എന്നിട്ട് വേണം അവൻ പോയി...: ധ്യാനിനൊപ്പം പുതിയ സിനിമ ചെയ്യാത്തതിനെ കുറിച്ച് വിനീത് ശ്രീനിവാസൻ

കരം എന്ന തന്റെ പുതിയ സിനിമയുടെ പ്രൊമോഷൻ പരിപാടികളുടെ തിരക്കിലാണ് വിനീത് ശ്രീനിവാസൻ ഇപ്പോൾ. ഒരുപാട് കാലങ്ങളായി ഫീൽ ഗുഡ് ചിത്രങ്ങൾ മാത്രം ചെയ്തിരുന്ന 'തിര' സംവിധായകൻ, ഒരിക്കൽ ഉപേക്ഷിച്ച ത്രില്ലർ ജോണറിലേക്ക് നോബിൾ ബാബു തോമസ് നായകനായ ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്. തന്റെ പതിവുകൾക്ക് വിപരീതമായി, ഒരു ഔപചാരിക പ്രഖ്യാപനം പോലുമിലല്ലാതെയാണ് വിനീത് കരത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്. സംവിധായകന്റെ ചിത്രങ്ങളിലെ സ്ഥിരം മുഖങ്ങളൊന്നുമില്ല ഇത്തവണ അദ്ദേഹത്തിനൊപ്പം.

വിനീത് ശ്രീനിവാസൻ കഴിഞ്ഞ ചിത്രമായ വർഷങ്ങൾക്ക് ശേഷം വിജയമായിരുന്നുവെങ്കിലും, ഒ.ടി.ടി. പ്രേക്ഷകരിൽ നിന്ന് ഒരുപാട് വിമർശനങ്ങൾ നേരിട്ടിരുന്നു. ഒപ്പം, ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ സംവിധായകന്റെ ഇളയ സഹോദരനും, നടനുമായ ധ്യാൻ ശ്രീനിവാസന്റെ ചില അവകാശവാദങ്ങളും, ടീമിന് തിരിച്ചടിയായിരുന്നു. എന്തായാലും, കരം എന്ന പുതിയ ചിത്രത്തിൽ, തന്റെ ചേട്ടന് ഒപ്പം ധ്യാൻ ഇല്ല. വിനീതിന്റെ ആദ്യ ത്രില്ലറായ 'തിര'യിൽ നായകനായാണ് 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' താരം തന്റെ സിനിമാ കരിയർ തുടങ്ങിയത്.

Dhyan and Vineeth Sreenivasan
Photo Credit: Filmibeat

അടുത്തിടെ സീനിയർ ജേർണലിസ്റ്റ് രേഖ മേനോന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, 'കര'ത്തിനെ കുറിച്ച് പ്രമുഖ സംവിധായകൻ മനസ്സ് തുറന്നിരുന്നു. ഈ സിനിമയിൽ എന്ത് കൊണ്ടാണ് ധ്യാൻ ശ്രീനിവാസൻ അഭിനയിക്കാതിരുന്നത് എന്ന രേഖ മേനോന്റെ ചോദ്യത്തിന്, ആദ്യം ഒരു കുസൃതി നിറഞ്ഞ മറുപടിയാണ് വിനീത് ശ്രീനിവാസൻ നൽകിയത്. ഒരു ത്രില്ലർ സിനിമയിൽ തന്റെ അനിയനെ കാസ്റ്റ് ചെയ്യുമ്പോൾ, ഇനി ഒരുപാട് ആലോചിക്കേണ്ടി വരുമെന്നാണ് താരം പറഞ്ഞത്.

"ഇതിലോ? (കരം എന്ന സിനിമയിൽ) എന്നിട്ട് വേണം അവൻ (ധ്യാൻ ശ്രീനിവാസൻ) ചെന്ന് കഥ പറയാൻ എല്ലാവരോടും. ത്രില്ലറിന്റെ കഥയൊക്കെ പറഞ്ഞാൽ... ആലോചിച്ചു നോക്കിയേ," ഒരു കുസൃതി ചിരിയോടെ വിനീത് പറഞ്ഞു. അപ്പോൾ രേഖ മേനോൻ 'വർഷങ്ങൾക്ക് ശേഷം' പ്രൊമോഷൻ പരിപാടികൾക്കും, അഭിമുഖങ്ങൾക്കും ഇടയിൽ സിനിമയുടെ ഏതാണ്ട് മുഴുവൻ കഥയും എല്ലാവരെയും പറഞ്ഞു കേൾപ്പിച്ച ധ്യാനിനെ കുറിച്ച് ഓർത്തെടുത്തു. "ഈ സിനിമയിൽ ധ്യാനിന് ചെയ്യാൻ പറ്റുന്ന റോളൊന്നും ഉണ്ടായിരുന്നില്ല," ഉടൻ തന്നെ സംവിധായകൻ കൂട്ടിച്ചേർത്തു.

Vineeth and Dhyan
Photo Credit: Filmibeat

അതോടൊപ്പം, തങ്ങളുടെ അച്ഛനും, പ്രമുഖ നടനും, എഴുത്തുകാരനും, സംവിധായകനുമായ ശ്രീനിവാസനോട് താൻ സ്ഥിരം രീതിയിൽ നിന്ന് മാറിയൊരു സിനിമ ചെയ്യാൻ പോകുന്ന കാര്യം അവതരിപ്പിച്ചത്തിനെ കുറിച്ചും വിനീത് ശ്രീനിവാസൻ ഓർത്തെടുത്തു. "ഞാനും നോബിളും (ചിത്രത്തിന്റെ രചയിതാവും നായകനുമായ നോബിൾ ബാബു തോമസ്) ഒരുമിച്ച് പോയിട്ടാണ് അച്ഛന്റെ അടുത്ത ഇത് അവതരിപ്പിക്കുന്നത് - ഞങ്ങൾ രണ്ടു പേരും കൂടി ഇങ്ങനെ ഒരു സംഗതി ചെയ്യുന്നുണ്ടെന്ന്. അപ്പോൾ, നോബിളിനെ അച്ഛന് സ്കൂളിൽ പഠിക്കുന്ന സമയം തൊട്ടേ അറിയാം. അപ്പോൾ അച്ഛൻ അവനെ കെട്ടിപിടിച്ച്, ഒന്ന് അനുഗ്രഹിച്ചിട്ടൊക്കെ വിട്ടു," സംവിധായകൻ വെളിപ്പെടുത്തി.

വിനീത് ശ്രീനിവാസൻ ആദ്യമായി ഒരുക്കുന്ന 'കരം' ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ്. നായകനായ നോബിൾ ബാബു തോമസ് തന്നെ കഥയും, തിരക്കഥയും എഴുതിയ ചിത്രത്തിൽ അദ്ദേഹം തന്നെയാണ് നായകനായി എത്തുന്നത്. ഒപ്പം മനോജ് കെ ജയൻ, ബാബുരാജ്, കലാഭവൻ ഷാജോൺ, ഷബീർ കല്ലറക്കൽ, സായാജി ഷിൻഡെ, ജോണി ആന്റണി, ശ്വേത മേനോൻ, തുടങ്ങിയ താരങ്ങൾക്ക് ഒപ്പം ചില വിദേശ നടീനടന്മാരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഷാൻ റഹ്മാൻ സംഗീതം ഒരുക്കുന്ന കരത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ജോമോൻ ടി ജോൺ ആണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X