതും വിനീത് ആയിരുന്നു.
2008ൽ ആണ് വിനീത് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. സൈക്കിൾ ആയിരുന്നു ആദ്യ സിനിമ. പിന്നീട് 2009ൽ മകന്റെ അച്ഛൻ എന്ന സിനിമയിലും വിനീത് നായകനായി. ശേഷമാണ് വിനീത് സംവിധാനം എന്ന തന്റെ ഏറ്റവും പ്രിയപ്പെട്ട ജോലിയിലേക്ക് പ്രവേശിക്കുന്നത്. ഒരു കൂട്ടം ചെറുപ്പക്കാരായ പുതുമുഖങ്ങളെ അണിനിരത്തി 2010ൽ ആയിരുന്നു വിനീതിന്റെ സംവിധാനരംഗത്തേക്കുള്ള ചുവടുവെപ്പ്. ആദ്യ സിനിമ മലർവാടി ആർട്സ് ക്ലബ്ബ് ആയിരുന്നു. സിനിമയും ഒപ്പം സംവിധായകനും അഭിനേതാക്കളും ഒരുപോലെ ഹിറ്റായി. പിന്നീട് 2012ൽ ആണ് രണ്ടാമത്തെ സിനിമ വിനീത് സംവിധാനം ചെയ്തത്.
Also Read: 'വിചിത്രമായ ഭർത്താവ് സങ്കൽപ്പ'വുമായി പൂജിത മേനോൻ; കേട്ട് അമ്പരന്ന് ജീവയും സ്വാസികയും

നിവിൻ പോളി, ഇഷ തൽവാർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ തട്ടത്തിൻ മറയത്ത് സൂപ്പർ ഹിറ്റായിരുന്നു. ശേഷം സഹോദരൻ ധ്യാനിനെ നായകനാക്കി തിര സംവിധാനം ചെയ്തു നിവിൻ നായകനായ ഒരു വടക്കൻ സെൽഫി ചിത്രത്തിന്റെ തിരക്കഥ വിനീതിന്റേതായിരുന്നു. ഏറ്റവും അവസാനം വിനീതിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമ ജേക്കബിന്റെ സ്വർഗരാജ്യമായിരുന്നു. ഇപ്പോൾ അഞ്ചാമത്തെ തന്റെ സംവിധാന സംരംഭമായ ഹൃദയവുമായി തിയേറ്ററുകളിലേക്ക് വരാൻ ഒരുങ്ങുകയാണ് വിനീത്. ചിത്രത്തിൽ പ്രണവ് മോഹൻലാൽ ആണ് നായകൻ. അരുൺ നീലകണ്ഠൻ എന്ന ചെറുപ്പക്കാരൻ ആയിട്ടാണ് പ്രണവ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഇതുവരെ സിനിമയുടെതായി പുറത്തിറങ്ങിയ പാട്ടുകളും ടീസറുമെല്ലാം വലിയ വിജയമായിരുന്നു.

അടുത്തിടെ വിനീതിന്റേയും ധ്യാൻ ശ്രീനിവാസന്റേയും വർഷങ്ങൾ പഴക്കമുള്ള അഭിമുഖം വൈറലായിരുന്നു. അക്കാലത്ത് മീര ജാസ്മിനെ വിവാഹം ചെയ്യണമെന്ന് വിനീതിന് ആഗ്രഹമുണ്ടായിരുന്നുവെന്ന് ധ്യാൻ പറയുന്നുണ്ട്. ആ അഭിമുഖത്തിലെ സത്യാവസ്ഥയും ജീവിതത്തിലെ മറ്റ് വിശേഷങ്ങളെ കുറിച്ചും ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് വിനീത്. 'അന്ന് എനിക്ക് മീരാ ജാസ്മിനെ ഇഷ്ടമാണ് എന്ന് ധ്യാൻ പറഞ്ഞ കാര്യങ്ങൾ എനിക്കിപ്പോൾ ഓർമയില്ല. അതെല്ലാം ശേഷം നടന്നൊരു അപകടത്തെ തുടർന്ന് ഞാൻ മറന്നുപോയി. ആ അഭിമുഖം പുറത്തിറങ്ങിയ ശേഷം കൂട്ടുകാരടക്കം എല്ലാവരും തുടരെ തുടരെ അതുമായി ബന്ധപ്പെട്ട് അയച്ച് തന്ന് നശിപ്പിച്ചു. അത് ചെന്നൈയിൽ വെച്ച് എടുത്ത അഭിമുഖമാണ്. ആ വീഡിയോ പുറത്ത് വന്നതുകൊണ്ട് ചെറിയ പരിക്ക് പറ്റിയെങ്കിലും നെസ്റ്റാൾജിയ ഉണ്ടാക്കി. പണ്ട് താമസിച്ചിരുന്ന വീടും സ്ഥലവും എനിക്ക് ഒന്നുകൂടി കാണാൻ പറ്റി. രസമായിരുന്നു. ധ്യാൻ അന്നും ഇന്നും ഒരുപോലെയാണ് തോന്നുന്നത് വെട്ടിതുറന്ന് പറയും. വളർന്നപ്പോൾ ഞാൻ കുറച്ച് ഒതുങ്ങിയിട്ടുണ്ട്.'

'അമ്മയുടെ രീതിയാണ് ഞാൻ ഇപ്പോൾ ഫോളോ ചെയ്യുന്നത്. വീട്ടിൽ എന്തും പരസ്പരം പറയാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. അച്ഛൻ എല്ലാം വെട്ടിതുറന്ന് പറയുന്ന ആളല്ല അപ്പോൾ പിന്നെ ഞങ്ങളും അങ്ങനെയായിരിക്കുമല്ലോ... ആ വീഡിയോ അപ്ലോഡ് ചെയ്വനെ ഒന്ന് കാണണമെന്നുണ്ട്. വേറൊന്നിനുമല്ല വെറുതെ ഒന്ന് കാണാനാണ്. ധ്യാൻ കാരണം ഞാൻ പലതവമ പറ്റിക്കപ്പെട്ടിട്ടുണ്ട്. ആദ്യം പറ്റിക്കപ്പെട്ടത് അവന്റെ ഷോർട്ട് ഫിലിം നിർമിച്ചാണ്. ഞാൻ കൊടുത്ത പൈസയുടെ പകുതിയുടെ പകുതി മാത്രം ചെലവഴിച്ചാണ് അവൻ അന്ന് ഷോർട്ട് ഫിലിം ചെയ്തത്. ബാക്കി കാശുകൊണ്ട് അവൻ ഗോവയ്ക്ക് പോയി കറങ്ങി. ധ്യാൻ പലപ്പോഴായി പലരോടും പറഞ്ഞ കഥകളൊന്നും അവൻ സിനിമയാക്കിയിട്ടില്ല. അത് അവൻ സിനിമയാക്കി കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ട്' വിനീത് ശ്രീനിവാസൻ പറയുന്നു.