For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സെറ്റിലെത്തിയാല്‍ പ്രണവിന് ആ ശീലമില്ലെന്ന് വിനീത് ശ്രീനിവാസന്‍! വെളിപ്പെടുത്തി സംവിധായകന്‍

  |

  പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ജേക്കബിന്റെ സ്വര്‍ഗരാജ്യം കഴിഞ്ഞ് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വിനീത് പുതിയ സിനിമയുമായി എത്തുന്നത്. ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, മരക്കാര്‍ തുടങ്ങിയ സിനിമകള്‍ക്ക് പിന്നാലെ പ്രണവ് അഭിനയിക്കുന്ന പുതിയ ചിത്രം കൂടിയാണ് ഹൃദയം. മോഹന്‍ലാലിന്റെയും ശ്രീനിവാസന്റെ മക്കള്‍ ഒന്നിക്കുന്ന ആദ്യ ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

  കൂടാതെ പ്രിയദര്‍ശന്റെ മകള്‍ കല്യാണി ഹൃദയത്തില്‍ നായികാ വേഷത്തില്‍ എത്തുന്നുവെന്നത് മറ്റൊരു പ്രത്യേകതയെന്നാണ്. ബാല്യകാല സുഹൃത്തുക്കളായ പ്രണവും കല്യാണിയും ഒരുമിച്ചുളള ചിത്രം കാണാനുളള ആകാംക്ഷയിലാണ് എല്ലാവരും.

  അതേസമയം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്താണ് പുതിയ സംവിധാന സംരംഭവുമായി വിനീത് ശ്രീനിവാസന്‍ എത്തുന്നത്. ഹൃദയത്തിന്റെ അമ്പത് ശതമാനം ചിത്രീകരണം പൂര്‍ത്തിയാക്കിയതായി വിനീത് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരുന്നു. ലോക് ഡൗണ്‍ കാരണമായിരുന്നു സിനിമയുടെ ഷൂട്ടിംഗ് നേരത്തെ നിര്‍ത്തിവെക്കേണ്ടി വന്നത്. ഹൃദത്തിന്റെ ചിത്രീകരണം പകുതിയും പൂര്‍ത്തിയായതായി വിനീത് ശ്രീനിവാസന്‍ പറയുന്നു.

  അതില്‍ ഭൂരിഭാഗവും പ്രണവും ദര്‍ശന രാജേന്ദ്രനും ഉള്‍പ്പെടുന്ന രംഗങ്ങളാണ്. അപ്പു പക്ക പ്രൊഫഷണലാണെന്ന് വിനീത് പറയുന്നു. സെറ്റിലെത്തിയാല്‍ ഷൂട്ട് തുടങ്ങുന്നതിന് പതിനഞ്ച് മിനിറ്റ് മുന്‍പ് പ്രണവ് റെഡിയായിരിക്കും. പ്രണവ് ഒരിക്കലും സെറ്റില്‍ നിന്നും ഡയലോഗുകള്‍ പഠിക്കുന്നതായി താന്‍ കണ്ടിട്ടില്ലെന്നും വിനിത് പറയുന്നു. അതൊക്കെ മുന്‍പെ പഠിച്ചുവെച്ചിട്ടുണ്ടാകും.

  അശ്വിന്റെ ട്രെഡ്മില്‍ ഡാന്‍സ് കണ്ട് ഞെട്ടിയ ചാക്കോച്ചന്‍! നടന്‍ പറഞ്ഞത് കാണാം

  അത്തരം അഭിനേതാക്കളുമായി പ്രവര്‍ത്തിക്കുന്നത് ജോലി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നു. സ്വാഭാവികമായ അഭിനയം കാഴ്ചവെക്കുന്ന താരമാണ് ദര്‍ശനയെന്നും വിനീത് പറഞ്ഞു. ഇവരെ കൂടാതെ നിരവധി യുവതാരങ്ങള്‍ സിനിമയിലുണ്ട്. ഒരു കോളേജില്‍ വെച്ചായിരുന്നു ഭൂരിഭാഗം രംഗങ്ങളും ഷൂട്ട് ചെയ്തിരുന്നത്.

  ധോണിയെ പോലും വിസ്മയിപ്പിച്ച സുശാന്തിന്റെ പ്രകടനം,ക്യാപ്റ്റന്‍ കൂളായി ബിഗ് സ്‌ക്രീനില്‍ തിളങ്ങിയ താരം

  വിനീതിന്റെയും ഭാര്യ ദിവ്യയുടെയും ജീവിതം ആസ്പദമാക്കിയുളള സിനിമയാണ് ഹൃദയമെന്ന അഭ്യൂഹങ്ങള്‍ക്ക് നടന്റെ മറുപടി ഇങ്ങനെയായിരുന്നു; ഇത് ഒരു പ്രത്യേക വ്യക്തിയെയോ ഒരു കൂട്ടം ആളുകളെയോ അടിസ്ഥാനമാക്കിയുള്ളതല്ല. പക്ഷേ കോളേജ് ജീവിതം മുതല്‍ ഇന്നുവരെ തന്റെ ലൈഫില്‍ അനുഭവിച്ചിട്ടുളള ഒട്ടേറെ കാര്യങ്ങള്‍ ഈ ചിത്രത്തിന്റെ കഥയില്‍ ഉണ്ടെന്നും വിനീത് പറഞ്ഞു.

  പൃഥ്വിയില്‍ അച്ഛന്റെ ഒരംശം എന്നും കാണാറുണ്ട്! കാഴ്ചയിലും സ്വഭാവത്തിലും അങ്ങയെ പോലെ! സുപ്രിയ

  ലവ് ആക്ഷന്‍ ഡ്രാമ നിര്‍മ്മിച്ച വിശാഖ് സുബ്രഹ്മണ്യമാണ് വീനീത് ശ്രീനിവാസന്റെ ഹൃദയം നിര്‍മ്മിക്കുന്നത്. ഹെലനിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച നോബിള്‍ ബാബു തോമസ് ഹൃദയത്തിന്റെ സഹ നിര്‍മ്മാതാവായി എത്തുന്നു. ഐഡിയാ സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബാണ് സിനിമ നിര്‍മ്മിക്കുന്നത്. അരവിന്ദന്റെ അതിഥികള്‍, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍,മനോഹരം തുടങ്ങിയ സിനിമകളെല്ലാം വിജയമായ ശേഷമാണ് വിനീത് ശ്രീനിവാസന്‍ പുതിയ ചിത്രവുമായി എത്തുന്നത്.

  English summary
  vineeth sreenivasan reveals about pranav mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X