»   » നിര്‍മ്മാതാവിന്റെ കുപ്പായമണിഞ്ഞ് വിനീത് ശ്രീനിവാസന്‍, പുതുമുഖങ്ങളുമായി 'ആനന്ദം' എത്തും

നിര്‍മ്മാതാവിന്റെ കുപ്പായമണിഞ്ഞ് വിനീത് ശ്രീനിവാസന്‍, പുതുമുഖങ്ങളുമായി 'ആനന്ദം' എത്തും

Posted By: ഭദ്ര
Subscribe to Filmibeat Malayalam


ഗായകന്‍, അഭിനയതാവ്, സംവിധായകന്‍ ഇപ്പോഴിതാ നിര്‍മ്മാതാവിന്റെ കുപ്പായം അണിയുകയാണ് വിനീത് ശ്രീനിവാസന്‍. കൈവച്ച മേഖലകളിലെല്ലാം വിജയം കൈവരിച്ച വിനീത് നിര്‍മ്മാതാവിന്റെ വേഷത്തില്‍ എത്തുന്നത് ചില പ്രത്യേകതകളുമായാണ്.

അജുവും സംഘവും വായിനോക്കി നടന്നതിനെ കുറിച്ച് വിനീത് ശ്രീനിവാസന്‍ പാടുന്നു

' ആനന്ദം' എന്ന പുതിയ ചിത്രത്തിന്റെ നിര്‍മ്മാതാവായാണ് വിനീത് എത്തുന്നത്. പുതിയ രൂപത്തില്‍ വിനീത് എത്തുമ്പോള്‍ ചിത്രത്തിലെ സംവിധായകനടക്കം അഭിനയതാക്കള്‍ വരെ പുതുമുഖങ്ങളാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണൂ..

വിനീത് നിര്‍മ്മാതാവാകുന്നു


സംവിധാനത്തിന് ശേഷം നിര്‍മ്മാണത്തിലേക്കും പ്രവേശിക്കുകയാണ് വിനീത് ശ്രീനിവാസന്‍. മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയായിരുന്നു സംവിധാനത്തിലേക്ക് കടന്നുവന്നത്. ഇപ്പോഴിതാ നിര്‍മ്മാണത്തിലും കഴിവ് തെളിയിക്കാന്‍ ഒരുങ്ങുകയാണ്.

ഗണേഷ് രാജ് ആണ് ചിത്രത്തിന്റെ സംവിധായകന്‍

നവാഗതനായ ഗണേഷ് രാജ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ജാക്കോബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലെ സഹസംവിധായകനായിരുന്നു ഗണേഷ് രാജ്.
പുതുമുഖങ്ങളായ വൈശാഖ് നായര്‍, അനു ആന്റണി, തോമസ് മാത്യു, അരുണ്‍ കുര്യന്‍, സിദ്ധി മഹാജന്‍കാട്ടി, റോഷന്‍ മാത്യു, അനാര്‍ക്കലി മരിക്കാര്‍ എന്നിവരാണ് അഭിനയതാക്കള്‍.

സംഗീത സംവിധാനം


സച്ചില്‍ വാര്യര്‍ സംഗീത സംവിധായകനായകുന്ന ആദ്യ ചിത്രമാണ് ആനന്ദം.

ലീഡ് റോള്‍ ചെയ്യുന്നത്


ചിത്രത്തില്‍ നാല് ആണ്‍ കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമാണ് ലീഡ് റോള്‍ ചെയ്യുന്നത്. യുവതലമുറയ്ക്ക് ഇഷ്ടപ്പെടുന്ന പ്രമേയമാണ് ചിത്രത്തില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

English summary
Vineeth Sreenivasan, the son of the tealented actor and Screewriter Sreenivasan is now proving that he is also higly talented as his father. The singer, Actor and Director is now turning a producer. The First production venture of Vineeth Sreenivasan is titled Aanandam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam