പ്രണവും കല്യാണിയും ഹൃദയവും! ആ പേര് നല്‍കിയതിന് പിന്നിലെ കാരണത്തെക്കുറിച്ച് വിനീത് ശ്രീനിവാസന്‍!
വിനീത് ശ്രീനിവാസന്റെ പുതിയ സിനിമയായ ഹൃദയത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. പ്രണവ് മോഹന്‍ലാലിനെയും കല്യാണി പ്രിയദര്‍ശനെയും നായികനായകന്‍മാരാക്കിയൊരുക്കുന്ന ചിത്രത്തിന്റെ 50 ശതമാനത്തോളം ഷൂട്ടിംഗ് കഴിഞ്ഞതാണ്. അതിനിടയിലാണ് ലോക് ഡൗണ്‍ വന്നത്. ആള്‍ക്കൂട്ടങ്ങളുള്ള രംഗങ്ങളൊക്കെ ചിത്രീകരിക്കാുണ്ട്. എന്നാണ് ചിത്രീകരണം പുനരാരംഭിക്കുന്നത് എന്ന കാര്യത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലെന്നായിരുന്നു വിനീത് ശ്രീനിവാസന്‍ പറഞ്ഞത്.
അടുത്ത തലമുറയിലെ താരങ്ങളുടെ സംഗമത്തെ പ്രതീക്ഷയോടെയാണ് സിനിമാലോകവും പ്രേക്ഷകരും നോക്കിക്കാണുന്നത്. മോഹന്‍ലാലായിരുന്നു ഹൃദയത്തെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തുടക്കം മുലതേ തന്നെ ഹൃദയം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ചെന്നൈയിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം നടത്തിയത്. താന്‍ പഠിച്ച കോളേജില്‍ വെച്ചും ചിത്രീകരണം ഉണ്ടായിരുന്നുവെന്നും കോളേജ് കാലത്തെ പല ഓര്‍മ്മകളും മനസ്സിലേക്ക് വീണ്ടുമെത്തിയിരുന്നുവെന്നും വിനീത് പറഞ്ഞിരുന്നു.

ഹൃദയമെന്ന പേര്
പ്രണവും കല്യാണിയും മാത്രമല്ല ദര്‍ശന രാജേന്ദ്രനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന് ഹൃദയമെന്ന പേര് നല്‍കിയതിനെക്കുറിച്ച് വ്യക്തമാക്കി എത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍ ഇപ്പോള്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു സംവിധായകന്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. ഈ സിനിമയ്ക്ക് ഹൃദയമെന്ന പേരല്ലാതെ മറ്റൊന്നിനേയും കുറിച്ച് ചിന്തിക്കാനായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. സമാനമായ പ്രശ്‌നമായിരുന്നു തിരയെന്ന ചിത്രത്തിനിടയിലും നേരിട്ടത്.

ആദ്യം നോക്കിയത്
ബസന്ത് നഗറിലെ താമസത്തിനിടയില്‍ തിരമാലകളെ നോക്കിയിരിക്കുന്ന പതിവുണ്ടായിരുന്നു. അതോര്‍ത്താണ് ചിത്രത്തിന് തിരയെന്ന് അന്ന് പേര് നല്‍കിയത്. തിരയെന്ന പേരില്‍ മുന്‍പ് സിനിമയൊന്നും ഇറങ്ങിയിട്ടില്ലാത്തതിനാല്‍ ടൈറ്റില്‍ എളുപ്പത്തില്‍ കിട്ടിയിരുന്നു. ഹൃദയമെന്ന പേര് വന്നപ്പോള്‍ ആദ്യം നോക്കിയത് ഇക്കാര്യമായിരുന്നു. ഈ ടൈറ്റിലും ആരും രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഹൃദയം പേര് പോലെ തന്നെ ഹൃദ്യമായിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Recommended Video

ചിത്രീകരിക്കുമ്പോള്‍ പോലും
പ്രണവിനെ നേരത്തെ അറിയുമായിരുന്നില്ലെന്ന് വിനീത് പറഞ്ഞിരുന്നു. അപ്പു പെട്ടെന്ന് തന്നെ കാര്യങ്ങള്‍ മനസ്സിലാക്കി അതിനനുസരിച്ച് ചെയ്യാറുണ്ട്. ഒരൊറ്റത്തവണ വായിച്ചപ്പോള്‍ത്തന്നെ അപ്പുവിന്റെ മനസ്സിലേക്ക് തിരക്കഥ പതിഞ്ഞിരുന്നു. പ്ലാന്‍ ചെയ്തതല്ലാത്ത രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ പോലും അപ്പുവിന് ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കല്യാണിയെ ചെറുപ്പം മുതലേ അറിയാം. എടുത്ത് നടക്കാറുമുണ്ടായിരുന്നുവെന്നും അദ്ദേഹം അടുത്തിടെ പറഞ്ഞിരുന്നു.

പ്രണവിന്‍റെ മൂന്നാം അങ്കം
പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന മൂന്നാമത്തെ സിനിമയാണ് ഹൃദയം. ആദിയിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രണവിന്റെ രണ്ടാമത്തെ സിനിമയായ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പ്രേക്ഷകര്‍ തൃപ്തരായിരുന്നില്ല. വന്‍പ്രതീക്ഷയോടെയാണ് സിനിമ എത്തിയെങ്കിലും സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. സിനിമ ഉദ്ദേശിച്ചത്ര നന്നായില്ലെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. അതിനാല്‍ത്തന്നെ പ്രണവ് നായകവേഷത്തിലെത്തുന്ന മൂന്നാമത്തെ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. പ്രണവിന്റെ ശക്തമായ തിരിച്ചുവരവായിരിക്കും ഈ സിനിമയിലൂടെ സംഭവിക്കുകയെന്ന പ്രതീക്ഷയും ആരാധകര്‍ക്കുണ്ട്.


Click it and Unblock the Notifications











